Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reason

എ​സ്ഐ​ആ​ർ ഹി​യ​റിം​ഗ്: കാരണമില്ലാതെ ഒഴിവാക്കരുത്

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: തീ​​​​​​വ്ര വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ ഹി​​​​​​യ​​​​​​റിം​​​​​​ഗ് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ കൃ​​​​​​ത്യ​​​​​​മാ​​​​​​യ കാ​​​​​​ര​​​​​​ണം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ഇ​​​​​​ആ​​​​​​ർ​​​​​​ഒ​​​​​​മാ​​​​​​ർ​​​​​​ക്ക് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍റെ നി​​​​​​ർ​​​​​​ദേ​​​​​​ശം.

കൃ​​​​​​ത്യ​​​​​​മാ​​​​​​യ രേ​​​​​​ഖ​​​​​​ക​​​​​​ൾ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന ആ​​​​​​രെ​​​​​​യും എ​​​​​​സ്ഐ​​​​​​ആ​​​​​​ർ ഹി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മു​​​​​​ണ്ടാ​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്ന് ഇ​​​​​​ആ​​​​​​ർ​​​​​​ഒ​​​​​​മാ​​​​​​രു​​​​​​ടെ യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ മു​​​​​​ഖ്യ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ ഡോ. ​​​​​​ര​​​​​​ത്ത​​​​​​ൻ യു. ​​​​​​കേ​​​​​​ൽ​​​​​​ക്ക​​​​​​ർ ക​​​​​​ർ​​​​​​ശ​​​​​​ന നി​​​​​​ർ​​​​​​ദേ​​​​​​ശം ന​​​​​​ൽ​​​​​​കി.

2002ലെ ​​​​​​വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ പേ​​​​​​രി​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​രെ​​​യും നേ​​​​​​ര​​​​​​ത്തേ പൂ​​​​​​രി​​​​​​പ്പി​​​​​​ച്ചു ന​​​​​​ൽ​​​​​​കി​​​​​​യ എ​​​​​​ന്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മി​​​​​​ൽ എ​​​​​​ല്ലാ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കാ​​​​​​ത്ത​​​​​​വ​​​​​​രെ​​​​​​യു​​​​​​മാ​​​​​​ണ് ഹി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​നാ​​​​​​യി വി​​​​​​ളി​​​​​​ക്കു​​​​​​ക. എ​​​​​​ന്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മി​​​​​​ൽ ന​​​​​​ൽ​​​​​​കി​​​​​​യ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ 2002ലെ ​​​​​​വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യു​​​​​​മാ​​​​​​യി "മാ​​​​​​ച്ച് ' ആ​​​​​​കു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​വ​​​​​​രെ ഹി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ന് വി​​​​​​ളി​​​​​​പ്പി​​​​​​ക്കും. മാ​​​​​​ച്ച് ആ​​​​​​കാ​​​​​​ത്ത​​​​​​തെ​​​​​​ന്ന് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ 19.32 ല​​​​​​ക്ഷം പേ​​​​​​രി​​​​​​ൽ എ​​​​​​ല്ലാ​​​​​​വ​​​​​​ർക്കും ഹി​​​​​​യ​​​​​​റിം​​​​​​ഗ് ന​​​​​​ട​​​​​​ത്തേ​​​​​​ണ്ട​​​​​​തി​​​​​​ല്ലെ​​​​​​ന്നാ​​​​​​ണു നി​​​​​​ർ​​​​​​ദേ​​​​​​ശം.


1987നു ​​​​​​മു​​​​​​ൻ​​​​​​പ് ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​ർ​​​​​​ ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട രേ​​​​​​ഖ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കി​​​​​​യാ​​​​​​ൽ മ​​​​​​തി​​​​​​യാ​​​​​​കും. നേ​​​​​​ര​​​​​​ത്തേ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ച 12 രേ​​​​​​ഖ​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​ണ് ഹാ​​​​​​ജ​​​​​​രാ​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. 1987നു​​​​​​ശേ​​​​​​ഷം ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​ർ ഇ​​​​​​വ​​​​​​രു​​​​​​ടെ രേ​​​​​​ഖ​​​​​​ക​​​​​​ൾ​​​​​​ക്കു പു​​​​​​റ​​​​​​മേ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ രേ​​​​​​ഖ​​​​​​ക​​​​​​ൾ​​​കൂ​​​​​​ടി ഹാ​​​​​​ജ​​​​​​രാ​​​​​​ക്കേ​​​​​​ണ്ടി വ​​​​​​രും. ഹി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ന് ഹാ​​​​​​ജ​​​​​​രാ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ക്ക് ഒ​​​​​​രു ത​​​​​​വ​​​​​​ണ​​​കൂ​​​​​​ടി അ​​​​​​വ​​​​​​സ​​​​​​രം ന​​​​​​ൽ​​​​​​കും.

