Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protested.

Kozhikode

ഇ​എ​സ്‌​എ; കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​പ്രതിഷേധിച്ചു

തൊ​ട്ടി​ൽ​പാ​ലം: ഇ​എ​സ്എ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്ന് ജ​ന​വാ​സ​കേ​ന്ദ്ര​ത്തെ​യും കൃ​ഷി ഭൂ​മി​യെ​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ട്ടി​ൽ​പ്പാ​ലം പോ​സ്റ്റ് ഓ​ഫി​സി​ൽ വ​ച്ച് ക​ത്തു​ക​ൾ അ​യ​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി ഓ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 111 11 ക​ത്തു​ക​ൾ അ​യ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റോ​ബി​റ്റ് പു​തു​ക്കു​ള​ങ്ങ​ര, നേ​താ​ക്ക​ളാ​യ സാ​ബു എ​ടാ​ട്ടു​കു​ന്നേ​ൽ, ജോ​ബി വാ​ത​പ്പ​ള്ളി, തോ​മ​സ് ക​ട​ത്ത​ല​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​മ്പാ​ടി: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ അ​തി​ർ​ത്തി​നി​ർ​ണ​യ​വും ഭൂ​പ​ട​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പോസ്റ്റ് ഓഫിസ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ല്ലേ​ജു​ക​ളു​ടെ വ്യ​ക്ത​മാ​യ ഭൂ​പ​ടം കേ​ര​ള ബ​യോ​ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ത​ല​മു​റ​ക​ളാ​യി കൃ​ഷി ചെ​യ്ത് ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് നീ​തി​യു​ക്ത​മ​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​ർ​ച്ചി​ൽ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് പൈ​മ്പി​ള്ളി​ൽ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി മ്ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് കി​ഴ​ക്ക​യി​ൽ, സി​ജോ വ​ട​ക്കേ​ൻ​തോ​ട്ടും, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, സ​ണ്ണി പു​തു​പ​റ​മ്പി​ൽ, അ​നേ​ക് തോ​ണി​പ്പാ​റ, സ്റ്റീ​വ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up