x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ലെ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രും: മ​ന്ത്രി റോ​ജി എം. ​ജോ​ൺ


Published: June 22, 2026 07:56 AM IST | Updated: June 22, 2026 07:56 AM IST

ക​യ്പ​മം​ഗ​ലം: കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​ണു സ​ർ​ക്കാ​ർ ല​ക്ഷ്യ മി​ടു​ന്ന​തെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു. സ്മാ​ർ​ട്ട് ക​യ്പ​മം​ഗ​ലം പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "അ​ഭി​ന​ന്ദ​നീ​യം 2026' ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ​മേ​ഖ​ല വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കാ​ല​ഘ​ട്ട​മാ​ണ്. ഈ ​സ​ർ​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധ​കൊ​ടു​ക്കാ​ൻ പോ​കു​ന്ന മേ​ഖ​ല ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ബ​ജ​റ്റ് പ​രി ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കും. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ല​ഭ്യ​മാ​ക്കു ന്ന​തി​നു സ​ർ​ക്കാ​ർ പ​ദ്ധ​തി​യൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗ്രാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സ്മാ​ർ​ട്ട് ക​യ്പ​മം​ഗ​ലം ചെ​യ​ർ​മാ​ൻ ശോ​ഭാ​സു​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൂ​ര്യ​ഭാ​ര​തി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​പി. മ​നോ​ജ് കു​മാ​റി​നു ക​ലാ​സം​സ്‌​കൃ​തി പു​ര​സ്കാ​ര​വും ദാ​ലി​യ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ള്ള ഹം​സ​യ്ക്ക് പ്ര​വാ​സി​ഭാ​ര​തീ​യ പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ സ​മ​ർ​പ്പി​ച്ചു. ദ​യ എ​ക്സ്റ്റേ​ണ​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​ൻ​ഷി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഷി​മി​ൽ മോ​ഹ​ൻ​ദാ​സ്, സോ​ഷ്യ​ൽ ആ​ക്‌​റ്റി​വി​സ്റ്റ് വി. ​ആ​ർ.​അ​നൂ​പ്, അ​ഞ്ജ​ലി ഷെ​മീ​ർ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്‌​ടാതി​ഥി​ക​ളാ​യി​രു​ന്നു.

ഗു​ജ​റാ​ത്തി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ 800 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കൂ​രി​ക്കു​ഴി സ്വ​ദേ​ശി അ​മേ​യ, നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചു സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ധ​നി​ഷ്‌​ട ജിം​ജി, മി​ഴ​വ​ഴ​ക് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ എ​സ്എ​ൻ​വി എ​ൽ​പി സ്കൂ​ളി​ലെ സ​ന്ധ്യ ടീ​ച്ച​ർ, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ നി​ന്ന് ബി​എ എ​ക്ക​ണോ​മി​ക്സി​ൽ റാ​ങ്ക് നേ​ടി​യ അ​ൻ​ജ​ലി ഷെ​മീ​ർ എ​ന്നി​വ​രെ​യും പൊ​തു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ​വ​രെ​യും ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ജി.​എം. ജോ​ൺ ആ​ദ​രി​ച്ചു.

യു​വ ക്ല​ബി​ന് സ്പോ​ർ​ട്സ് കി​റ്റും സ​മ്മാ​നി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​ യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബീ​നാ സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ സി.​ജെ. പോ​ൾ​സ​ൺ, സു​നി​ൽ. പി.​മേ​നോ​ൻ, സി.​സി. ബാ​ബു​രാ​ജ്, മ​ജീ​ദ് ക​യ്പ​മം​ഗ​ലം, ഉ​ണ്ണി​കൃ​ഷ്ണ​ൻ തൈ​പ​റ​മ്പ​ത്ത്,യാ​മി​നി ദി​ലീ​പ്, നി​മ്മി പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എ. അ​ഫ്സ​ൽ, പ്ര വി​ത ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ, ല​ക്ഷ്മി ശാ​ന്ത​ൻ, ഉ​ല്ലാ​സ്, നാ​സ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham comprehensive changes education sector

Recent News

Corehub Up