x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗി​ല്‍ എം​സി​എ, ബി​ടെ​ക് വി​എ​ല്‍​എ​സ്‌​ഐ കോ​ഴ്‌​സു​ക​ള്‍​ക്ക് അം​ഗീ​കാ​രം


Published: June 22, 2026 07:49 AM IST | Updated: June 22, 2026 07:49 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: പ​ന്ത്ര​ണ്ടാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ പു​തി​യ യു​ജി, പി​ജി കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് കേ​ര​ള സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും അ​ഖി​ലേ​ന്ത്യാ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ​യും അം​ഗീ​കാ​രം.

ബി​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍​ജി​നീ​യ​റിം​ഗ് (വി​എ​ല്‍​എ​സ്‌​ഐ ഡി​സൈ​ന്‍ ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി), മാ​സ്റ്റ​ര്‍ ഓ​ഫ് ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് (എം​സി​എ) എ​ന്നീ പ്രോ​ഗ്രാ​മു​ക​ളാ​ണ് ഈ ​അ​ധ്യ​യ​ന​വ​ര്‍​ഷം പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ കോ​ള​ജി​ല്‍ എ​ട്ട് പ്രോ​ഗ്രാ​മു​ക​ളി​ലാ​യി ആ​കെ ബി​ടെ​ക് ബാ​ച്ചു​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി ഉ​യ​രും.

സി​വി​ല്‍, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (ഡേ​റ്റാ സ​യ​ന്‍​സ്), ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ബി​സി​ന​സ് സി​സ്റ്റം​സ്, ഇ​ല​ക്ട്രി​ക്ക​ല്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, മെ​ക്കാ​നി​ക്ക​ല്‍ എ​ന്നീ ബി​ടെ​ക് പ്രോ​ഗ്രാ​മു​ക​ള്‍​ക്കു പു​റ​മെ​യാ​ണ് പു​തി​യ​വ ആ​രം​ഭി​ക്കു​ന്ന​ത്. എം​ടെ​ക് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, എം‌​ടെ​ക് സ്ട്ര​ക്ച​റ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്്, എം​ബി​എ, എം​സി​എ എ​ന്നി​ങ്ങ​നെ ആ​കെ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് പ്രോ​ഗ്രാ​മു​ക​ളു​ടെ എ​ണ്ണം നാ​ലാ​കും.

Tags : nattu vishesham Christ College Engineering

Recent News

Corehub Up