x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​ര്‍​വെ​ള്ള​ത്തി​ല്‍ അ​മ്ല​ഗു​ണം കൂ​ടു​ത​ലെ​ന്ന് സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം റി​പ്പോ​ര്‍​ട്ട്


Published: June 22, 2026 07:54 AM IST | Updated: June 22, 2026 07:54 AM IST

കാ​ട്ടൂ​ര്‍: പ്ര​ദേ​ശ​വാ​സി​ക​ളെ ഏ​റെ​നാ​ളാ​യി ആ​ശ​ങ്ക​യി​ലാ​ഴ് ത്തി​യ കു​ടി​വെ​ള്ള മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള സെ​ന്‍റ​ര്‍ ഫോ​‌ര്‍ വാ​ട്ട​ര്‍ റി​സോ​ഴ്‌​സ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ്് ആ​ന്‍ ഡ് ​മാ​നേ​ജ്‌​മെ​ന്‍റ് (സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം).

കാ​ട്ടൂ​ര്‍ മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ കി​ണ​ര്‍​വെ​ള്ള​ത്തി​ല്‍ അ​മ്ല​ഗു​ണം കൂ​ടു​ത​ലാ​ണെ​ന്നും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​ഗു​ണ​നി​ല​വാ​രം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. കു​ടി​വെ​ള്ള മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ഞ്ചാ​യ​ത്തി​നു ന​ല്‍​കി​യ ഭീ​മ​ഹ​ര്‍​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി ലാ​ണ് സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എ​മ്മി​ന്‍റെ ശാ​സ് ത്രീ​യ പ​രി​ശോ ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍, മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​നു​ള്ളി​ലെ കി​ണ​റി​ലാ​ണു രാ​സ​മാ​ലി​ന്യ​ത്തി​ന​ന്‍റെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​യി ക​ണ്ടെ​ത്തി​യ​ത്. കൂ​ടാ​തെ, എ​സ്റ്റേ​റ്റി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കി​ണ​റു​ക​ളി​ലും ജ​ല​ത്തി​ന്‍റെ പി​എ​ച്ച്മൂ​ല്യം സാ​ധാ​ര​ണ നി​ല​വാ​ര​ത്തേ​ക്കാ​ള്‍ താ​ഴെ​യാ​ണെ​ന്നു ക​ണ്ടെ​ത്തി.

ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ള്ളം ദീ​ര്‍​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലെ കേ​ടു​പാ​ടു​ക​ള്‍​ക്കും കാ​ര​ണ​മാ​കാ​മെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​ല്ലാ കി​ണ​റു​ക​ളി​ലും ഹൈ​ഡ്രേ​റ്റ​ഡ് ലൈം ​ഉ​പ​യോ​ഗി​ച്ച് പി​എ​ച്ച് മൂ​ല്യം ഉ​യ​ര്‍​ത്തു​ക​യും തു​ട​ര്‍​ന്ന് ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ട് നി​ര്‍​ദേ​ശി​ക്കു​ന്നു. ഇ​തി​ലൂ​ടെ വെ​ള്ള​ത്തി​ന്‍റെ അ​മ്ല​ത കു​റ​യ്ക്കാ​നും രോ​ഗാ​ണു ബാ​ധ​യു​ടെ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി എ​സ്റ്റേ​റ്റി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച മ​ലി​ന​ജ​ല സാ​മ്പി​ളു​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ടാ​യി. അ​ലു​മി​നി​യം, സി​ങ്ക്, ഓ​യി​ല്‍, ഗ്രീ​സ് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. വ്യാ​വ​സാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ സം​സ്‌​ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​വും ഇ​തോ​ടെ ഉ​യ​രു​ക​യാ​ണ്.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ലെ നി​ല​വി​ലെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ക്ക​ണ​മ​ന്നും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ ശ​രി​വ​യ്ക്കു​ന്ന ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​വു​ക​യാ​ണ്.

ശാ​ശ്വ​തപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ​യ്ക്ക് പ​രാ​തിന​ൽ​കി

കാ​ട്ടൂ​ര്‍: മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് പ​രി​സ​ര​ത്തെ കി​ണ​റു​ക​ളി​ലെ രാ​സ​മാ​ലി​ന്യം മൂ​ലം ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍. പ്ര​ശ്‌​ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടി​വെ​ള്ള സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ​യ്ക്കു പ​രാ​തി ന​ല്‍​കി. മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല സ്ഥാ​ പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള രാ​സ​മാ​ലി​ന്യ​ങ്ങ​ളാ​ണ് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലേ​ക്ക് ഒ​ഴു​കി കു​ടി​വെ​ള്ളം മ​ലി​ന​മാ​കാ​ന്‍ കാ​ര​ണം.

ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 23ന് ​കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​രാ​യ കീ​ര്‍​ത്തി ഇ​ന്‍​ഡ​സ്ട്രീ​സ്, റെ​യി​ന്‍​ബോ എ​ന്‍റ​ര്‍​പ്രൈ​സ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് സം​ര​ക്ഷ​ണ​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു.

കു​ടി​വെ​ള്ള സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ്് അ​രു​ണ്‍ വ​ന്‍​പ​റ​മ്പി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം സി.​എ​ല്‍. ജോ​യ്, മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം മോ​ളി പി​യൂ​സ്, ട്ര​ഷ​റ​ര്‍ ജോ​യ് തോ​മ​സ്, ലി​നി ര​മേ​ശ്, ഷാ​ജി പു​ള്ളി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രാ​തി സ​മ​ര്‍​പ്പി​ച്ച​ത്.

Tags : nattu vishesham CWRDM report shows increased

Recent News

Corehub Up