x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റൂ​രി​നു വെ​ള്ളം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു


Published: June 22, 2026 04:09 AM IST | Updated: June 22, 2026 04:09 AM IST

ചി​റ്റൂ​ർ: മ​ഴ​ക്കു​റ​വും ദു​ർ​ബ​ല​മാ​യ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ണും മൂ​ലം രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന ചി​റ്റൂ​ർ മേ​ഖ​ല​യി​ലേ​ക്ക് പ​റ​മ്പി​ക്കു​ളം-​ആ​ളി​യാ​ർ പ​ദ്ധ​തി ക​രാ​ർ പ്ര​കാ​ര​മു​ള്ള അ​ധി​ക​ജ​ലം അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​വി​ജ​യ്ക്ക് ക​ത്ത​യ​ച്ചു. എം​എ​ൽ​എ സു​മേ​ഷ് അ​ച്യു​ത​ൻ, പ്ര​ദേ​ശ​ത്തെ ഗു​രു​ത​ര ജ​ല​ക്ഷാ​മ​വും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

ചി​റ്റൂ​ർ മേ​ഖ​ല​യി​ലെ ജ​ല​സം​ഭ​ര​ണി​ക​ളി​ലും ഭൂ​ഗ​ർ​ഭ​ജ​ല സ്രോ​ത​സു​ക​ളി​ലും ജ​ല​നി​ര​പ്പ് ആ​ശ​ങ്കാ​ജ​ന​ക​മാ​യി താ​ഴ്ന്ന​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​വും കൃ​ഷി​യും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പി​എ​പി ക​രാ​ർ പ്ര​കാ​രം ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ ജ​ല​സേ​ച​ന​ത്തി​നും ചാ​ല​ക്കു​ടി ബേ​സി​നി​ലേ​ക്കും കേ​ര​ള​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​രാ​ർ​പ്ര​കാ​ര​മു​ള്ള അ​ധി​ക ജ​ല​ല​ഭ്യ​ത നി​ല​വി​ലു​ണ്ടെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ ജൂ​ൺ ആ​ദ്യ​പ​കു​തി​യി​ൽ ല​ഭി​ക്കേ​ണ്ട 320 ദ​ശ​ല​ക്ഷം ഘ​ന അ​ടി​യി​ൽ 173 ദ​ശ​ല​ക്ഷം ഘ​ന അ​ടി മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്നും, ജൂ​ൺ ര​ണ്ടാം​പ​കു​തി​യി​ൽ ല​ഭി​ക്കേ​ണ്ട 180 ദ​ശ​ല​ക്ഷം ഘ​ന അ​ടി വെ​ള്ളം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ പ്ര​കാ​ര​മു​ള്ള അ​ധി​ക​ജ​ലം ചി​റ്റൂ​ർ മേ​ഖ​ല​യി​ലേ​ക്കും ചാ​ല​ക്കു​ടി ബേ​സി​നി​ലേ​ക്കും അ​നു​വ​ദി​ക്ക​ണ​മെ​ന്നും, ചി​റ്റൂ​ർ ജ​ല​സേ​ച​ന വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ദി​നം 350 ക്യൂ​സെ​ക്സ് വെ​ള്ളം അ​ടി​യ​ന്ത​ര​മാ​യി വി​ട്ടു​ന​ൽ​കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : writes Tamil Nadu Chief Minister water supply Chittoor

Recent News

Corehub Up