Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shelter Opens

Thrissur

തെ​രു​വു​നാ​യ​ര​ഹി​ത പ​ദ്ധ​തി; അ​ടാ​ട്ട് ഡോ​ഗ് ഷെ​ൽ​ട്ട​ർ തുറന്നു

തൃ​ശൂ​ർ: അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​വ​ൽ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന തെ​രു​വു​നാ​യ​ര​ഹി​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു പി​ടി​കൂ​ടി​യ നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ താ​ത്കാ​ലി​ക​മാ​യി പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ഡോ​ഗ് ഷെ​ൽ​ട്ട​ർ ഷെ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ൻ ഗോ​പാ​ല​ൻ അ​ടാ​ട്ട് നി​ർ​വ​ഹി​ച്ചു.

‌പു​ഴ​യ്ക്ക​ൽ റി​വ​ർ ടൂ​റി​സം വി​ല്ലേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​രി​സ്റ്റ​ർ ക്ല​ബ്ബാ​ണ് ഷെ​ൽ​ട്ട​ർ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ ഇ​വി​ടെ താ​ത്കാ​ലി​ക​മാ​യി സം​ര​ക്ഷി​ക്കു​ക​യും പി​ന്നീ​ട് വ​ള​ർ​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു കൈ​മാ​റു​ക​യും ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ​മ​ഗ്ര തെ​രു​വു​നാ​യ​നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​വ​ൽ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

‌ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ അ​ക്ക​ര, ബാ​രി​സ്റ്റ​ർ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത്, അ​ഡ്വ. മൗ​നീ​ഷ്, അ​ഡ്വ. ജ​നീ​ഷ് ജോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​ഡി. വി​ൽ​സ​ണ്‍, ര​ത്ന​വ​ല്ലി സ​ത്യ​ൻ, എ​സ്.​ഡി. രാ​ജീ​വ്, സോ​ഫി സു​നി​ൽ, അ​ജി​ത കൃ​ഷ്ണ​ൻ, ജി​നോ ജേ​ക്ക​ബ്, എം.​എ​സ്. സ​ദാ​ശി​വ​ൻ, പി.​ജെ. സ​ണ്ണി, കാ​വ​ൽ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സി​നോ​യ് അ​ടാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up