Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shade On Campus

Alappuzha

കാ​മ്പ​സി​ൽ ത​ണ​ലൊ​രു​ക്കി ലി​ല്ലി​യി​ലെ ‘ക​രു​ത​ൽ’

ചെ​ങ്ങ​ന്നൂ​ർ: പ്ര​കൃ​തി​യോ​ടു​ള്ള സ്നേ​ഹം വാ​ക്കു​ക​ളി​ല​ല്ല, പ്ര​വൃ​ത്തി​യി​ലാ​ണ് കാ​ണി​ക്കേ​ണ്ട​തെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ലി​ല്ലി ല​യ​ൺ​സ് സ്പെ​ഷൽ സ്കൂ​ളി​ലെ ഈ ​മി​ടു​ക്ക​ന്മാ​ർ. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ടെ സ​ന്ദേ​ശ​വു​മാ​യി വേ​റി​ട്ട ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് ലി​ല്ലി സ്കൂ​ൾ കാ​മ്പ​സ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. വ്യ​ത്യ​സ്ത ക​ഴി​വു​ക​ളു​ള്ള ഇ​വി​ടു​ത്തെ കു​ട്ടി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​നാ​കെ മാ​തൃ​ക​യാ​വു​ക​യാ​ണ്.

ത​ങ്ങ​ൾ വീ​ടു​ക​ളി​ൽനി​ന്നും സ്നേ​ഹ​ത്തോ​ടെ ക​രു​തി​ക്കൊ​ണ്ടു​വ​ന്ന വൃ​ക്ഷ​ത്തൈ​ക​ൾ കു​ട്ടി​ക​ൾ ഒ​ന്ന​ട​ങ്കം സ്കൂ​ൾ മ​ണ്ണി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച കാ​ഴ്ച ക​ണ്ടു​നി​ന്ന​വ​രു​ടെ ഉ​ള്ളം നി​റ​യ്ക്കു​ന്ന​താ​യി​രു​ന്നു. കേ​വ​ലം തൈ ​ന​ടീ​ലി​ൽ ഒ​തു​ങ്ങാ​തെ, പ​രി​സ്ഥി​തി ബോ​ധ​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു. നി​റ​ക്കൂ​ട്ടു​ക​ളി​ലൂ​ടെ പ്ര​കൃ​തി​യു​ടെ പ​ച്ച​പ്പും സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വി​ളി​ച്ചോ​തി​യ ചി​ത്ര​ര​ച​നാ പ്ര​ദ​ർ​ശ​നം കാ​ണി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റി.

ദി​നാ​ഘോ​ഷ​ങ്ങ​ൾ മു​ൻ ചെ​ങ്ങ​ന്നൂ​ർ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റും ലി​ല്ലി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി​യു​മാ​യ ല​യ​ൺ കെ.​ആ​ർ. സ​ദാ​ശി​വ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി എ​സ്. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മോ​ളി സേ​വ്യ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up