കാട്ടൂര്‍: പ്രദേശവാസികളെ ഏറെനാളായി ആശങ്കയിലാഴ് ത്തിയ കുടിവെള്ള മലിനീകരണ പ്രശ്നത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി കോഴിക്കോട് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ്് ആന്‍ ഡ് മാനേജ്മെന്റ് (സിഡബ്ല്യുആര്‍ഡിഎം).
കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മേഖലയിലെ കിണര്‍വെള്ളത്തില്‍ അമ്ലഗുണം കൂടുതലാണെന്നും ചില പ്രദേശങ്ങളില്‍ ജലഗുണനിലവാരം ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടിവെള്ള മലിനീകരണം സംബന്ധിച്ച് പ്രദേശവാസികള്‍ പഞ്ചായത്തിനു നല്കിയ ഭീമഹര്‍ജിയുടെ അടിസ്ഥാനത്തി ലാണ് സിഡബ്ല്യുആര്‍ഡിഎമ്മിന്റെ ശാസ് ത്രീയ പരിശോ ധന നടത്തിയത്.
പരിശോധനയില്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനുള്ളിലെ കിണറിലാണു രാസമാലിന്യത്തിനന്റെ സാന്നിധ്യം വ്യക്തമായി കണ്ടെത്തിയത്. കൂടാതെ, എസ്റ്റേറ്റിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ നിരവധി കിണറുകളിലും ജലത്തിന്റെ പിഎച്ച്മൂല്യം സാധാരണ നിലവാരത്തേക്കാള്‍ താഴെയാണെന്നു കണ്ടെത്തി.
ഇത്തരത്തിലുള്ള വെള്ളം ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കും ജലവിതരണ സംവിധാനങ്ങളിലെ കേടുപാടുകള്‍ക്കും കാരണമാകാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി എല്ലാ കിണറുകളിലും ഹൈഡ്രേറ്റഡ് ലൈം ഉപയോഗിച്ച് പിഎച്ച് മൂല്യം ഉയര്‍ത്തുകയും തുടര്‍ന്ന് ക്ലോറിനേഷന് നടത്തുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിലൂടെ വെള്ളത്തിന്റെ അമ്ലത കുറയ്ക്കാനും രോഗാണു ബാധയുടെ സാധ്യത ഒഴിവാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പരിശോധനയുടെ ഭാഗമായി എസ്റ്റേറ്റില്‍ നിന്ന് ശേഖരിച്ച മലിനജല സാമ്പിളുകളിലും ശ്രദ്ധേയമായ കണ്ടെത്തലുകളുണ്ടായി. അലുമിനിയം, സിങ്ക്, ഓയില്‍, ഗ്രീസ് തുടങ്ങിയ ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.
ഇതിന്റെ പശ്ചാത്തലത്തില്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ നിലവിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ അടിയന്തരമായി നവീകരിക്കണമന്നും കൂടുതല്‍ കാര്യക്ഷമമായ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സിഡബ്ല്യുആര്‍ഡിഎം ശിപാര്‍ശ ചെയ്തിട്ടുണ്ട്. പ്രദേശവാസികളുടെ ആശങ്കകള്‍ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണ മെന്ന ആവശ്യവും ശക്തമാവുകയാണ്.
ശാശ്വതപരിഹാരം ആവശ്യപ്പെട്ട് എംഎല്‍എയ്ക്ക് പരാതിനൽകി
കാട്ടൂര്‍: മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കിണറുകളിലെ രാസമാലിന്യം മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുടിവെള്ള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയ്ക്കു പരാതി നല്കി. മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാ പനങ്ങളില്‍ നിന്നുള്ള രാസമാലിന്യങ്ങളാണ് സമീപപ്രദേശങ്ങളിലെ കിണറുകളിലേക്ക് ഒഴുകി കുടിവെള്ളം മലിനമാകാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23ന് കാട്ടൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആരോപണവിധേയരായ കീര്‍ത്തി ഇന്‍ഡസ്ട്രീസ്, റെയിന്‍ബോ എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ താത്കാലികമായി അടച്ചിടുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു ഉറപ്പ് നല്‍കിയിരുന്നുവെന്ന് സംരക്ഷണസമിതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
കുടിവെള്ള സംരക്ഷണസമിതി പ്രസിഡന്റ്് അരുണ്‍ വന്‍പറമ്പില്‍, പഞ്ചായത്തംഗം സി.എല്‍. ജോയ്, മുന്‍ പഞ്ചായത്തംഗം മോളി പിയൂസ്, ട്രഷറര്‍ ജോയ് തോമസ്, ലിനി രമേശ്, ഷാജി പുള്ളിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണു പരാതി സമര്‍പ്പിച്ചത്.