Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severe Neglect

Idukki

ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ല്‍ ശ്വാ​സംമു​ട്ടി ലൈ​ബ്ര​റി

തൊ​ടു​പു​ഴ: പു​സ്ത​ക​വാ​യ​ന​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കി​ട​യി​ലും ന​ഗ​ര​സ​ഭ​യി​ലെ പി.​ടി. തോ​മ​സ് സ്മാ​ര​ക ലൈ​ബ്ര​റി ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ല്‍. ഗാ​ന്ധി സ്‌​ക്വ​യ​റി​ലെ ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ മു​നി​സി​പ്പ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലേ​ക്കു മാ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്ത ലൈ​ബ്ര​റി​യാ​ണ് അ​വ​ഗ​ണ​ന​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും പ​ര്യാ​യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ലൈ​ബ്ര​റി മാ​റ്റി​സ്ഥാ​പി​ച്ചി​ട്ട് ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പോ​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വെ​റു​തെ​കി​ട​ന്ന് ന​ശി​ക്കു​ന്ന​ത്.

ലൈ​ബ്ര​റി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ നി​ല​വി​ല്‍ ആ​ര്‍​ക്കും പ്ര​വേ​ശ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തി​നാ​ല്‍ പു​സ്ത​ക​പ്രേ​മി​ക​ള്‍​ക്കും ലൈ​ബ്ര​റി പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. പ​ഴ​യ ലൈ​ബ്ര​റി​യി​ല്‍​നി​ന്ന് ചാ​ക്കി​ല്‍ കെ​ട്ടി​മാ​റ്റി​യ പു​സ്ത​ക​ങ്ങ​ള്‍ വൃ​ത്തി​യാ​യി അ​ടു​ക്കി​വ​യ്ക്കാ​ന്‍ പോ​ലും ക​ഴി​യാ​തെ അ​ല​ങ്കോ​ല​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്. യ​ഥാ​സ്ഥാ​ന​ത്ത് പു​സ്ത​ക​ങ്ങ​ള്‍ അ​ടു​ക്കാ​നോ അം​ഗ​ങ്ങ​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി ലൈ​ബ്ര​റി തു​റ​ന്നു ന​ല്‍​കാ​നോ ലൈ​ബ്രേ​റി​യ​നും താ​ത്പ​ര്യ​മി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ലൈ​ബ്ര​റി​യെ അ​വ​ഗ​ണി​ക്കു​ന്ന​തി​ലൂ​ടെ എ​ഴു​ത്തി​നെ​യും വാ​യ​ന​യെ​യും പൊ​തു​പ്ര​വ​ര്‍​ത്ത​നം പോ​ലെ​ത​ന്നെ സ്‌​നേ​ഹി​ക്കു​ക​യും ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന പി.​ടി. തോ​മ​സി​നോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

നി​ല​വി​ല്‍ ലൈ​ബ്ര​റി​യി​ല്‍ ല​ഭി​ക്കു​ന്ന ദി​ന​പ​ത്ര​ങ്ങ​ളെ​ല്ലാം മു​റി​യ്ക്ക് പു​റ​ത്തു​ള്ള വ​രാ​ന്ത​യി​ല്‍ വാ​രി​വ​ലി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യി​രു​ന്നാ​ണ് പ​ല​രും പ​ത്രം വാ​യി​ക്കു​ന്ന​ത്. വാ​യ​ന നി​ല​നി​ല്‍​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ചി​ല​ര്‍ ദി​വ​സ​വും ഇ​വി​ടെ​യെ​ത്തി പ​ത്ര​ങ്ങ​ള്‍ അ​ടു​ക്കി​വ​യ്ക്കു​ന്ന​താ​ണ് പ​തി​വ്. മ​ഴ പെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ പ​ത്ര​ങ്ങ​ള്‍ മ​ഴ​യി​ല്‍ കു​തി​ര്‍​ന്നു​കി​ട​ക്കു​ന്ന കാ​ഴ്ച പ​രി​താ​പ​ക​ര​മാ​ണ്.
രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​തി​യാ​യ വെ​ളി​ച്ചം പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​വി​ടെ. മാ​റാ​ല​യും പൊ​ടി​യും പി​ടി​ച്ച മു​റി വൃ​ത്തി​യാ​ക്കാ​ന്‍ പോ​ലും ആ​രും എ​ത്തു​ന്നി​ല്ല. പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ ദി​നം​പ്ര​തി നൂ​റോ​ളം പേ​ര്‍ എ​ത്തി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ലൈ​ബ്ര​റി​യോ​ട് അ​ടു​പ്പ​മു​ള്ള ചു​രു​ക്കം പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​വ​രാ​ക​ട്ടെ നി​ല​ത്ത് കു​ത്തി​യി​രു​ന്ന് പ​ത്രം വാ​യി​ച്ച​ശേ​ഷം മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. ഇ​ക്കാ​ര്യം പൊ​തു​ജ​ന​ങ്ങ​ള്‍ പ​ല​ത​വ​ണ ന​ഗ​ര​സ​ഭാ​ധി​കൃ​ത​രോ​ട പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും പ്ര​ശ്‌​ന​പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ത്തി​നു സ​മീ​പം 35 അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ വ​ലി​യ കി​ട​ങ്ങു​ള്ള​ത് റോ​ഡ​രി​കി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. അ​ബ​ദ്ധ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ താ​ഴേ​ക്കു പ​തി​ച്ചാ​ല്‍ വ​ലി​യ അ​പ​ക​ട​ത്തി​നി​ട​യാ​ക്കും. ഇ​തി​നു സ​മീ​പ​ത്തു​വ​രെ റോ​ഡ​രി​കി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ണ്ടെ​ങ്കി​ലും ഇ​വി​ടെ യാ​തൊ​രു സു​ര​ക്ഷാ​മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത​തും ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ണ്ട്. പു​സ്ത​ക​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും മാ​റ്റാ​നാ​കാ​ത്ത​തി​നാ​ലാ​ണ് ലൈ​ബ്ര​റി തു​റ​ക്കാ​തി​രി​ക്കു​ന്ന​തെ​ന്നും ലൈ​ബ്ര​റി പൂ​ര്‍​ണ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് പ​റ​ഞ്ഞു.

Latest News

Corehub Up