Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salim Kumar

അ​കാ​ല​ത്തി​ല്‍ വ​ന്ന രോ​ഗാ​വ​സ്ഥ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​നി​യും ഒ​രു​പാ​ട് ക​ഥ പ​റ​യാ​മാ​യി​രു​ന്നു: മ​ന്ത്രി വി​ഷ്ണു​നാ​ഥ്

ന​ട​ൻ സ​ലിം കു​മാ​റി​നെ​പ്പ​റ്റി സം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​കാ​ല​ത്തി​ല്‍ വ​ന്ന രോ​ഗാ​വ​സ്ഥ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​നി​യും പ​റ​യാ​നൊ​രു​പാ​ട് ക​ഥ​ക​ള്‍ ബാ​ക്കി​യാ​കു​മാ​യി​രു​ന്നു​വെ​ന്നും ചി​ത ക​ത്തി​യ​മ​ര്‍​ന്ന​പ്പോ​ള്‍ നി​റ​ഞ്ഞ ഒ​രു ചി​രി മാ​ത്രം ബാ​ക്കി​യാ​യെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

'ചി​ത ക​ത്തി​യ​മ​ര്‍​ന്ന​പ്പോ​ള്‍ നി​റ​ഞ്ഞ ഒ​രു ചി​രി മാ​ത്രം ബാ​ക്കി​യാ​യി...​പ്രി​യ​പ്പെ​ട്ട സ​ലീ​മേ​ട്ട​ന്‍റെ അ​ന്ത്യ​യാ​ത്ര​യ്‌​ക്കൊ​പ്പം ദി​വ​സം മു​ഴു​വ​ന്‍ ചി​ല​വ​ഴി​ച്ചു മ​ട​ങ്ങു​മ്പോ​ള്‍ ഓ​ര്‍​ത്ത​ത് ആ ​മ​നു​ഷ്യ​ന്‍ മ​ല​യാ​ള സി​നി​മ​യ്ക്കു സ​മ്മാ​നി​ച്ച ദാ​ര്‍​ശ​നി​ക​മാ​യ ചി​രി​ക​ളെ​പ്പ​റ്റി​യാ​യി​രു​ന്നു. ഒ​രു​പ​ക്ഷേ  വെ​റും ചി​രി​ക്ക​പ്പു​റം അ​ധി​കം എ​ഴു​ത​പ്പെ​ടാ​തെ പോ​യ ചി​ല ചി​രി​ക​ള്‍.

അ​ഗാ​ധ​മെ​ന്നും ദാ​ര്‍​ശ​നി​ക​മെ​ന്നും വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടാ​വു​ന്ന ഒ​രു​പാ​ട് വാ​ച​ക​ങ്ങ​ളും വ്യാ​ഖ്യാ​ന​ങ്ങ​ളും മ​ല​യാ​ള സി​നി​മ​യ്ക്കു സ​ലീ​മേ​ട്ട​ന്‍ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

അ​തി​ല്‍ പ​ല​തും ഒ​രു പൊ​ട്ടി​ച്ചി​രി​യാ​യി തീ​യ​റ്റ​റു​ക​ളി​ല്‍ അ​വ​സാ​നി​ച്ചു​വെ​ങ്കി​ലും അ​ത് ത​മാ​ശ​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല, മ​റി​ച്ച് സ​ങ്കീ​ര്‍​ണ​ങ്ങ​ളാ​യ ചി​ല സാ​ഹി​ത്യ​സ​ങ്കേ​ത​ങ്ങ​ളു​ടെ ല​ളി​ത​മാ​യ പ​രി​പ്രേ​ക്ഷ്യ​ങ്ങ​ള്‍ കൂ​ടി​യാ​യി​രു​ന്നു.

വ​ണ്‍​മാ​ന്‍ ഷോ ​എ​ന്ന ഷാ​ഫി ചി​ത്രം ഓ​ര്‍​ക്കു​ന്നു. ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ തി​ര​ക്കി ക​ലാ​ഭ​വ​ന്‍ മ​ണി​യും ജ​യ​റാ​മും മാ​ന​സി​ക​രോ​ഗ​കേ​ന്ദ്ര​ത്തി​ലെ​ത്തു​മ്പോ​ള്‍ അ​വി​ടെ രോ​ഗി​ക​ളെ​ല്ലാം പാ​ത്ര​വു​മാ​യി കോ​മ്പൗ​ണ്ടി​ന്‍റെ ഒ​രു വ​ശ​ത്തേ​ക്ക് ഓ​ടു​ക​യാ​ണ്. പി​ന്നാ​ലെ പൊ​ട്ടി​ച്ചി​രി​ച്ച് ഒ​രു പാ​ത്ര​വു​മാ​യി സ​ലിം കു​മാ​റും. കാ​ര്യ​മെ​ന്താ​ണ് എ​ന്നു ചോ​ദി​ക്കു​മ്പോ​ള്‍ അ​പ്പു​റ​ത്ത് ബി​രി​യാ​ണി കൊ​ടു​ക്കു​ന്നു​വെ​ന്ന് താ​ന്‍ ക​ള​വ് പ​റ​ഞ്ഞു​വെ​ന്നും അ​ത് കേ​ട്ട് ആ ​മ​ണ്ട​ന്‍​മാ​ര്‍ എ​ല്ലാം കൂ​ടി അ​വി​ടേ​ക്കു ഓ​ടി​യെ​ന്നും മ​റു​പ​ടി. അ​പ്പോ​ള്‍ താ​നെ​ന്താ​ണ് ഈ ​പാ​ത്ര​വു​മാ​യി എ​ന്നു ചോ​ദി​ക്കു​മ്പോ​ള്‍ ഇ​നി അ​ഥ​വാ ബി​രി​യാ​ണി കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലോ എ​ന്ന്...

