കൊച്ചി: ഗാമൻ സ്പോർട്സ് ആൻഡ് എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ബിഗ് പിച്ചർ’ എന്ന പാൻ ഇന്ത്യ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കും.
സിനിമാനിർമാണത്തിന്റെ നിയന്ത്രണം നേരിട്ടു പ്രേക്ഷകരുടെ കൈകളിലെത്തിക്കുന്ന ഈ ഷോ ജിയോ ഹോട്ട്സ്റ്റാറിൽ അഞ്ചു ഭാഷകളിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. 15 ആഴ്ച നീളുന്ന ഈ ഷോയിൽ പ്രേക്ഷകർത്തന്നെ കഥാകൃത്തുക്കളായും സംവിധായകരായും അഭിനേതാക്കളായും മാറി ഒരു ഫീച്ചർ സിനിമ നിർമിക്കുന്നതാണു പ്രത്യേകത.