Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ran

Idukki

ക​ശാ​പ്പി​നെ​ത്തി​ച്ച കാ​ള ന​ഗ​ര​ത്തി​ലൂ​ടെ വി​ര​ണ്ടോ​ടി

തൊ​ടു​പു​ഴ: ക​ശാ​പ്പി​നാ​യി എ​ത്തി​ച്ച കാ​ള ന​ഗ​ര​ത്തി​ലൂ​ടെ വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തിപ​ര​ത്തി. വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​രു കാ​ള​യു​ടെ കാ​ലു​ക​ള്‍ വാ​ഹ​ന​ത്തി​ല്‍​നി​ന്നു പു​റ​ത്തേ​ക്കു തൂ​ങ്ങിച്ചാ​ടി. ഇ​ത​റി​ഞ്ഞ് ഉ​ട​മ​യെ​ത്തി വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ കാ​ള വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു.

മു​ന്‍​കാ​ലു​ക​ളും ക​ഴു​ത്തും ക​യ​റു​പ​യോ​ഗി​ച്ച് കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു കാ​ള. തൊ​ടു​പു​ഴ കാ​ഡ്‌​സി​ന് മു​ന്നി​ല്‍​നി​ന്ന് ഓ​ട്ടം തു​ട​ങ്ങി​യ കാ​ള പാ​ലം ക​യ​റി ഗാ​ന്ധി സ്‌​ക്വ​യ​ര്‍ വ​ഴി മു​ന്നോ​ട്ടു നീ​ങ്ങി. പി​ന്നീ​ട് ഒ​രു വീ​ടി​ന്‍റെ കോ​മ്പൗ​ണ്ടി​ല്‍ ക​യ​റി​നി​ന്ന​തോ​ടെ ഉ​ട​മ​യെ​ത്തി കാ​ള​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി.

Latest News

Corehub Up