Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Showed The Path

Kozhikode

ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​ത്ത വ​ഴി​കാ​ട്ടി

കോ​ഴി​ക്കോ​ട്: പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ര്‍​പ്പി​ച്ച ധ​ന്യ​നാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച അ​ന്ത​രി​ച്ച താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി.

83 വ​ര്‍​ഷ​ത്തെ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യ ജീ​വി​ത​വും 57 വ​ര്‍​ഷം നീ​ണ്ട പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യും പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് അ​ദ്ദേ​ഹം ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. താ​മ​ര​ശേ​രി രൂ​പ​താം​ഗ​മാ​യ അ​ദ്ദേ​ഹം പു​ല്ലാ​ഞ്ഞി​മേ​ട് ഒ​യാ​സി​സ് സീ​നി​യ​ര്‍ കെ​യ​ര്‍ ഹോ​മി​ന്‍റെ ഡ​യ​റ​ക്‌​ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ര്‍​ക്ക​ശ​മാ​യ നി​ല​പാ​ടു​ക​ളി​ലും ആ​ത്മീ​യ​ത​യും കാ​രു​ണ്യ​വും കാ​ത്തു​സൂ​ക്ഷി​ച്ച ഫാ. ​കു​ര്യ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ മ​ല​ബാ​റി​ലെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ന​ഷ്‌​ട​മാ​കു​ന്ന​ത് പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​ത്ത ഒ​രു വ​ഴി​കാ​ട്ടി​യെ​യാ​ണ്.

കേ​വ​ലം ഇ​ട​വ​ക വൈ​ദി​ക​ന്‍ എ​ന്ന​തി​ന​പ്പു​റം അ​റി​വി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ച്ച ആ​ത്മീ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഫാ. ​കു​ര്യ​ന്‍. പാ​വ​പ്പെ​ട്ട​വ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ള്‍ സ​ഭ​യു​ടെ യ​ശ​സു​യ​ര്‍​ത്തി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​രു​ടെ പാ​ര്‍​പ്പി​ടം, വി​ദ്യാ​ഭ്യാ​സം, ജോ​ലി, വി​വാ​ഹം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ സ​മ​ര്‍​ഥ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്‍​കി സ​മൂ​ഹ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​തു​പ്പാ​ടി​യി​ല്‍ ഫി​ലി​പ്പിനേരി സി​സ്റ്റേ​ഴ്‌​സു​മാ​യി സ​ഹ​ക​രി​ച്ച് "ജോ​യാ​ഹോം' എ​ന്ന പ​ദ്ധ​തി​ക്ക് അ​ദ്ദേ​ഹം രൂ​പം ന​ല്‍​കി.

ഇ​വി​ടെ താ​മ​സി​ച്ച് മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ച്ച കു​ട്ടി​ക​ള്‍ ഇ​ന്ന് വി​ദേ​ശ​ത്തും നാ​ട്ടി​ലു​മാ​യി മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്.

2013ല്‍ ​താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ഡ​യോ​സി​ഷ​ന്‍ എ​ഡ്യു​ക്കേ​ഷ​ന്‍ എ​ക്‌​സ​ല​ന്‍​സ് പ്രോ​ഗ്രാം എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് ത​ണ​ലാ​യി മാ​റാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. 2019ല്‍ ​പു​ല്ലാ​ഞ്ഞി​മേ​ട്ടി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കാ​യി "ഒ​യാ​സി​സ് സീ​നി​യ​ര്‍ കെ​യ​ര്‍ ഹോം' ​സ്ഥാ​പി​ച്ചു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​ല​ട്ടു​മ്പോ​ഴും ഇ​തി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്‌​ട​റാ​യി അ​ദ്ദേ​ഹം സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​നം തു​ട​ര്‍​ന്നു.

പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ് ഇ​ട​വ​ക​യി​ല്‍ പു​തി​യ ദേ​വാ​ല​യ നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തും അ​ദ്ദേ​ഹ​മാ​ണ്. വ​ള്ളി​യാ​ട് ഇ​ട​വ​ക​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി പ​ള്ളി​മു​റി നി​ര്‍​മി​ക്കു​ക​യും പ​ള്ളി​ക്ക് സ്ഥി​ര​വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നാ​യി ക​ട​മു​റി​ക​ള്‍ പ​ണി​ത് വാ​ട​ക​യ്ക്ക് ന​ല്‍​കു​ക​യും ചെ​യ്ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തി​ന് തെ​ളി​വാ​ണ്.

മാ​തൃ​കാ​പ​ര​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ ദൈ​വ​ജ​ന​ത്തെ ന​യി​ച്ച ഫാ. ​കു​ര്യ​ന്‍റെ ഭൗ​തീ​ക​ശ​രീ​രം നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പു​ല്ലാ​ഞ്ഞി​മേ​ട് ഒ​യാ​സി​സ് സീ​നി​യ​ര്‍ കെ​യ​ര്‍ ഹോ​മി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി മേരിമാതാ ക​ത്തീ​ഡ്ര​ലി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ ആ​രം​ഭി​ക്കും.

തുടർന്ന് പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ് പള്ളി സെമിത്തേരിയിൽ സം​സ്‌​കാ​രം നടത്തും. സം​സ്‌​കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ബി ക​ള​ത്തൂ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up