അതിരപ്പിള്ളി: കേരളത്തിന്റെ വികസനം സന്പൂർണമാകണമെങ്കിൽ സ്വകാര്യ സംരംഭങ്ങളും വലിയ പ്രോജക് ടുകളും യഥാർഥ്യമാക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നാടിന്റെ പുരോഗതിയിൽ ടൂറിസം മേഖലക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന സിൽവർ സ്റ്റോം പോലുള്ള സംരംഭങ്ങൾക്ക് സർക്കാരിന്റെ മുഴുവൻ സഹായവുമുണ്ടാവുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്സിൽ പുതുതായി ആരംഭിച്ച കേബിൾ കാറുകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു വി.ഡി. സതീശൻ. ഇതോടൊപ്പം പ്രവർത്തനമാരംഭിച്ച ‘ജംഗിൾ സ്റ്റോം ഫോറസ്റ്റ് വില്ലേജി’ന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
തുടർന്നുചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. വ്യവസായ കേരളത്തിന്റെ വൻ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാൻ യോജിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ റോജി എം. ജോണ്, ഒ.ജെ. ജനീഷ്, സനീഷ് കുമാർ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.