കേരള കോൺഗ്രസ് -എം തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫിസ് മാർച്ച്.
തൊട്ടിൽപാലം: ഇഎസ്എ കരടു വിജ്ഞാപനത്തിൽ നിന്ന് ജനവാസകേന്ദ്രത്തെയും കൃഷി ഭൂമിയെയും പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്- എം നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലം പോസ്റ്റ് ഓഫിസിൽ വച്ച് കത്തുകൾ അയച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ബോബി ഓസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.കെ. സണ്ണി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്- എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 111 11 കത്തുകൾ അയക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ജനറൽ സെക്രട്ടറി ബോബി മൂക്കൻതോട്ടം, സംസ്ഥാന കമ്മിറ്റി അംഗം റോബിറ്റ് പുതുക്കുളങ്ങര, നേതാക്കളായ സാബു എടാട്ടുകുന്നേൽ, ജോബി വാതപ്പള്ളി, തോമസ് കടത്തലകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവമ്പാടി: ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിർത്തിനിർണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് -എം തിരുവമ്പാടി മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫിസ് മാർച്ച് സംഘടിപ്പിച്ചു. ഇഎസ്എ പരിധിയിൽ ഉൾപ്പെട്ട വില്ലേജുകളുടെ വ്യക്തമായ ഭൂപടം കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. വനസംരക്ഷണത്തിന്റെ പേരിൽ തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നീതിയുക്തമല്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മാർച്ചിൽ നേതാക്കൾ ആവശ്യപ്പെട്ടു.
കേരള കർഷക യൂണിയൻ -എം ജില്ലാ പ്രസിഡന്റ് പി.ജെ. ജോസഫ് പൈമ്പിള്ളിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി അധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കയിൽ, സിജോ വടക്കേൻതോട്ടും, വിൽസൺ താഴത്തുപറമ്പിൽ, സണ്ണി പുതുപറമ്പിൽ, അനേക് തോണിപ്പാറ, സ്റ്റീവ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham ESA Kerala Congress (M) protested.