x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​തൃ​ക സ്മാ​ര​കം നോക്കാനാളില്ല

വെബ് ഡെസ്ക്
Published: September 21, 2026 02:18 AM IST | Updated: September 21, 2026 02:18 AM IST

പ​ള്ളി​പ്പു​റം കു​ളം

പ​ള്ളി​പ്പു​റം തോ​ന്ന​ൽ ക്ഷേ​ത്ര​ക്കു​ളം ന​ശി​ക്കു​ന്നു

ക​ഴ​ക്കൂ​ട്ടം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള പ​ള്ളി​പ്പു​റം തോ​ന്ന​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ കു​ളം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. തി​രു​വി​താം​കൂ​ർ രാ​ജ​വം​ശ​ത്തി​നോ​ളം പ​ഴ​ക്ക​മു​ള്ള ഈ ​ക്ഷേ​ത്ര​ക്കു​ളം വൃ​ത്തി​യാ​ക്കു​ന്ന​തി​നോ നി​ല​നി​ർ​ത്തു​ന്ന​തി​നോ മാ​റി​വ​ന്ന ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രോ സ​ർ​ക്കാ​രു​ക​ളോ ത​യാ​റാ​യി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്നാ​ട്ടി​ലെ ആ​ളു​ക​ളു​ടെ ആ​വ​ശ്യ​മാ​ണ് ഈ ​പൈ​തൃ​ക സ്മാ​ര​കം നി​ല​നി​ർ​ത്തു​ക​യെ​ന്ന​ത്. നി​ത്യ​പൂ​ജ​യ്ക്കു മു​ൻ​പ് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യും ത​ന്ത്രി​യും തീ​ർ​ഥാ​ട​ക​രും കു​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ആ​റാ​ട്ട് ച​ട​ങ്ങു​ക​ൾ​ക്കും പ​ര​മ്പ​രാ​ഗ​ത ത​ച്ചു ശാ​സ്ത്ര വി​ധി​പ്ര​കാ​ര​മാ​ണ് കു​ളം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

കു​ള​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും ഈ ​കു​ള​ത്തി​നെ വൃ​ത്തി​യാ​ക്കി സം​ര​ക്ഷി​യ്ക്കു​ന്ന​തു പ​രി​ഗ​ണി​ച്ചി​ല്ല. കു​ള​ത്തി​ലും പ​രി​സ​ര​ത്തും മാ​ലി​ന്യം​നി​റ​ഞ്ഞു ക​വി​ഞ്ഞു.

ക്ഷേ​ത്ര​ക്കു​ള​ത്തി​നു തെ​ക്കു​ഭാ​ഗ ത്താ​യി കു​ള​പ്പു​ര​യും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. കാ​ല​ക്ര​മേ​ണ അ​തു ന​ശി​ച്ചു. സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ​തോ​ടെ പി​ന്നീ​ട് ആ​രും കു​ളം തി​രി​ഞ്ഞു നോ​ക്കാ​തെ​യാ​യി. ദേ​ശീ​യ പാ​ത​യ്ക്കാ​യി സ്ഥ​ല​മെ​ടു​ത്ത​പ്പോ​ൾ കു​ള​ത്തി​നു വീ​തി കു​റ​ഞ്ഞു. സ​മീ​പം കാ​ടു​ക​യ​റി​യ​തോ​ടെ ഇ​പ്പോ​ൾ ഈ ​കു​ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​യ്ക്കു​ന്ന​തി​നു വേ​ണ്ടി​മാ​ത്ര​മാ​ണ്.

പ്ര​ദേ​ശ​ത്ത് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും തെ​രു​വു​നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. നാ​യ​ക​ൾ കു​റു​കേ ചാ​ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രും ഏ​റെ​യാ​ണ്.
സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സ്ഥ​ലം കൈ​യേ​റാ​നും ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ദേ​വ​സ്വം വ​ക ഭൂ​മി കൈ​യേ​റ്റം ന​ട​ത്തി​യി​ട്ടും ദേ​വ​സ്വം അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ​ന​യം

പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ​ന​യം സ്വീ​ക​രി​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള കു​ളം ന​വീ​ക​രി​ക്കേ​ണ്ട​ത് അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്

കെ. ​വി​ശ്വ​കു​മാ​ർ പൗ​ര​സ​മി​തി, പ​ള്ളി​പ്പു​റം

​നാ​ടി​ന്‍റെ പൈ​തൃ​കം സം​ര​ക്ഷി​ക്ക​ണം

തി​രു​വി​താം​കൂ​ർ രാ​ജാ​വ് ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ ചു​മ​ത​ല ചി​റ്റൂ​ർ ന​മ്പൂ​തി​രി​പ്പാ​ടി​നു ദാ​ന​മാ​യി ന​ൽ​കി. അ​ക്കാ​ല​ത്ത് ക്ഷേ​ത്ര​സ​മു​ച്ച​യ​വും കു​ള​വും കു​ള​പ്പു​ര​യും പ​രി​പാ​ലി​ക്ക​പ്പെ​ട്ടി​രു​ന്നു. കാ​ല​ക്ര​മേ​ണ ദേ​വ​സ്വം ബോ​ർ​ഡ് തി​രി​ഞ്ഞു നോ​ക്കാ​തെ​യാ​യി. കു​ളം ന​വീ​ക​രി​ച്ച് ഈ ​നാ​ടി​ന്‍റെ പൈ​തൃ​കം സം​ര​ക്ഷി​ക്ക​ണം.

ജെ.​പി. പ്ര​ദീ​പ്കു​മാ​ർ, സെ​ക്ര​ട്ട​റി, ഭ​ക്ത​ജ​ന​സേ​വാ സ​മി​തി, പ​ള്ളി​പ്പു​റം.

Tags : Nattuvishesham DistrictNews DeepikaNews heritage

Recent News

Corehub Up