Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Damaged.

Thiruvananthapuram

മി​ത്രാ​നി​കേ​ത​ൻ - ച​ക്കി​പ്പാ​റ റോ​ഡ് ത​ക​ർ​ന്നു

നെ​ടു​മ​ങ്ങാ​ട്: വ​ർ​ഷ​ങ്ങ​ളാ​യി ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ മി​ത്രാ​നി​കേ​ത​ൻ-​ച​ക്കി​പ്പാ​റ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ. 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​പാ​ത​യി​ൽ യാ​തൊ​രു​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മി​ത്രാ​നി​കേ​ത​ൻ മു​ത​ൽ ച​ക്കി​പ്പാ​റ വ​രെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്.

ക​മ്പ​നി​മു​ക്ക്, വെ​ളി​യ​ന്നൂ​ർ, ചാ​ങ്ങ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു പു​ന​ലാ​ൽ, ഉ​റി​യാ​ക്കോ​ട്, കൊ​ണ്ണി​യൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള പ്ര​ധാ​ന​മാ​ർ​ഗ​മാ​യി​രു​ന്നു ഇ​ത്. ക​മ്പ​നി​മു​ക്ക്, പു​ന​ലാ​ൽ വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും ഈ ​പാ​ത​യാ​ണ്. എ​ന്നാ​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ഇ​തു​മൂ​ലം ഇ​വി​ട​ത്തു​കാ​ർ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​തു​വ​ഴി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​മൂ​ലം അ​തും​നി​ല​ച്ചു. ‌റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ​മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ജോ​ലി​ക്കാ​യി പോ​കു​ന്ന​വ​ർ​ക്കും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ്. അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സോ മ​റ്റു വാ​ഹ​ന​ങ്ങ​ളോ ഇ​തു​വ​ഴി ക​ട​ന്നു​വ​രാ​ൻ ക​ഴി​യാ​ത്ത​തു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നു ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഈ ​ദു​ര​വ​സ്ഥ.

Latest News

Corehub Up