Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Signals

Pathanamthitta

സിഗ്‌നലുകൾക്ക് അപ്പുറം അ​ടൂ​രി​ന് കാ​വ​ലാ​യി സു​രേ​ഷ് കു​മാ​ർ

അ​ടൂ​ർ: ഓ​ണ​ത്തി​ര​ക്കി​ൽ ശ്വാ​സം​മു​ട്ടു​ന്ന അ​ടൂ​ർ ന​ഗ​ര​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഒ​രി​ക്ക​ലെ​ങ്കി​ലും ആ ​കാ​ഴ്ച ക​ണ്ടി​ട്ടു​ണ്ടാ​കും. ക​ത്തു​ന്ന വെ​യി​ലി​ലും ക​ന​ത്ത മ​ഴ​യി​ലും ചു​ണ്ടി​ൽ മാ​യാ​ത്ത പു​ഞ്ചി​രി​യോ​ടെ കൈ​ക​ൾ ഉ​യ​ർ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. അ​ടൂ​ർ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ലെ എ​സ്.​ഐ ജി ​സു​രേ​ഷ് കു​മാ​റാ​ണി​ത്.

യൂ​ണി​ഫോ​മ​ണി​ഞ്ഞാ​ൽ ഡ്യൂ​ട്ടി സ​മ​യം​നോ​ക്കി മ​ട​ങ്ങു​ന്ന പ​തി​വ് പൊ​ലീ​സ് രീ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് സു​രേ​ഷ് കു​മാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശൈ​ലി. ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ജോ​ലി മാ​ത്ര​മ​ല്ലെ​ന്നും ന​ഗ​ര​ത്തോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വമാ​ണെ​ന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.
ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളി​ലെ നി​യ​ന്ത്ര​ണ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല സു​രേ​ഷ് കു​മാ​റി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ. റോ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ വി​വ​രം ല​ഭി​ച്ച​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും പ​തി​വാ​ണ്. വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തും ത​ക​രാ​റി​ലാ​യ ഡി​വൈ​ഡ​റു​ക​ളും ബാ​രി​ക്കേ​ഡു​ക​ളും സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തു​മെ​ല്ലാം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വമാ​യി ഏ​റ്റെ​ടു​ക്കു​ന്നു.

ഓ​ണ​ത്തി​ര​ക്കി​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഡ്രൈ​വ​ർ​മാ​രു​മാ​യി സൗ​ഹൃ​ദ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കാ​നും സു​രേ​ഷ് കു​മാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. നി​യ​മം പാ​ലി​പ്പി​ക്കു​മ്പോ​ഴും സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര.

ഓ​ണ​വി​പ​ണി സ​ജീ​വ​മാ​യ​തോ​ടെ അ​ടൂ​ർ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ക്കി​ങ്ങി​നും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ പു​തി​യ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.

അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്‌​ടി​ക്ക​രു​ത്. പൊ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ള്ള പ്ര​ത്യേ​ക പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​സ്ഐ ജി. ​സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
തി​ര​ക്കേ​റി​യ ന​ഗ​ര​വീ​ഥി​യി​ൽ വെ​യി​ലും മ​ഴ​യും വ​ക​വ​യ്ക്കാ​തെ പു​ഞ്ചി​രി​യോ​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന സു​രേ​ഷ് കു​മാ​റി​ന്‍റെ സാ​ന്നി​ധ്യം യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ഒ​രു​പോ​ലെ ആ​ശ്വാ​സ​മാ​ണ്. ഡ്യൂ​ട്ടി​യു​ടെ അ​തി​രു​ക​ൾ​ക്ക​പ്പു​റം ഉ​ത്ത​ര​വാ​ദി​ത്വത്തോ​ടെ ഇ​ട​പെ​ടു​ന്ന ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങളാ​ണ് ഓ​ണ​ത്തി​ര​ക്കി​നി​ട​യി​ൽ അ​ടൂ​ർ ന​ഗ​ര​ത്തി​ന് വേ​റി​ട്ട കാ​ഴ്ച​യാ​കു​ന്ന​ത്.

Latest News

Corehub Up