x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ പ്ര​വേ​ശ​ന​മാ​ർ​ഗം​ വേ​ണം: ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ


Published: June 22, 2026 07:44 AM IST | Updated: June 22, 2026 07:44 AM IST

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത​യി​ലും അ​തി​ന്‍റെ ഭാ​ഗ​മാ​യി സ​മീ​പ റോ​ഡു​ക​ളി​ലും ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സൗ​ത്ത് ജം​ഗ്ഷ​നി​ലെ ഫ്ലൈ​ഓ​വ​ർ കോ​ട​തി ജം​ഗ്ഷ​നി​ലേ​ക്ക് നീ​ട്ടു​ക​യോ, മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​നു​ള്ള അ​ണ്ട​ർ​പാ​സേ​ജ് നി​ർ​മി​ക്കു​ക​യോ വേ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം പ്ര​മേ​യം​വ​ഴി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യോ​ട് ഐ​ക​ക​ണ്ഠ്യേ​ന ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ​മാ​രാ​യ ഷി​ബു വാ​ല​പ്പ​ൻ, ജി​ൽ ആ​ന്‍റ​ണി എ​ന്നി​വ​ർ പി​ന്താ​ങ്ങി.
ഏ​റ്റ​വും തി​ര​ക്കേ​റി​യ മാ​ള റോ​ഡ് ചാ​ല​ക്കു​ടി ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഇ​വി​ടെ നി​ർ​മി​ച്ച അ​ടി​പ്പാ​ത ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള അ​ടി​പ്പാ​ത​യി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ലും ഇ​ത് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​വി​ല്ലെ​ന്നും വാ​ഹ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ ഒ​രു പ്ര​വേ​ശ​ന​മാ​ർ​ഗം ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മി​നി സി​വി​ൽ സ്റ്റേ​ഷ​നും കോ​ട​തി കോം​പ്ല​ക്സും അ​നു​വ​ദി​ച്ച പു​തി​യ റ​വ​ന്യു ട​വ​റും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും ഇ​രു​ഭാ​ഗ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ന്നാം വാ​ർ​ഡി​ലെ റ​വ​ന്യു പു​റം​മ്പോ​ക്ക് കു​ള​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടും​വി​ധം വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ അ​നു​മ​തി​ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ടും ജി​ല്ലാ ക​ള​ക്‌​ട​റോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്ന, കൗ​ൺ​സി​ല​ർ വി.​ജെ. ജോ​ജു​വി​ന്‍റെ പ്ര​മേ​യ​വും കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചു.

Tags : nattu vishesham entrance road municipal junction national highway

Recent News

Corehub Up