കശാപ്പിനായി എത്തിച്ച കാള തൊടുപുഴ നഗരത്തിലൂടെ വിരണ്ടോടിയപ്പോള്‍.
തൊടുപുഴ: കശാപ്പിനായി എത്തിച്ച കാള നഗരത്തിലൂടെ വിരണ്ടോടിയത് പരിഭ്രാന്തിപരത്തി. വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടര്‍ന്ന് ഒരു കാളയുടെ കാലുകള്‍ വാഹനത്തില്‍നിന്നു പുറത്തേക്കു തൂങ്ങിച്ചാടി. ഇതറിഞ്ഞ് ഉടമയെത്തി വാഹനത്തില്‍ കയറ്റാന്‍ തുടങ്ങുന്നതിനിടെ കാള വിരണ്ടോടുകയായിരുന്നു.
മുന്‍കാലുകളും കഴുത്തും കയറുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു കാള. തൊടുപുഴ കാഡ്സിന് മുന്നില്‍നിന്ന് ഓട്ടം തുടങ്ങിയ കാള പാലം കയറി ഗാന്ധി സ്ക്വയര്‍ വഴി മുന്നോട്ടു നീങ്ങി. പിന്നീട് ഒരു വീടിന്റെ കോമ്പൗണ്ടില്‍ കയറിനിന്നതോടെ ഉടമയെത്തി കാളയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി.
Tags : District News Nattuvishesham ox ran city