ബി​​​​​​എ​​​​​​ൽ​​​​​​ഒ​​​​​​മാ​​​​​​ർ നേ​​​​​​രി​​​​​​ട്ടാ​​​​​​ണ് നോ​​​​​​ട്ടീ​​​​​​സ് ന​​​​​​ൽ​​​​​​കു​​​​​​ക. വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ കൃ​​​​​​ത്യ​​​​​​മാ​​​​​​യ കാ​​​​​​ര​​​​​​ണം ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ൻ ബോ​​​​​​ധി​​​​​​പ്പി​​​​​​ക്ക​​​​​​ണം. ത​​​​​​ഹ​​​​​​സി​​​​​​ൽ​​​​​​ദാ​​​​​​ർ, ഡെ​​​​​​പ്യൂ​​​​​​ട്ടി ത​​​​​​ഹ​​​​​​സി​​​​​​ൽ​​​​​​ദാ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രാ​​​​​​ണ് ഇ​​​​​​ആ​​​​​​ർ​​​​​​ഒ, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഇ​​​​​​ആ​​​​​​ർ​​​​​​ഒ​​​​​​മാ​​​​​​രാ​​​​​​യു​​​​​​ള്ള​​​​​​ത്.

ന​​​​​​ഗ​​​​​​ര​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രെ ഹി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ന് വി​​​​​​ളി​​​​​​ക്കാ​​​​​​ൻ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ഏ​​​​​​റെ ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ട് അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കേ​​​​​​ണ്ടി വ​​​​​​രു​​​​​​ന്ന​​​​​​തെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​ആ​​​​​​ർ​​​​​​ഒ​​​​​​മാ​​​​​​ർ അ​​​​​​റി​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​ത്. ഇ​​​​​​തു പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ രാ​​​​​​ഷ്ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ സേ​​​​​​വ​​​​​​നം തേ​​​​​​ടാ​​​​​​ൻ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

പരാതിപരിഹാരം: ഐഎഎസ് ഉദ്യോഗസ്ഥർക്കു ചുമതല


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി നാ​​​ല് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ച്ചു.

പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ഹി​​​യ​​​റിം​​​ഗി​​​ലും 250 റാ​​​ൻ​​​ഡം പ​​​രി​​​ശോ​​​ധ​​​ന വീ​​​തം ന​​​ട​​​ത്ത​​​ണം. റോ​​​ൾ ഒ​​​ബ്സ​​​ർ​​​വ​​​ർ​​​മാ​​​ർ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളും എ​​​തി​​​ർ​​​പ്പു​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ല​​​യ​​​ള​​​വാ​​​യ നോ​​​ട്ടീ​​​സ് ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ആ​​​ദ്യ സ​​​ന്ദ​​​ർ​​​ശ​​​നം. ഇ​​​വ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ ര​​​ണ്ടാം സ​​​ന്ദ​​​ർ​​​ശ​​​ന​​​മുണ്ടാകും.


അ​​​ന്തി​​​മ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് മൂ​​​ന്നാം സ​​​ന്ദ​​​ർ​​​ശ​​​നം.​​ആ​​​ദ്യ സ​​​ന്ദ​​​ർ​​​ശ​​​ന വേളയിൽ എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും അം​​​ഗീ​​​കൃ​​​ത രാഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും യോ​​​ഗം വി​​​ളി​​​ച്ച് പ​​​രാ​​​തി കേ​​​ൾ​​​ക്കും. പു​​​നഃപ​​​രി​​​ശോ​​​ധ​​​നാ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഇ​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കും. തീ​​​യ​​​തി​​​യും സ​​​മ​​​യ​​​വും മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി യോ​​​ഗം ചേ​​​രും.

Latest News

Corehub Up