Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Presidency

Thiruvananthapuram

അ​ധ്യ​ക്ഷ പ​ദ​വി​യി​ല്‍ ഹീ​ബ​യോ പു​തു​മു​ഖ​മോ.?

നെ​യ്യാ​റ്റി​ന്‍​ക​ര: വോ​ട്ടെ​ണ്ണ​ല്‍ ക​ഴി​ഞ്ഞ് എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​യ്ക്ക്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു മു​ത​ല്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ഉ​യ​രു​ന്ന ചോ​ദ്യം ആ​രാ​യി​രി​ക്കും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്ന​താ​ണ്.


2015 മു​ത​ല്‍ അ​ഞ്ചു വ​ര്‍​ഷ​ക്കാ​ലം ന​ഗ​ര​സ​ഭ​യെ ന​യി​ച്ച മു​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ര്‍. ഹീ​ബ​യു​ടെ പേ​രാ​ണ് കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​രും പ​റ​യു​ന്ന​ത്. സി​പി​എം നെ​യ്യാ​റ്റി​ന്‍​ക​ര ഏരിയാ ക​മ്മി​റ്റി അം​ഗ​മാ​ണ് ഹീ​ബ. ത​വ​ര​വി​ള വാ​ര്‍​ഡി​ല്‍ നി​ന്നും കൗ​ണ്‍​സി​ല​റാ​യി വീ​ണ്ടും വി​ജ​യി​ച്ച ഹീ​ബ അ​ധ്യാ​പ​ക സം​ഘ​ട​നാ രം​ഗ​ത്തും സ​ജീ​വമാണ്.

അ​തേ സ​മ​യം, ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​യ്ക്ക് പു​തു​മു​ഖ​ത്തെ പ​രി​ഗ​ണി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. മു​ന്‍ കൗ​ണ്‍​സി​ലറെയോ ന​വാ​ഗ​തയെയോ ഈ ​പ​രി​ഗ​ണ​ന ല​ഭി​ക്കാ​മെ​ന്നാ​ണ് അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​യ്ക്ക് കെ.​കെ ഷി​ബു​വി​ന്‍റെ​യും ആ​ര്‍.​വി. വി​ജ​യ​ബോ​സി​ന്‍റെ​യും പേ​രു​ക​ള്‍ ഉ​യ​രു​ന്നു​ണ്ട്. ഇ​രു​വ​രും മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്മാ​രാ​ണ്. സി​പി​എം ഏ​രിയാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ് ര​ണ്ടു​പേ​രും. ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ചെ​യ​ര്‍​പേ​ഴ്സ​ണാ​യും കെ.​കെ. ഷി​ബു വൈ​സ് ചെ​യ​ര്‍​മാ​നാ​യും നി​യോ​ഗി​ക്ക​പ്പെ​ട്ടാ​ല്‍ 2015 ലെ ​ഭ​ര​ണ​സ​മി​തി​യു​ടെ ത​നി​യാ​വ​ര്‍​ത്ത​ന​മാ​കും.


21നു ​കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കുശേ​ഷം മാ​ത്ര​മേ ചെ​യ​ര്‍​പേ​ഴ്സ​ണെ​യും വൈ​സ് ചെ​യ​ര്‍​മാ​നെ​യു​മൊ​ക്കെ തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ്ര​തി​ക​രി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​യി​ല്‍ സി​പി​എ​മ്മി​നു പു​റ​മേ മൂ​ന്നു സീ​റ്റു​ള്ള സി​പി​ഐയും ​ഒ​രു സീ​റ്റ് നേ​ടി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മും ഉ​ള്‍​പ്പെ​ടു​ന്നു.


ഇ​ക്ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ല്‍ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​പ്ര​തി​നി​ധി​ക്ക് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​ദ​വി ന​ല്‍​കു​ക​യു​ണ്ടാ​യി. ഈ​യൊ​രു അ​ധി​ക സീ​റ്റി​ന്‍റെ പി​ന്‍​ബ​ല​ത്തി​ലാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫി​ന്‍റെ ഭ​ര​ണം. ഇ​ക്കു​റി ഇ​ട​തി​നോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള സ്വ​ത​ന്ത്ര​ന്‍ അ​ട​ക്കം 25 സീ​റ്റ് ല​ഭി​ച്ച​തോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​നെ ഏ​തു വി​ധ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി​യി​ല്‍ കൂ​ടെ കൂ​ട്ടും എ​ന്ന​ത് ഇ​പ്പോ​ള്‍ പ്ര​വ​ചി​ക്കാ​നാ​വി​ല്ല.
പ​ക്ഷെ, മൂ​ന്നു സീ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ സി​പി​ഐ യ്ക്ക് ​ഒ​രു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ​ദ​വി ല​ഭി​ക്കും. 12 സീ​റ്റ് സ്വ​ന്ത​മാ​ക്കി​യ യു​ഡി​എ​ഫ് പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​ണെ​ങ്കി​ലും ഒ​രു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ല​ഭ്യ​മാ​കും. നേ​ര​ത്തെ​യു​ള്ള കൗ​ണ്‍​സി​ലി​ലെ ര​ണ്ടു സീ​റ്റ് കൂ​ടി ന​ഷ്ട​പ്പെ​ടു​ത്തി ഏ​ഴു സീ​റ്റു​ക​ളി​ലൊ​തു​ങ്ങി​യ ബി​ജെ​പി പ​തി​വു​പോ​ലെ പ്ര​തി​പ​ക്ഷ​ത്ത് തു​ട​രു

Latest News

Corehub Up