കൊച്ചി: നാലാംപാദ ഫലങ്ങളില്‍ 69.7ശതമാനം ലാഭവര്‍ധനവ് നേടി ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ്.
മാര്‍ച്ച് 31ന് അവസാനിച്ച നാലാംപാദത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം മുന്‍പാദത്തെ അപേക്ഷിച്ച് 69.7ശതമാനം ഉയര്‍ന്ന് 405കോടി രൂപയായി.
ഇതേ കാലയളവില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 22.4ശതമാനം വര്‍ധിച്ച് 63,798 കോടി രൂപയായും ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നികുതി കഴിഞ്ഞുള്ള മൊത്ത ലാഭത്തില്‍ 299.2 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
നാലാം പാദത്തില്‍ കമ്പനിയുടെ സ്വര്‍ണവായ്പാ ആസ്തി 50,953 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 99.1 ശതമാനം കൂടുതല്‍. 2026 സാമ്പത്തികവര്‍ഷം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48.3 ശതമാനം വര്‍ധിച്ച് 63,798 കോടി രൂപയായി ഉയര്‍ന്നതായും കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.