തീ​യ​റ്റ​റു​ക​ളെ ഏ​റെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ഈ ​ത​മാ​ശ അ​തി​നു​മ​പ്പു​റ​മു​ള്ള ഒ​രു ദാ​ര്‍​ശ​നി​ക​ത മു​ന്നോ​ട്ടു വെ​ക്കു​ന്നു​ണ്ട്. അ​വ​ന​വ​ന്‍ തീ​ര്‍​ക്കു​ന്ന ഒ​രു ന​റേ​റ്റീ​വ് സ്വ​യം വി​ശ്വ​സി​ച്ച് സ്വ​ന്തം ക​ള്ള​ക്ക​ഥ​യു​ടെ ത​ന്നെ ഇ​ര​യാ​യി മാ​റു​ന്ന മ​നു​ഷ്യ​ന്‍. സ​മ​കാ​ലി​ക​ത​യു​ടെ കൃ​ത്യ​മാ​യ കാ​ഴ്ച.

സാ​മു​വ​ല്‍ ബെ​ക്ക​റ്റ് ത​ന്‍റെ തീ​യ​റ്റ​റി​ല്‍ മു​ന്നോ​ട്ടു​വെ​ച്ച അ​ബ്‌​സേ​ര്‍​ഡി​സം എ​ന്ന സ​ങ്കേ​ത​ത്തി​ന്‍റെ ല​ളി​ത​മാ​യ മ​റ്റൊ​രു വ്യാ​ഖ്യാ​നം എ​ന്നു നി​സാ​ര​മാ​യി വി​ളി​ക്കാ​വു​ന്ന​ത് ഇ​തി​ലേ​റെ ഭം​ഗി​യാ​യി ആ​ര്‍​ക്ക് അ​വ​ത​രി​പ്പി​ക്കാ​നാ​കും. ഗോ​ദോ​യെ കാ​ത്തി​രി​ക്കു​ന്ന ര​ണ്ടു പേ​രു​ടെ മ​റ്റൊ​രു കാ​ഴ്ച​യാ​ണ​ത്.

നി​ങ്ങ​ളീ കാ​ണു​ന്ന ഞാ​ന​ല്ല യ​ഥാ​ര്‍​ഥ ഞാ​ന്‍ എ​ന്നു മ​റ്റൊ​രു സി​നി​മ​യി​ല്‍ പ​റ​യു​ന്ന മ​റ്റൊ​രു അ​യ​ഥാ​ര്‍​ഥ ക​ഥ​യു​ണ്ട്. എ​ക്‌​സി​സ്റ്റ​ന്‍​ഷ്യ​ലി​സ​ത്തി​ന്‍റെ ഒ​രു ത​ല കീ​ഴാ​യി പി​ടി​ച്ച ആ​ഖ്യാ​നാ​നു​ഭ​വ​മ​ല്ലേ അ​ത്. എ​ന്തി​നോ വേ​ണ്ടി തി​ള​യ്ക്കു​ന്ന സാ​മ്പാ​ര്‍ എ​ന്ന ഒ​റ്റ പ്ര​യോ​ഗം മാ​ത്രം കൊ​ണ്ട് മ​ല​യാ​ള ഭാ​ഷ​യി​ല്‍ ഇ​ടം നേ​ടി​യ​തും മ​റ്റാ​രു​മ​ല്ല.

ഒ​രു പ​ക്ഷേ ഒ​രു പാ​ട് വ്യാ​ഖ്യാ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി തു​റ​ന്നി​ട്ട അ​ര്‍​ഥ​സ​മ്പു​ഷ്ട​മാ​യ വാ​ക്കു​ക​ളു​ടെ സാ​ഗ​ര​മാ​യി​രി​ക്ക​ണം സ​ലീ​മേ​ട്ട​നെ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്‍റെ പു​തു​രൂ​പ​മാ​യ ട്രോ​ളു​ക​ളു​ടെ പൊ​ന്നു​ത​മ്പു​രാ​നാ​ക്കി​യ​ത്.

ഓ​രോ സി​നി​മ​ക​ളി​ലേ​ക്കും ചെ​റി​യൊ​രു ക​ഥാ​പാ​ത്ര​മാ​യി എ​ത്തി അ​വി​ടെ നി​ന്ന് സ്വ​ന്തം ക​ഥ​ക​ളു​ടെ കെ​ട്ട​ഴി​ച്ചു വി​ട്ട് സ്വ​യം ഒ​രു മ​ഹാ​സാ​ഗ​ര​മാ​കാ​ന്‍ ക​ഴി​യു​ന്ന ഒ​ര​തു​ല്യ ന​ട​നെ​യാ​ണ് ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. അ​കാ​ല​ത്തി​ല്‍ വ​ന്ന രോ​ഗാ​വ​സ്ഥ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​നി​യും പ​റ​യാ​നൊ​രു​പാ​ട് ക​ഥ​ക​ള്‍ ബാ​ക്കി​യാ​കു​മാ​യി​രു​ന്നു.

വി​ട പ്രി​യ ക​ലാ​കാ​രാ...'

Latest News

Corehub Up