കോട്ടയം : കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ടിൽ ന്യൂ ഇയർ സ്പെഷൽ ഓഫറുകൾ. ഡിജിറ്റൽ ഗാഡ്ജറ്റുകൾ മുതൽ അത്യാധുനിക ഹോം കിച്ചണ്‍ അപ്ലയൻസുകൾ വരെ ഏറ്റവും വലിയ ഓഫറുകളിൽ.
ഉപഭോക്താക്കൾക്കായി വിപുലമായ സമ്മാന പദ്ധതികളും സാന്പത്തിക ആനുകൂല്യങ്ങളുമാണ് ഈ രണ്ട് ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ. ലാപ്ടോപ്പ് പർച്ചേസിനോടൊപ്പം 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ്. കൂടാതെ, ഇഎംഐ പർച്ചേസുകളിൽ ടിവി, ലാപ്ടോപ്പ്, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 15,000 രൂപ വരെയും മറ്റ് ഹോം അപ്ലയൻസുകൾക്ക് 21,000 രൂപ വരെയും കാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്.
ഹോം കിച്ചണ്‍ അപ്ലയൻസുകൾക്ക് ആകർഷകമായ അധിക വിലക്കുറവിന് പുറമെ പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇൻവെർട്ടറുകൾ, ബാറ്ററികൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും കിച്ചണ്‍ അപ്ലയൻസുകൾക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഓക്സിജൻ വാഗ്ദാനം ചെയ്യുന്നത്. പഴയ ഉപകരണങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച എക്സ്ചേഞ്ച് ഓഫറുകളും തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് സൗജന്യ ഇൻസ്റ്റലേഷനും ലഭ്യമാകും.
സാധാരണക്കാർക്ക് വലിയ സാന്പത്തിക ബാധ്യതകളില്ലാതെ ഇഷ്ടപ്പെട്ട ഉത്പന്നങ്ങൾ വാങ്ങുന്നതിനായി 0 രൂപ ഡൗണ്‍പേയ്മെന്റും 0 % പലിശ രഹിത ഇഎംഐ സ്കീമുകളും ഷോറൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.