Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Refineries

റ​​​​​ഷ്യ​​​​​ൻ റി​​​​​ഫൈ​​​​​ന​​​​​റി​​​​​ക​​​​​ളെ ആ​​​​​ക്ര​​​​​മി​​​​​ക്കുന്നു ; സെലൻസ്കിയെ മാറ്റണമെന്ന് ട്രംപ്

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: യു​​​​​ക്രെ​​​​​യ്നു പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പ്. റ​​​​​ഷ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കു ഡീ​​​​​സ​​​​​ൽ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യാ​​​​​നു​​​​​ള്ള ട്രം​​​​​പി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സെ​​​​​ല​​​​​ൻ​​​​​സ്കി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച​​​​​താ​​​​​ണു കാ​​​​​ര​​​​​ണം.

റ​​​​​ഷ്യ​​​​​ൻ റി​​​​​ഫൈ​​​​​ന​​​​​റി​​​​​ക​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ആ​​​​​ഗോ​​​​​ള ഡീ​​​​​സ​​​​​ൽ വി​​​​​ത​​​​​ര​​​​​ണം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​ണു സെ​​​​​ല​​​​​ൻ​​​​​സ്കി ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ട്രം​​​​​പ് ആ​​​​​രോ​​​​​പി​​​​​ച്ചു. ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ വേ​​​​​ണ്ട ഡീ​​​​​സ​​​​​ലി​​​​​ൽ ന​​​​​ല്ലൊ​​​​​രു​​​​​ഭാ​​​​​ഗം ന​​​​​ല്കു​​​​​ന്ന​​​​​ത് റ​​​​​ഷ്യ​​​​​യാ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കും കാ​​​​​ലി​​​​​വ​​​​​ള​​​​​ർ​​​​​ത്തു​​​​​കാ​​​​​ർ​​​​​ക്കും സെ​​​​​ല​​​​​ൻ​​​​​സ്കി പ്ര​​​​​ശ്ന​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല കു​​​​​ത്ത​​​​​നെ ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​ത് ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ട്രം​​​​​പി​​​​​ന്‍റെ റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ പാ​​​​​ർ​​​​​ട്ടി​​​​​ക്കു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണു റ​​​​​ഷ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ഡീ​​​​​സ​​​​​ൽ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.
യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ ട്രം​​​​​പ് ഇ​​​​​റാ​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​താ​​​​​ണ് ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ എ​​​​​ണ്ണ​​​​​വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​ന​​​​​യ്ക്കു വ​​​​​ഴി​​​​​വ​​​​​ച്ച​​​​​ത്.

ട്രം​​​​​പി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം റ​​​​​ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പു​​​​​ടി​​​​​നു​​​​​ള്ള സ​​​​​മ്മാ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് സെ​​​​​ല​​​​​ൻ​​​​​സ്കി പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച​​​​​ത്. ശ​​​​​നി​​​​​യാ​​​​​ഴ്ച യു​​​​​ക്രെ​​​​​യ്നി​​​​​ലെ സാ​​​​​പ്പോ​​​​​റി​​​​​ഷ്യ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ റ​​​​​ഷ്യ​​​​​ൻ​​​​​ബോം​​​​​ബ് പ​​​​​തി​​​​​ച്ച് മൂ​​​​​ന്നു കു​​​​​ട്ടി​​​​​ക​​​​​ൾ അ​​​​​ട​​​​​ക്കം 23 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​യും സെ​​​​​ല​​​​​ൻ​​​​​സ്കി ഡീ​​​​​സ​​​​​ൽ ഇ​​​​​ട​​​​​പാ​​​​​ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കും ആ​​​​​ഗോ​​​​​ള വി​​​​​പ​​​​​ണി​​​​​യി​​​​​ലേ​​​​​ക്കു​​​​​മാ​​​​​യി മൂ​​​​​ന്നു ല​​​​​ക്ഷം ട​​​​​ൺ ഡീ​​​​​സ​​​​​ൽ റ​​​​​ഷ്യ ഉ​​​​​ട​​​​​ൻ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​മെ​​​​​ന്നാ​​​​​ണ് ട്രം​​​​​പ് ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.

ന​​​​​വം​​​​​ബ​​​​​റി​​​​​ൽ അ​​​​​ഞ്ചു ല​​​​​ക്ഷം ട​​​​​ണ്ണും തു​​​​​ട​​​​​ർ​​​​​ന്ന് പ​​​​​ത്തു ല​​​​​ക്ഷം ട​​​​​ണ്ണും ന​​​​​ല്കും. ഇ​​​​​തി​​​​​നാ​​​​​യി റ​​​​​ഷ്യ​​​​​ൻ ഡീ​​​​​സ​​​​​ൽ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​നു​​​​​മേ​​​​​ൽ ചു​​​​​മ​​​​​ത്തി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ൾ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കും.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ​​​​​ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ ശാ​​​​​ല​​​​​ക​​​​​ളെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് യു​​​​​ക്രെ​​​​​യ്ൻ​​​​​ സേ​​​​​ന പ​​​​​തി​​​​​വാ​​​​​യി ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മണം ന​​​​​ട​​​​​ത്താ​​​​​റു​​​​​ണ്ട്. ഇ​​​​​തു​​​​​മൂ​​​​​ലം റ​​​​​ഷ്യ​​​​​യു​​​​​ടെ ഡീ​​​​​സ​​​​​ൽ ഉ​​​​​ത്പാ​​​​​ദ​​​​​ന ശേ​​​​​ഷി ഗ​​​​​ണ്യ​​​​​മാ​​​​​യി കു​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.

റ​ഷ്യ നിർത്തിയാൽ നിർത്താം: സെ​ല​ൻ​സ്കി

കീ​​​​വ്: യു​​​​ക്രെ​​​​യ്ൻ ഊ​​​​ർ​​​​ജ​​​​മേ​​​​ഖ​​​​ല​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ റ​​​​ഷ്യ നി​​​​ർ​​​​ത്താ​​​​മെ​​​​ങ്കി​​​​ൽ റ​​​​ഷ്യ​​​​ൻ റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് യു​​​​ക്രെ​​​​യ്നും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നു യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ല​​​​ൻ​​​​സ്കി. പ​​​​ര​​​​സ്പ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യേ സം​​​​ഘ​​​​ർ​​​​ഷം ല​​​​ഘൂകരി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ എ​​​​ന്നും ഇ​​​​തി​​​​ന് ഉ​​​​റ​​​​പ്പു​​​​ക​​​​ൾ ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

യൂ​​​​റോ​​​​പ്യ​​​​ൻ മി​​​​ത്ര​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനിന്ന് യു​​​​ക്രെ​​​​യ്നു വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​വും മ​​​​റ്റ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കാ​​​​ൻ ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യും സെ​​​​ല​​​​ൻ​​​​സ്കി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up