Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Short Film

ഐ​ഡി​എ​സ്എ​ഫ്എ​ഫ്‌​കെ​യി​ൽ ഒ​രു ചി​ത്ര​ത്തി​നും പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നു കേ​ന്ദ്രം

കേ​ര​ള അ​ന്താ​രാ​ഷ്‌​ട്ര ഡോ​ക്യു​മെ​ന്‍റ​റി-​ഹ്ര​സ്വ ച​ല​ച്ചി​ത്ര മേ​ള​യി​ലെ (ഐ​ഡി​എ​സ്എ​ഫ്എ​ഫ്‌​കെ) ഒ​രു ചി​ത്ര​ത്തി​നും പ്ര​ദ​ര്‍​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് വാ​ര്‍​ത്താ​വി​ത​ര​ണ-​പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം.

മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റു ചി​ത്ര​ങ്ങ​ളോ​ട് കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ സം​ഗ്ര​ഹം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ചി​ല ചി​ത്ര​ങ്ങ​ളു​ടെ പ്ര​മേ​യം ക​ണ​ക്കി​ലെ​ടു​ത്ത്, അ​വ​യി​ല്‍ ചി​ല​ത് പ​രി​ശോ​ധ​ന​യ്ക്കാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് 25 മു​ത​ല്‍ 30 വ​രെ ന​ട​ക്കു​ന്ന പ​തി​നെ​ട്ടാ​മ​ത് ഐ​ഡി​എ​സ്എ​ഫ്എ​ഫ്‌​കെ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 31 ചി​ത്ര​ങ്ങ​ള്‍​ക്ക് പ്ര​ദ​ര്‍​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു​വെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​ത്ത​ത് വ​ലി​യ ആ​ശ​ങ്ക​യും മ​നഃ​പ്ര​യാ​സ​വും സൃ​ഷ്‌​ടി​ക്കു​ക​യാ​ണെ​ന്ന് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​പ്പു​വീ​ടു​ക​ള്‍ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സം​വി​ധാ​യി​ക​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ എം​ആ​ര്‍ ആ​ര​തി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Movies

കു​ഞ്ഞു മ​ന​സു​ക​ളി​ലെ ന​ന്മ​യു​ടെ ക​ഥ​യു​മാ​യി 'നി​ന്നോ​ളം'; ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു  

 ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ത്ഭു​ത​ത്തി​ന്‍റെ ക​ഥ. എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്ന് തോ​ന്നു​ന്നി​ട​ത്തു നി​ന്ന് പു​തി​യ തു​ട​ക്ക​മാ​യി മാ​റു​ന്ന ന​ന്മ​ക​ളു​ടെ ക​ഥ. കു​ട്ടി​ക​ൾ ല​ഹ​രി​യു​ടെ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​ടി​മ​ക​ളാ​ണെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കി​ടെ കു​ഞ്ഞു മ​ന​സി​ലെ ന​ന്മ​ക​ളു​ടെ ക​ഥ​യു​മാ​യി എ​ത്തു​ക​യാ​ണ് നി​ന്നോ​ളം.

കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ന്നോ​ളം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന 30 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഥാ​പ​രി​സ​രം മു​ത​ൽ അ​വ​ത​ര​ണം വ​രെ പു​തു​മ​യോ​ടെ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ലാ​ന്‍റ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യി​ൽ ബ​ന്ധ​ങ്ങ​ളു​ടെ ആ​ഴ​വും ന​ന്മ​യു​മാ​ണ് പ​റ​യു​ന്ന​ത്. പ​ത്താം ക്ലാ​സു​കാ​രി ദി​വ്യ​യും അ​വ​ളു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. ക​ള​ക്ട​റാ​കാ​ൻ ആ​ഗ്ര​ഹി​ച്ചു ന​ട​ക്കു​ന്ന ദി​വ്യ​യും പ്ലാ​ന്‍റ​ഷ​ൻ തൊ​ഴി​ലാ​ളി​യാ​യ അ​മ്മ സു​ജ​യും അ​നു​ഭ​വി​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം സ​ഞ്ച​രി​ക്കു​ന്ന​ത്.

 

NRI

കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​റി​ന്‍റെ "ലൈ​റ്റ്സ്, കാ​മ​റ, ആ​ക്ഷ​ൻ' യൂ​ത്ത് മൂ​വി നൈ​റ്റ് ശ്ര​ദ്ധേ​യ​മാ​യി

മേ​രി​ലാ​ൻ​ഡ്: കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് "ലൈ​റ്റ്സ്, കാമ​റ, ആ​ക്ഷ​ൻ‌' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് മൂ​വി നൈ​റ്റ് വ​ൻ വി​ജ​യ​മാ​യി.

