Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seychelles

ദേ​ശീ​യ ദി​നാ​ഘോ​ഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി സെയ്ഷെൽസിലേക്ക് തിരിച്ചു

 

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ ദ്വീ​പ് ​സ​മൂ​ഹ​മാ​യ സെ​യ്ഷെ​ൽ​സി​ലേ​ക്ക് തി​രി​ച്ചു. സെ​യ്ഷെ​ൽ​സ് ദേ​ശീ​യ ദി​ന​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സാ​യു​ധ സേ​നാം​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക സം​ഘ​വും സെ​യ്ഷെ​ൽ​സ് ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കും. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സെ​യ്ഷെ​ൽ​സ് ദേ​ശീ​യ അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കും. കൂ​ടാ​തെ അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

തി​ങ്ക​ളാ​ഴ്ച സെ​യ്ഷെ​ൽ​സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങും. അ​ടു​ത്ത​യാ​ഴ്ച ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Latest News

Corehub Up