Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prepared

പരിയത്തുകാവ് കുടിയൊഴിപ്പിക്കൽ ; പു​ന​ര​ധി​വാ​സ പ​ദ്ധ​തി ത​യാ​റെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ലം മ​ല​യി​ടം​തു​രു​ത്ത് പ​രി​യ​ത്തു​കാ​വ് ഉ​ന്ന​തി​യി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പു​ന​ര​ധി​വാ​സ പ​ദ്ധ​തി ത​യാ​റാ​യ​താ​യി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഏ​ഴു കു​ടും​ബ​ങ്ങ​ൾ​ക്കാ​യാ​ണ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ക​രാ​റി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​കൂ​ടി ഒ​പ്പി​ടേ​ണ്ട​തു​ണ്ട്.

പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യ​താ​യും ഒ​ത്തു​തീ​ർ​പ്പു​വ്യ​വ​സ്ഥ​ക​ൾ സ​ജ്ജ​മാ​ണെ​ന്നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും ക​ക്ഷി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്റ്റീ​സ് ടി.​ആ​ർ. ര​വി പു​രോ​ഗ​തി അ​റി​യി​ക്കു​ന്ന​തി​നാ​യി ഹ​ർ​ജി 29ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. കു​ടി​യൊ​ഴി​പ്പി​ക്ക​ൽ സം​ബ​ന്ധി​ച്ച് പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ​നി​ന്നു പു​തി​യ ഉ​ത്ത​ര​വു​ക​ളൊ​ന്നും പാ​ടി​ല്ലെ​ന്ന ഇ​ട​ക്കാ​ല നി​ർ​ദേ​ശ​വും അ​തു​വ​രെ നീ​ട്ടി.

ഉ​ന്ന​തി​യി​ലെ സ്വ​കാ​ര്യ​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ​വ​രെ​യാ​ണു സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി​യ​ത്.

ഏ​ഴു കു​ടും​ബ​ങ്ങ​ൾ​ക്കും അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം വീ​ത​വും വ​ഴി​യും ന​ൽ​കാ​ൻ സ്ഥ​ല​മു​ട​മ​ക​ൾ സ​മ്മ​തി​ച്ചു. ഇ​വി​ടെ 1,000 ച​തു​ര​ശ്ര​യ​ടി​യു​ടെ വീ​ടു​ക​ൾ സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ഒ​രു വ​ർ​ഷ​ത്തി​ന​കം നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​രും വ്യ​ക്ത​മാ​ക്കി.

ബ​ലം പ്ര​യോ​ഗി​ച്ച് കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള മു​ൻ​സി​ഫ് കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​പ​ഹ​ർ​ജി​യും നി​ല​വി​ലു​ണ്ട്.

Latest News

Corehub Up