വി​നോ​ദ​ത്തി​ന​പ്പു​റം യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നേ​തൃ​പാ​ട​വ​വും സം​ഘാ​ട​ന മി​ക​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​ർ (കെഒബി) സം​ഘ​ടി​പ്പി​ച്ച "യൂ​ത്ത് മൂ​വി നൈ​റ്റ്' ശ്ര​ദ്ധേ​യ​മാ​യി.

പ​രി​പാ​ടി​യു​ടെ ആ​ശ​യ​രൂ​പീ​ക​ര​ണം മു​ത​ൽ ന​ട​ത്തി​പ്പ് വ​രെ പൂ​ർ​ണ​മാ​യും കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത് എ​ന്ന​ത് ഈ ​ഒ​ത്തു​ചേ​ര​ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് മു​തി​ർ​ന്ന​വ​രു​മാ​യും സ​മ​പ്രാ​യ​ക്കാ​രു​മാ​യും ഇ​ട​പ​ഴ​കു​ന്ന​തി​നും സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു ഐ​സ്‌​ബ്രേ​ക്ക​ർ വേ​ദി​യാ​യി ഈ ​പ​രി​പാ​ടി മാ​റി.

ലോ​ജി​സ്റ്റി​ക്സ് കൈ​കാ​ര്യം ചെ​യ്യു​ക, സ​മ​യ​ക്ര​മം പാ​ലി​ക്കു​ക, പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും യു​വ​ജ​ന​ങ്ങ​ൾ മി​ക​വ് പു​ല​ർ​ത്തി. ടീം ​വ​ർ​ക്ക്, ഉ​ത്ത​ര​വാ​ദി​ത്തം, ആ​ശ​യ​വി​നി​മ​യം എ​ന്നി​വ​യി​ൽ പ്രാ​യോ​ഗി​ക അ​റി​വ് നേ​ടാ​ൻ ഇ​ത് കു​ട്ടി​ക​ളെ സ​ഹാ​യി​ച്ചു.

യു​വ​ജ​ന​ങ്ങ​ൾ സ്വ​യം മു​ൻ​കൈ​യെ​ടു​ത്ത് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ആ​വേ​ശം പ​ക​രു​ന്ന​താ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​ർ പ്ര​സി​ഡ​ന്‍റ് ലെ​ൻ​ജി ജേ​ക്ക​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ഘ​ട​ന വി​ഭാ​വ​നം ചെ​യ്ത "റേ​സ് ടു 75 ​അ​വേ​ഴ്‌​സ്' എ​ന്ന ആ​ശ​യ​ത്തി​ന്‍റെ പ്രാ​യോ​ഗി​ക​മാ​യ തു​ട​ക്ക​മാ​ണി​തെ​ന്നും സേ​വ​ന​വും നേ​തൃ​ത്വ​വും സ​മ​ന്വ​യി​പ്പി​ച്ച് യു​വ​ത​ല​മു​റ​യെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​മൂ​വി നൈ​റ്റെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​രാ​നി​രി​ക്കു​ന്ന ഇ​ന്‍റേ​ൺ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് കൈ​ര​ളി ഇ​ന്‍റേ​ൺ​ഷി​പ്പ് പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ, കെ​വി​ൻ ജോ​ൺ​സ​ൺ യു​വ​ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ച്ചു.

 

NRI

അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ച്ച ഹ്ര​സ്വ​ചി​ത്രം "ദൂ​രം-2' പ്രേ​ക്ഷ​ക​രി​ലേ​ക്ക്

ഹൂ​സ്റ്റ​ൺ: സൈ​ന യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രെ നേ​ടി​യ ദൂ​രം ആ​ദ്യ ഭാ​ഗ​ത്തിന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ൻ വി​മ​ൽ കു​മാ​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ര​ണ്ടാം ഭാ​ഗ​വു​മാ​യി വീ​ണ്ടും പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.

സ​മ്പ​ത്തും നി​ര​വ​ധി ബ​ന്ധു​ക്ക​ളും ചു​റ്റ​പ്പെ​ട്ടി​ട്ടും സ്വ​യം അ​ഗാ​ധ​മാ​യി ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​ത​മാ​ണ് പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമായ ദൂ​രം-2.

