Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soldiers

ബി​എ​ൽ​എ ആ​ക്ര​മ​ണം; പ​ത്ത് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്ലാ​മാ​ബാ​ദ്: ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ) ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്ത് പാ​ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി പ​ന്ത്ര​ണ്ടി​ല​ധി​കം ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രേ സ​മ​യം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 37 ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പോ​രാ​ട്ട​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഓ​പ്പ​റേ​ഷ​ൻ ഹെ​റോ​ഫ് ആ​രം​ഭി​ച്ച​താ​യി ബി​എ​ൽ​എ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. മാ​തൃ​രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ ഘ​ട്ടം എ​ന്നാ​ണ് ബി​എ​ൽ​എ നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

സൈ​നി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും പോ​ലീ​സി​നെ​യു​മാ​ണ് ബി​എ​ൽ​എ ല​ക്ഷ്യം വ​ച്ച​ത്. പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ ക്വ​റ്റ​യ്ക്ക് പു​റ​മെ പാ​സ്‌​നി, മ​സ്‌​തൂം​ഗ്, നു​ഷ്കി, ഗ്വാ​ദ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ക്വ​റ്റ​യി​ൽ മാ​ത്രം നാ​ലു പോ​ലീ​സു​കാ​ർ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​മാ​യി.

അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ബി​എ​ൽ​എ​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പ്ര​വി​ശ്യ​യി​ലു​ട​നീ​ളം സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സേ​നാ വി​ഭാ​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചു.

 

International

താ​ലി​ബാ​ൻ ആ​ക്ര​മ​ണം; 58 പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: ബെ​ഹ്‌​രാം​പു​ർ ജി​ല്ല​യി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ താ​ലി​ബാ​ൻ ന​ട​ത്തി​യ മി​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ 58 പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. 30ലേ​റെ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ബൂ​ളി​ലെ സ്‌​ഫോ​ട​ന​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഒ​രു ആ​ക്ര​മ​ണ​ത്തി​നും ഉ​ത്ത​രം​കി​ട്ടാ​തെ പോ​കി​ല്ലെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു. ഏ​റ്റു​മു​ട്ട​ലി​ൽ 20 അ​ഫ്ഗാ​ൻ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ഫ്ഗാ​നി​സ്ഥാ​ന് ഞ​ങ്ങ​ളു​ടെ ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​നാ​ൽ ഒ​രു ആ​ക്ര​മ​ണ​ത്തി​നും മ​റു​പ​ടി ന​ൽ​കാ​തി​രി​ക്കി​ല്ല.

പാ​ക്കി​സ്ഥാ​ൻ അ​വ​രു​ടെ രാ​ജ്യ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന ഐ​എ​സ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ക​യോ ഇ​സ്‌​ളാ​മി​ക് എ​മി​റേ​റ്റി​ന് കൈ​മാ​റു​ക​യോ ചെ​യ്യ​ണം. അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തെ പ​ല​രാ​ജ്യ​ങ്ങ​ൾ​ക്കും ഐ​എ​സ് ഒ​രു ഭീ​ഷ​ണി​യാ​ണെ​ന്ന് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​തി​ർ​ത്തി​യി​ൽ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. പാ​ക്കി​സ്ഥാ​ന്‍റെ പോ​സ്റ്റു​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും 25 പോ​സ്‌​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തെ​ന്നും അ​ഫ്ഗാ​ൻ അ​ധി​കൃ​ത​ർ വ്യക്തമാക്കി.

National

ല​ഡാ​ക്ക് ശാ​ന്ത​മാ​കു​ന്നു; നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​മെ​ന്ന് സൂ​ച​ന ന​ല്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് ല​ഡാ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ഉ​ട​ൻ പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​ത​വ​ണ ഇ​ള​വ് വ​രു​ത്തി​യി​രു​ന്നു. ല​ഡാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ലേ​യി​ൽ നാ​ലു മ​ണി​ക്കൂ​റാ​ണ് ക​ർ​ഫ്യൂ​വി​ൽ ഇ​ള​വു ന​ല്കി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി​രു​ന്നു ഇ​ള​വ്. ശ​നി​യാ​ഴ്ച അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ല്ല. പോ​ലീ​സും പാ​രാ​മി​ലി​ട്ട​റി സേ​ന​ക​ളും പ​ട്രോ​ളിം​ഗ് ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം അ​റ​സ്റ്റി​ലാ​യ സ​മ​ര നേ​താ​വ് വാം​ഗ് ചു​ക് പാ​ക് പൗ​ര​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ത​മ്മി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വാം​ഗ് ചു​കി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ല​ഡാ​ക്ക് പോ​ലീ​സ് മേ​ധാ​വി എ​സ്.​ഡി. സിം​ഗ് ജാം​വാ​ൾ പ​റ​ഞ്ഞു. നാ​ലു​പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കി​യ പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്നി​ലെ പ്ര​ധാ​ന​വ്യ​ക്തി വാം​ഗ് ചു​കാ​ണെ​ന്നും ജാം​വാ​ൾ പ​റ​ഞ്ഞു.

വാം​ഗ് ചു​കി​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്താ​യി​രു​ന്നെ​ന്ന് യൂ​ട്യൂ​ബ് പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കും.

വി​ദേ​ശ സം​ഭാ​വ​ന, എ​ഫ്‌​സി‌​ആ​ർ‌​എ ലം​ഘ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വാം​ഗ് ചു​കി​ന്‍റെ ചി​ല വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ളും സം​ശ​യ​നി​ഴ​ലി​ലാ​ണെ​ന്നും പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. വാം​ഗ് ചു​ക് ന​ട​ത്തി​വ​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തേ​ക്ക് അ​യ​ച്ച പാ​ക് ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​വും അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ വാം​ഗ് ചു​ക് രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലെ ജ​യി​ലി​ലാ​ണു​ള്ള​ത്.

National

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു, സൈ​നി​ക​ന് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ലു​ള്ള ഗു​ദ്ദാ​ർ വ​ന​മേ​ഖ​ല​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ൽ. ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യ​ത്തി​ലെ ജൂ​നി​യ​ർ ക​മ്മി​ഷ​ൺ​ഡ് ഓ​ഫി​സ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​വി​ടെ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ന്യ​വും സി​ആ​ർ​പി​എ​ഫും പോ​ലീ​സും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

ര​ണ്ടോ മൂ​ന്നോ ഭീ​ക​ര​ർ ഇ​പ്പോ​ഴും വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ സൈ​നി​ക​രെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. പ​രി​ക്കേ​റ്റ സൈ​നി​ക​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ് വി​വ​രം.

Latest News

Corehub Up