Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roshy Augustin

ഇ​ടു​ക്കി​യി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ മ​ത്സ​രി​ക്കും; എ​ൽ​ഡി​എ​ഫി​ലെ ആ​ദ്യ സ്ഥാ​നാ‍​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ മ​ത്സ​രി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. റോ​ഷി അ​ഗ​സ്റ്റി​ൻ ന​യി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ യാ​ത്ര​യു​ടെ സ​മാ​പ​ന വേ​ദി​യി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം.

എ​ൽ​ഡി​എ​ഫി​ലെ ആ​ദ്യ പ​ര​സ്യ സ്ഥാ​നാ‍​ർ​ഥി പ്ര​ഖ്യാ​പ​ന​മാ​ണി​ത്. കാ​ൽ​നൂ​റ്റാ​ണ്ടാ​യി ഇ​ടു​ക്കി​യി​ലെ എം​എ​ൽ​എ​യാ​യി തു​ട​രു​ന്ന റോ​ഷി അ​ഗ​സ്റ്റി​ൻ തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യ​മാ​ണ് ഇ​ക്കു​റി ല​ക്ഷ്യ​മി​ടു​ന്ന​ത്. 2021 ൽ ​യു​ഡിഎ​ഫ് സ്ഥാ​നാ‍​ർ​ഥി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നെ 5573 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റോ​ഷി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ എ​ല്ലാ എം​എ​ൽ​എ​മാ​രും ഇ​ക്കു​റി​യും മ​ത്സ​രി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ത​ന്നെ മ​ത്സ​രി​ക്കും. ഇ​ടു​ക്കി​യു​ടെ വി​ക​സ​ന നാ​യ​ക​ൻ റോ​ഷി ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ബ​ദ​ലാ​യി മ​റ്റൊ​രു പേ​രി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up