അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് തിരുവൻവണ്ടൂർ യൂണിറ്റിന്റെ സൈനിക കുടുംബസംഗമവും ക്രിസ്മസ്-പുതുവത്സരാഘോഷവും സെന്റ് മേരീസ് ക്നാനായ കത്തോലിക്ക
ചെങ്ങന്നൂർ: ഭാരതത്തിന്റെ ആത്മാവാണ് ജവാന്മാരെന്നും സ്വന്തം ജീവിതം രാഷ്ട്രത്തിനായി പൂർണമായി സമർപ്പിച്ചവരാണ് അവരെന്നും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. റെനി കട്ടേൽ . അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് തിരുവൻവണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈനിക കുടുംബസംഗമവും ക്രിസ്മസ്-പുതുവത്സരാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ഇ.കെ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് മുഖ്യരക്ഷാധികാരി റിട്ട. ലെഫ്റ്റനന്റ് കമാൻഡർ കുര്യാക്കോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
സ്കെ-മാർഷൽ ആർട്സിൽ മെഡലുകൾ നേടിയ കാർത്തി കൃഷ്ണ, അർജുൻ പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വീരമൃത്യു വരിച്ച ജവാന്മാർക്കും കലാ-സാംസ്കാരിക മേഖലയിൽ അന്തരിച്ച പ്രമുഖർക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചും "മാലിന്യമുക്ത കേരളം' പ്രതിജ്ഞ എടുത്തുമാണ് പരിപാടി ആരംഭിച്ചത്.
ജില്ലാ പ്രസിഡന്റ് ബി. രാജഗോപാലൻ നായർ, സൈന്യ മാതൃശക്തി ജില്ലാ പ്രസിഡന്റ് പി.ആർ. രമാദേവി , വാർഡ് മെംബർ സ്മിതാ രാജേഷ് എന്നിവർ പ്രസംഗിച്ചു. സനൽകുമാർ നെയ്പ്പള്ളിൽ, മുരളീധരൻ നായർ, വേണു ജി. നായർ, ശിവപ്രസാദ്, അനിൽ ശങ്കർ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.
Tags : Soldiers nattuvishesham local news