x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം: പു​ലി​ക്ക​ളി കൂ​ട്ടാ​യ്മ


Published: June 22, 2026 07:48 AM IST | Updated: June 22, 2026 07:48 AM IST

തൃ​ശൂ​ർ: പു​ലി​ക്ക​ളി മ​ഹോ​ത്സ​വ​ത്തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ളു​ടെ സം​യു​ക്ത​യോ​ഗം. സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ പു​ലി​ക്ക​ളി​യു​ടെ ത​ലേ​ന്നാ​ണു കേ​ന്ദ്ര ടൂ​റി​സം​വ​കു​പ്പ് സം​ഘ​ങ്ങ​ൾ​ക്കു മൂ​ന്നു​ല​ക്ഷം രൂ​പ​വീ​തം പ്ര​ഖ്യാ​പി​ച്ച​ത്. സൗ​ത്ത് സോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​റാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ൻ​കൈ​യെ​ടു​ത്ത് ഒ​രു​ല​ക്ഷം രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചി​രു​ന്നു. സ​മാ​ന​മാ​യി തൃ​ശൂ​ർ എം​പി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി മു​ൻ​കൈ​യെ​ടു​ത്ത് അ​നു​വ​ദി​ച്ച കേ​ന്ദ്ര​സ​ഹാ​യം പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​മാ​യി​രു​ന്നു.

പു​ലി​ക്ക​ളി​ക്കു​ശേ​ഷം ര​ണ്ടു ധ​ന​സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കാ​ൻ ഡി​ടി​പി​സി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു. സൗ​ത്ത് സോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ അ​നു​വ​ദി​ച്ച സ​ഹാ​യം ല​ഭി​ച്ചെ​ങ്കി​ലും കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ച്ചി​ല്ല. പ​ല സം​ഘ​ങ്ങ​ളും ക​ടു​ത്ത സാ​ന്പ​ത്തി​ക​ബാ​ധ്യ​ത​ക​ളി​ലാ​ണെ​ന്നും സാ​ങ്കേ​തി​ക​കാ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി പ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നും പു​ലി​ക്ക​ളി കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കേ​ന്ദ്ര​മ​ന്ത്രി​ക്കും ക​ള​ക്ട​ർ​ക്കും നി​വേ​ദ​നം ന​ൽ​കും. അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​ലേ​ക്കു ക​ട​ക്കും.

ആ​ദ്യ​ഘ​ട്ട​മാ​യി ജൂ​ലൈ ആ​ദ്യം ഡി​ടി​പി​സി ഓ​ഫീ​സി​ലേ​ക്ക് ഒ​റ്റ​പ്പു​ലി പ്ര​തി​ഷേ​ധം ന​ട​ത്തും. സം​യു​ക്ത​യോ​ഗ​ത്തി​ൽ സീ​താ​റാം​മി​ൽ, അ​യ്യ​ന്തോ​ൾ, ശ​ങ്ക​രം​കു​ള​ങ്ങ​ര, ച​ക്കാ​മു​ക്ക്, കു​ട്ട​ൻ​കു​ള​ങ്ങ​ര, കാ​നാ​ട്ടു​ക​ര, ഒ​ള​രി​ക്ക​ര, വെ​ളി​യ​ന്നൂ​ർ​ദേ​ശ​ങ്ങ​ളും പാ​ട്ടു​രാ​യ്ക്ക​ൽ ദേ​ശം ക​ലാ​കാ​യി​ക സാം​സ്കാ​രി​ക​സ​മി​തി, യു​വ​ജ​ന​സം​ഘം വി​യ്യൂ​ർ എ​ന്നി​ വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham financial assistance Tigers' association

Recent News

Corehub Up