കൈക്കോട്ടുകടവ് പിഎംഎസ്എ വിഎച്ച്എസ്എസിലെ ഡിജിറ്റല്‍ സ്ക്വയര്‍ ലാബിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിച്ചു പ്രസംഗിക്കുന്നു.
തൃക്കരിപ്പൂര്‍: തൊഴിലധിഷ്ഠിത കോഴ്സുകളില്‍ വിദ്യാര്‍ഥികളെ പ്രാവീണ്യമുള്ളവരാക്കുന്നതിന് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ആരംഭിച്ച കോഴ്സുകള്‍ പലതും കാലഹരണപ്പെട്ടതായും ഇവ കാലികമായി പുതുക്കുന്നതിന് വിദഗ്ധസമിതിയെ ഉടന്‍ നിയോഗിക്കുമെന്നും വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്. കൈക്കോട്ടുകടവ് പിഎംഎസ്എ വിഎച്ച്എസ്എസില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഡിജിറ്റല്‍ സ്ക്വയര്‍ ലാബിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കുട്ടികള്‍ മത്സരിക്കേണ്ടവരുന്നത് ലോകമെമ്പാടുമുള്ള മറ്റു കുട്ടികളുമായാണ്. ലോകത്തിന്റെ ഘടന അങ്ങനെയാണ്. അതിനുവേണ്ട അറിവും പ്രായോഗികബുദ്ധിയും നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാവണം. അതിന് അവരെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസവകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പത്താംക്ലാസ് വിദ്യാര്‍ഥികളായ മുജ്ത്തബ, ഇംദാദ് എന്നിവര്‍ നിര്‍മിച്ച റോബോര്‍ട്ടാണ് ഡിജിറ്റല്‍ സ്ക്വയര്‍ ഉദ്ഘാടനത്തിന് കത്രിക കൈമാറിയത്. സന്ദീപ് വാര്യര്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഹീദ, ബ്ലോക്ക് പഞ്ചായത്തംഗം വി.പി.സുനിത, പഞ്ചായത്തംഗം എം.ടി. അബ്ദുറഹ്മാന്, ഉദയകുമാരി, ഷൗക്കത്തലി അക്കാളത്ത്, വികെ.പി.അബ്ദുള്‍ ജലീല്‍, പ്രിന്‍സിപ്പല്‍ ബിജു പ്രസാദ്, റഹിന ഇസ്മായില്‍, എം.സി.കമറുദ്ദീന്, എ.ജി.സി.ബഷീര്‍, വി.കെ.ബാവ, സത്താര്‍ വടക്കുമ്പാട്, കെ.കെ.രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. എം.കെ.അബ്ദുള്ള ദാരിമി സ്വാഗതവും എ.വി.ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു.
Tags : Nattuvishesham DistrictNews