Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Selling Lottery Tickets

Kottayam

ജീവിക്കാൻ 14 വർഷമായി വഴിയോരത്ത് ലോട്ടറി വിൽക്കുകയാണ് ഈ മൂന്നരയടിക്കാരി

‌ക​ടു​ത്തു​രു​ത്തി: ജീ​വി​ക്കാ​ന്‍ 14 വ​ര്‍​ഷ​മാ​യി വ​ഴി​യോ​ര​ത്ത് ലോ​ട്ട​റി വി​ല്‍​ക്കു​ക​യാ​ണ് ഈ ​മൂ​ന്ന​ര​യ​ടി​ക്കാ​രി. മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച​തോ​ടെ ത​നി​ച്ചാ​യ യു​വ​തി പി​തൃ​സ​ഹോ​ദ​ര​ന്‍റെ ഭ​വ​ന​ത്തി​ലാ​ണ് താ​മ​സം. ക​ല്ല​റ പീ​ടി​ക​പ​റ​മ്പി​ല്‍ പ​രേ​ത​രാ​യ ജോ​ണി-​സു​മ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ടെ​റി​ന്‍ (37) ആ​ണ് ലോ​ട്ട​റി വി​ല്പ​ന​യി​ലൂ​ടെ ജീ​വി​തം ത​ള്ളി നീ​ക്കു​ന്ന​ത്. ദി​വ​സ​വും ഏ​ഴ് കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ചെ​ത്തി​യാ​ണ് രാ​വി​ലെ മു​ത​ലു​ള്ള ടെ​റി​ന്‍റെ ലോ​ട്ട​റി വി​ല്പ​ന. ക​ല്ല​റ-​നീ​ണ്ടൂ​ര്‍ റോ​ഡി​ല്‍ നീ​ണ്ടൂ​ര്‍ പ്രാ​ലേ​ല്‍ പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ടെ​റി​ൻ ലോ​ട്ട​റി വി​ൽ​ക്കു​ന്ന​ത്. സ്റ്റൂ​ളി​ലി​രു​ന്നാ​ണ് വി​ല്പ​ന. വൈ​കു​ന്നേ​രം വ​രെ അ​ധ്വാ​നി​ച്ചാ​ൽ ചി​ല​പ്പോ​ള്‍ ആ​യി​രം രൂ​പ വ​രെ ലാ​ഭം കി​ട്ടും.

പി​റ്റേ​ദി​വ​സം വി​ല്‍​ക്കു​ന്ന​തി​നു​ള്ള ലോ​ട്ട​റി​യു​മാ​യെ​ത്തു​ന്ന വൈ​ക്കം സ്വ​ദേ​ശി രാ​ജീ​വ് എ​ന്ന മ​റ്റൊ​രു ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​ണ് ടെ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ഹാ​യി. വി​ല്‍​ക്കാ​നു​ള്ള ലോ​ട്ട​റി​യു​മാ​യെ​ത്തു​ന്ന രാ​ജീ​വാ​ണ് ടെ​റി​നെ വൈ​കു​ന്നേ​രം മാ​ഞ്ഞൂ​രി​ലെ വീ​ട്ടി​ല്‍ സു​ര​ക്ഷി​ത​യാ​യി എ​ത്തി​ക്കു​ന്ന​ത്. ബൈ​ക്കി​ല്‍ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന രാ​ജീ​വി​നെ ആ​റു വ​ര്‍​ഷം മു​മ്പാ​ണ് ടെ​റി​ന്‍ പ​രി​ച​യ​പ്പെ​ട്ട​ത്.

അ​മ്മ സു​മ​തി​ക്കൊ​പ്പം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍, നാ​ഗ​മ്പ​ടം, ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​രം എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം ടെ​റി​ന്‍ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ക​ല്ല​റ​യി​ലും തു​ട​ര്‍​ന്ന് നീ​ണ്ടൂ​രി​ലും ലോ​ട്ട​റി വി​ല്പ​ന​യു​മാ​യെ​ത്തു​ന്ന​ത്. രാ​വി​ലെ 6.30 ഓ​ടെ വീ​ട്ടി​ല്‍​നി​ന്നും ഇ​റ​ങ്ങും, ഉ​ച്ച​ഭ​ക്ഷ​ണം ക​ട​യി​ല്‍​നി​ന്നു വാ​ങ്ങും. വെ​ള്ളം അ​ധി​കം കു​ടി​ക്കി​ല്ല. റോ​ഡ​രി​കി​ല്‍ ലോ​ട്ട​റി വി​ല്‍​ക്കു​ന്ന​തി​ന​ടു​ത്ത് പ്രാ​ഥ​മി​കാ​വി​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ടെ​റി​ന്‍ പ​റ​യു​ന്ന​ത്. ടെ​റി​ന്‍റെ ര​ണ്ട് കാ​ലു​ക​ളു​ടെ​യും മു​ട്ടി​ന്‍റെ ബോ​ളു​ക​ള്‍​ക്ക് ത​ക​രാ​റു​ള്ള​തി​നാ​ല്‍ ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്ക് ഏ​താ​ണ്ട് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി വ​രു​മെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക മ​ക​ളാ​ണ് ടെ​റി​ന്‍. രോ​ഗം മൂ​ര്‍​ച്ഛി​ച്ചു വ​രു​ന്ന​തി​നാ​ല്‍ വൈ​കു​ന്നേ​ര​മാ​കു​മ്പോ​ഴേ​ക്കും കാ​ലു​ക​ള്‍​ക്ക് വേ​ദ​ന​യും നീ​രും ഉ​ണ്ടാ​കു​ന്നു​ണ്ട്.

ജീ​വി​ക്കാ​നും ചി​കി​ത്സ​യ്ക്കു​മുള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ത​നി​ക്ക​റി​യാ​വു​ന്ന തൊ​ഴി​ല്‍ ചെ​യ്തു പോ​രു​ക​യാ​ണ് ഈ ​യു​വ​തി.

Latest News

Corehub Up