Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relocated

Thrissur

ക​ള്ളുഷാ​പ്പ് മാ​റ്റ​ണം: സ​മ​രം ര​ണ്ട​ര​മാ​സംപി​ന്നി​ട്ടു

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ല്‍ വാ​ര്‍​ഡ് 35ല്‍ ​പൊ​റ​ത്തി​ശേ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ള്ളുഷാ​പ്പ് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന സ​മ​രം ര​ണ്ട​ര​മാ​സം പി​ന്നി​ട്ടു.

വീ​വ​ണ്‍ ന​ഗ​ര്‍ സ്റ്റോ​പ്പി​ന് അ​ടു​ത്താ​യി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ല്‍ ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ 11 മു​ത​ലാ​ണ് ക​ള്ള് ഷാ​പ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ചേ​ലൂ​ര്‍ പ​നോ​ക്കി​ല്‍​വീ​ട്ടി​ല്‍ സു​ബീ​ഷി​ന്‍റെ ലൈ​സ​ന്‍​സി​യി​ല്‍ നേ​ര​ത്തെ അ​ടു​ത്തു​ത​ന്നെ​യു​ള്ള കാ​ല​പ്പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഷാ​പ്പാ​ണ് ഏ​പ്രി​ല്‍ മു​ത​ല്‍ ഇ​വി​ടെ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷാ​പ്പ് കേ​ര​ള അ​ബ്കാ​രി ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി​ട്ടാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ഷാ​പ്പി​ന്‍റെ 400 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ ക്ഷേ​ത്ര​ങ്ങ​ളും ഉ​ന്ന​തി​ക​ളും വ​രു​ന്നു​ണ്ടെ​ന്നും ഷാ​പ്പ് ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍​നി​ന്നു മാ​റ്റിസ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​ന​കീ​യ സ​മ​ര​സ​മി​തി ഉ​പ​വാ​സം ഉ​ള്‍​പ്പ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ആ​ര്‍​ഡി​ഒ​വി​നും എ​ക്‌​സൈ​സ് വ​കു​പ്പി​നും ന​ഗ​ര​സ​ഭ​യ്ക്കും ഇ​രു​നൂ​റോ​ളം​പേ​ര്‍ ഒ​പ്പി​ട്ട നി​വേ​ദ​ന​വും കൈ​മാ​റി. എ​ന്നാ​ല്‍ പ​രാ​തി​യി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള ക്ഷേ​ത്ര​ങ്ങ​ള്‍ നി​ത്യ​പൂ​ജ​യി​ല്ലാ​ത്ത കു​ടും​ബ​ക്ഷേ​ത്ര​ങ്ങ​ളാ​ണെ​ന്നും വാ​ര്‍​ഡി​ല്‍ പ​ട്ടി​ക​ജാ​തി​വി​ക​സ​ന വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു ല​ഭ്യ​മാ​യ വി​വ​ര​പ്ര​കാ​രം വാ​ര്‍​ഡി​ല്‍ ഉ​ന്ന​തി​ക​ള്‍ ഇ​ല്ലെ​ന്നും ഷാ​പ്പി​ന് പി​ൻ​വ​ശ​ത്താ​യി​ട്ടാ​ണ് വീ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നും മാ​ലി​ന്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്‌​സൈ​സ് വി​ഭാ​ഗം ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ നി​ത്യ​പൂ​ജ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ള്‍ വേ​ണ​മെ​ന്ന് ച​ട്ടം പ​റ​യു​ന്നി​ല്ലെ​ന്നും നി​ത്യ​പൂ​ജ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളെ ദൂ​ര​പ​രി​ധി പു​ന​പ​രി​ശോ​ധ​ന​യി​ല്‍​നി​ന്നു ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും സ​മ​ര​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

പ​രി​ശോ​ധ​ന​യി​ലെ അ​പാ​ക​ങ്ങ​ള്‍ തി​രു​ത്ത​ണ​മെ​ന്നും ഷാ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ വീ​ണ്ടും സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് സ​മ​ര​സ​മി​തി.

Latest News

Corehub Up