 

District News

ഷാ​ജി എ​ന്‍. ക​രു​ണ്‍ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റ്


കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ് സി​നി​മ അ​സോ​സി​യേ​ഷ​നും ബി​ഗ്‌​മാ​ള്‍ റ​സി​ഡ​ന്‍​സി​യും ചേ​ര്‍​ന്നൊ​രു​ക്കി​യ ഷാ​ജി എ​ന്‍. ക​രു​ണ്‍ സം​സ്ഥാ​ന ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റ് സം​വി​ധാ​യ​ക​ന്‍ രാ​ജ​സേ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ലി​ദ് സി. ​പാ​ല​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സി​നി​മാ​താ​രം സി​ബി തോ​മ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. എ.​വി. സു​രേ​ഷ്ബാ​ബു, ഷാ​ന്‍, സ്റ്റെ​നി ജോ​യി, മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, ഐ​ശ്വ​ര്യ കു​മാ​ര​ന്‍, പ്ര​സാ​ദ് യാ​ദ​വ്, സു​മേ​ഷ് നാ​രാ​യ​ണ​ന്‍, വി​നോ​ദ് ക​ണ്ണോ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ഞ്ജി​രാ​ജ് ക​രി​ന്ത​ളം സ്വാ​ഗ​ത​വും നി​ഷാ​ന്ത് ത​ല​യ​ടു​ക്കം ന​ന്ദി​യും പ​റ​ഞ്ഞു. ദി ​ഷോ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

District News

ല​ഹ​രി​ക്കെ​തി​രേ ഹ്ര​സ്വ​ചി​ത്രം

പാ​ലാ: ല​ഹ​രി​ക്കെ​തി​രേ എ​ക്‌​സൈ​സ് വി​ഭാ​ഗം നി​ര്‍​മി​ക്കു​ന്ന ഹ്രസ്വ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ലാ​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. കാ​ര്‍​ത്തി​ക പ​റ​വൂ​ര്‍, സ്മി​ത ഇ​ടു​ക്കി, വി​ജ​യ​ന്‍ ചി​റ്റ​ടി, പ്ര​ശാ​ന്ത് പാ​ലാ, സാം​ജി പ​ഴേ​പ​റ​മ്പി​ല്‍, പ​യ​സ് തീ​ക്കോ​യി, കെ.​കെ. ദി​വാ​ക​ര​ന്‍ നാ​യ​ര്‍. റോ​യി ഇ​ടു​ക്കി, എ​മി​ല്‍ മ​ന്‍​ജേ​ഷ്, ജോ​മോ​ന്‍ മ​ന്‍​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​നേ​താ​ക്ക​ളാ​ണ്.


വി​മ​ല്‍ ഇ​ടു​ക്കി​യാ​ണ് ക​ഥ​യും സം​വി​ധാ​ന​വും. ഹ്രസ്വ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷം അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തും വി​മ​ല്‍ ഇ​ടു​ക്കി​യാ​ണ്. കാ​മ​റ ചെ​യ്തി​രി​ക്കു​ന്ന​ത് കു​മാ​ര്‍ എ​രു​മേ​ലി​യാ​ണ്. സ​ങ്കേ​തി​ക​സ​ഹാ​യം സി​ജി ജോ​സ്, ക​ലാ സം​വി​ധാ​നം ഇ.​സി. വ​ള്ളി​ച്ചി​റ. ഡി​സം​ബ​റി​ല്‍ ഹ്രസ്വ​ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു

Movies

ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ തി​ള​ങ്ങി ഹ്ര​സ്വ​ചി​ത്രം "എ ​നൈ​ഫ് ഇ​ൻ ദി ​മൂ​ൺ​ലൈ​റ്റ്'

സ​ർ​ഗ, സു​ദേ​വ് ഘോ​ഷ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഡോ.​മ​നോ​ജ് കോ​ലോ​ത്ത് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഹ്ര​സ്വ ചി​ത്ര​മാ​ണ് എ ​നൈ​ഫ് ഇ​ൻ ദി ​മൂ​ൺ ലൈ​റ്റ്.

