അതിരപ്പിള്ളി: കാലവർഷം ദുർബലമായതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞു. മഴക്കാലത്ത് രൗദ്രഭാവത്തിൽ വെള്ളച്ചാട്ടം കാണാനാകുമെന്ന പ്രതീക്ഷയിൽ എത്തുന്ന സഞ്ചാരികൾ മെലിഞ്ഞൊഴുകുന്ന പുഴകണ്ട് നിരാശയോടെ മടങ്ങുകയാണ്.
ആയിരക്കണക്കിനു വിനോദയാത്രികർ ദിവസവും എത്തുന്നുണ്ട്. പാർക്കിംഗ് സൗകര്യം കുറവായതിനാൽ വളരെദൂരെ വാഹനങ്ങൾ പാർക്ക് ചെയ്താണ് പലരും വെള്ളച്ചാട്ടം കാണാനെത്തുന്നത്. എല്ലാവർഷവും ജൂൺ മാസത്തിൽ അതിരപ്പിള്ളി മനംകുളിർപ്പിക്കുന്ന കാഴ്ചാനുഭവമാകാറുണ്ട്.
Tags : nattu vishesham waterfall was overflowing.