Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resort Construction

Kannur

പാ​ല​ക്ക​യംത​ട്ടി​ലെ റി​സോ​ർ​ട്ട് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം

ശ്രീ​ക​ണ്ഠ​പു​രം : പാ​ല​ക്ക​യം ത​ട്ടി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ വ്യൂ ​പോ​യി​ന്‍റി​ന്‍റെ സ്വാ​ഭാ​വി​ക കാ​ഴ്ച മ​റ​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം.

ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നി​ർ​മാ​ണ​ത്തി​ൽ ച​ട്ട​ലം​ഘ​ന​ങ്ങ​ളും പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​ക്കും പ​രി​സ്ഥി​തി​ക്കും ഉ​ണ്ടാ​കാ​നി​ട​യു​ള്ള ആ​ഘാ​ത​ങ്ങ​ളും സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.

വ്യൂ ​പോ​യി​ന്‍റി​ന്‍റെ കാ​ഴ്ച മ​റ​ച്ചു​കൊ​ണ്ടു​ള്ള നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് ജി​ല്ലാ ടൗ​ൺ പ്ലാ​ന​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. അം​ഗീ​ക​രി​ച്ച സൈ​റ്റ് പ്ലാ​ൻ 2019-ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് ബി​ൽ​ഡിം​ഗ് റൂ​ൾ​സി​ലെ വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ർ​മാ​ണ​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ ഔ​ട്ട്‌​ലൈ​ൻ, പ്ലോ​ട്ട് അ​തി​രു​ക​ളി​ൽ നി​ന്നു​ള്ള സെ​റ്റ്‌​ബാ​ക്ക് എ​ന്നി​വ സൈ​റ്റ് പ്ലാ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഗ്രൗ​ണ്ട് ഫ്ലോ​റി​ന്‍റെ ഔ​ട്ട്‌​ലൈ​ൻ മാ​ത്ര​മാ​ണ് പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ, അം​ഗീ​ക​രി​ച്ച പ്ലാ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന പാ​ർ​ക്കിം​ഗ്സൗ​ക​ര്യം നി​ല​വി​ൽ ല​ഭ്യ​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

ഇ​തി​നു​പു​റ​മെ, കേ​ര​ള ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ 2022-ലെ ​ലാ​ൻ​ഡ് സ്ലൈ​ഡ് സ്പെ​ക്ട​ബി​ലി​റ്റി മാ​പ്പ് പ്ര​കാ​രം പ്ര​കാ​രം പാ​ല​ക്ക​യം ത​ട്ട് പ്ര​ദേ​ശം ഹ​സാ​ർ​ഡ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യും ജി​ല്ലാ ടൗ​ൺ പ്ലാ​ന​റു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ണ്ടോ എ​ന്ന​തും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജി​യോ​ള​ജി, സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടും ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം കെ​ട്ടി​ട ഉ​ട​മ നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടോ ഉ​റ​പ്പു​വ​രു​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up