പോ​ക്സോ അ​തി​ജീ​വി​ത അ​വ​ന്തി​ക​യു​ടെ ജീ​വി​ത​മു​ന്നേ​റ്റ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്ര​ത്തി​ന് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും പ​തി​നെ​ട്ടോ​ളം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ഒ​ഫീ​ഷ്യ​ൽ സെ​ല​ക്ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പെ​ഷ​വാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ( മി​ക​ച്ച ന​ടി, മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നും സി​നി​മ​യും), ഇ​ൻ​ഡോ ദു​ബാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ (മി​ക​ച്ച ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട് ഫി​ലിം, മി​ക​ച്ച ഇ​ന്ത്യ​ൻ ഷോ​ർ​ട്ട് ഫി​ലിം, മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ), സൗ​ത്ത് ഫി​ലിം & ആ​ർ​ട്സ് അ​ക്കാ​ദ​മി ഫെ​സ്റ്റി​വ​ൽ-​ചി​ലി (സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള മി​ക​ച്ച ചി​ത്രം, മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ​ക്കു​ള്ള ഓ​ഡി​യ​ൻ​സ് അ​വാ​ർ​ഡ്, മി​ക​ച്ച ന​ടി, മി​ക​ച്ച എ​ഡി​റ്റ​ർ, മി​ക​ച്ച തി​ര​ക്ക​ഥ, മി​ക​ച്ച സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മു​ള്ള പ്ര​ത്യേ​ക പ​രാ​മ​ർ​ശം ), ഗ്ലോ​ബ​ൽ ഇ​ൻ​ഡി ഫി​ലിം മേ​ക്ക​ർ അ​വാ​ർ​ഡ് -യു.​കെ( മി​ക​ച്ച സി​നി​മ​ക്കു​ള്ള സി​ൽ​വ​ർ അ​വാ​ർ​ഡ്), ഇ​ന്ത്യ​ൻ മൂ​വി അ​വാ​ർ​ഡ്സ് - കൊ​ൽ​ക്ക​ത്ത( മി​ക​ച്ച ഇ​ന്ത്യ​ൻ ഷോ​ർ​ട്ട് ഫി​ലിം), പോ​ർ​ച്ചു​ഗ​ൽ ഇ​ൻ​ഡീ ഫി​ലിം ഫെ​സ്റ്റി​വ​ൽ -പോ​ർ​ച്ചു​ഗ​ൽ (മി​ക​ച്ച ന​ടി ), ബ്രി​ഡ്ജ് ഫി​ലിം ഫെ​സ്റ്റി​വ​ൽ- കാ​ന​ഡ (മി​ക​ച്ച ന​ടി, മി​ക​ച്ച ഫോ​റി​ൻ ലാം​ഗ്വേ​ജ് സി​നി​മ), ഗ്രേ​റ്റ് മെ​സേ​ജ് ഫി​ലിം ഫെ​സ്റ്റി​വ​ൽ- പൂ​നെ (മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ) എ​ന്നി​വ​യാ​ണ് ല​ഭി​ച്ച പ്ര​ധാ​ന അം​ഗീ​കാ​ര​ങ്ങ​ൾ.

ഹി​ഡ​ൻ ക​ളേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൻ്റെ ഛായാ​ഗ്ര​ഹ​ണം ദീ​പു ദാ​മോ​ദ​ർ നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്-​ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ, സം​ഗീ​തം- പ്ര​മോ​ദ് ഭാ​സ്ക​ർ, സൗ​ണ്ട് ഡി​സൈ​ൻ-​വൈ​ശാ​ഖ് ശോ​ഭ​ൻ, സി​ങ്ക് സൗ​ണ്ട്-​വി​ഷ്ണു പ്ര​മോ​ദ്, സൗ​ണ്ട് മി​ക്സിം​ഗ്-​ബി​ജു പി. ​ജോ​സ്, മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ-​നി​ഹി​ൽ ജി​മ്മി, ക​ള​റി​സ്റ്റ്-​പ്ര​ഹ്ലാ​ദ് പു​ത്ത​ഞ്ചേ​രി, സൗ​ണ്ട് മി​ക്സിം​ഗ്, മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ-​ലാ​ൽ സ്റ്റു​ഡി​യോ കൊ​ച്ചി, എ​ൻ​എ​ച്ച് ക്യു ​കൊ​ച്ചി.

ഒ​ക്ടോ​ബ​ർ 26 ന് ​ബ​ജ​റ്റ് ലാ​ബ് ഷോ​ർ​ട്ട്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലും തു​ട​ർ​ന്ന് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ സി-​സ്പേ​സി​ലും സി​നി​മ റി​ലീ​സ് ചെ​യ്യും. പി ​ആ​ർ ഒ- ​എ.​എ​സ്. ദി​നേ​ശ്.


Latest News

Corehub Up