ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ നിന്ന് റോഷി അഗസ്റ്റിൻ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി. റോഷി അഗസ്റ്റിൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ സമാപന വേദിയിലായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം.
എൽഡിഎഫിലെ ആദ്യ പരസ്യ സ്ഥാനാർഥി പ്രഖ്യാപനമാണിത്. കാൽനൂറ്റാണ്ടായി ഇടുക്കിയിലെ എംഎൽഎയായി തുടരുന്ന റോഷി അഗസ്റ്റിൻ തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. 2021 ൽ യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി നിയമസഭയിലെത്തിയത്.
കേരള കോൺഗ്രസ് എമ്മിന്റെ എല്ലാ എംഎൽഎമാരും ഇക്കുറിയും മത്സരിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. നിലവിലെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. ഇടുക്കിയുടെ വികസന നായകൻ റോഷി തന്നെയായിരിക്കുമെന്നും മണ്ഡലത്തിൽ അദ്ദേഹത്തിന് ബദലായി മറ്റൊരു പേരില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
Tags : idukki seat roshy augustin jose k. mani kcm ldf