Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sound

നിത്യഹരിതനാദം

ആ​​​ത്മാ​​​വു​​​ള്ള ഗ​​​സ​​​ലു​​​ക​​​ളും ഭ​​​ക്തി​​​യാ​​​ൽ നി​​​റ​​​ഞ്ഞ ഭ​​​ജ​​​ൻ​​​സും മു​​​ത​​​ൽ ത​​​ട്ടു​​​പൊ​​​ളി​​​പ്പ​​​ൻ ഗാ​​​ന​​​ങ്ങ​​​ൾ വ​​​രെ-​ ആ​​​ലാ​​​പ​​​ന സൗ​​​കു​​​മാ​​​ര്യം കൊ​​​ണ്ടും വ​​​ശ്യ​​​സു​​​ന്ദ​​​ര​ അ​​വ​​ത​​ര​​ണം കൊ​​​ണ്ടും ത​​​ല​​​മു​​​റ​​​ക​​​ളെ​​ത്ത​​​ന്നെ കീ​​​ഴ​​​ട​​​ക്കി​​​യ മ​​​റ്റൊ​​​രു ഗാ​​​യി​​​ക​​​യി​​​ല്ല. ല​​​താ​ മ​​​ങ്കേ​​​ഷ്ക​​​ർ എ​​​ന്ന മ​​​ഹാ​​​മേ​​​രു​​​വി​​​ന്‍റെ നി​​​ഴ​​​ലി​​​നു​​​ള്ളി​​​ൽ ഒ​​​തു​​​ങ്ങാ​​​തെ ത​​​ന്‍റെ ആ​​​ലാ​​​പ​​​ന വൈ​​​വി​​​ധ്യം കൊ​​​ണ്ട് ഇ​​​തി​​​ഹാ​​​സ ഗാ​​​യി​​​ക​​​യാ​​​യി ഉ​​​യ​​​ർ​​​ന്ന ച​​​രി​​​ത്ര​​​മാ​​​ണ് ആ​​​ശ ഭോ​​​സ്‌​​ലെ​​​യു​​​ടേ​​​ത്.


പി​​​യാ​​​തൂ അ​​​ബ്തോ ആ​​​ജാ..., യേ ​​​മേ​​​രാ ദി​​​ൽ..., ചു​​​രാ​​​ലി​​​യാ..., ഇ​​​ൻ ആ​​​ഖോം കി ​​​മ​​​സ്തി..., ദീ​​​വാ​​​നാ ഹു​​​വാ ബാ​​​ദ​​​ൽ..., ജ​​​വാ​​​നി ജാ​​​നെ​​​മ​​​ൻ..., ആ​​​വോ ഹു​​​സൂ​​​ർ തും​​​കോ..., ദി​​​ൽ ചീ​​​സ് ക്യാ​​​ഹെ ആ​​​പ് മേ​​​രെ..., ഝും​​​മ്കാ ഗി​​​രാ​​​രേ..., ആ​​​യി​​​യേ മെ​​​ഹ​​​ർ​​​ബാ​​​ൻ...., ദം ​​​മാ​​​രോ ദം..., ​​​പ​​​ർ​​​ദേ മേം ​​​ര​​​ഹ്‌​​​നേ ദോ..., ​​​സ​​​ഹോ​​​ദ​​​രി ല​​​താ മ​​​ങ്കേ​​​ഷ്ക​​​ർ​​​ക്കൊ​​​പ്പം പാ​​​ടി​​​യ മ​​​ൻ​ ക്യോം ​​ബെ​​ഹ്കാ​​​രെ ...​തു​​​ട​​​ങ്ങി രം​​​ഗീ​​​ല എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ രം​​​ഗീ​​​ലാ​​​രേ..., ത​​​ൻ​​​ഹാ ത​​​ൻ​​​ഹാ..., ല​​​ഗാ​​​നി​​​ലെ രാ​​​ധാ കൈ​​​സേ ന ​​​ജ​​​ലേ... എ​​​ന്നി​​​വ വ​​​രെ​​​യു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ഗാ​​​ന​​​ങ്ങ​​​ൾ അ​​​വ​​​രി​​​ലെ പ്ര​​​തി​​​ഭ​​​യെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. പോ​​​പ്പും ഗ​​​സ​​​ലും ഭ​​​ജ​​​ൻ​​സും ശാ​​സ്ത്രീ​​യ സം​​​ഗീ​​​ത​​​വും നാ​​​ട​​​ൻ പാ​​​ട്ടു​​​ക​​​ളും ഖ​​​വാ​​​ലി​​​യു​​​മെ​​​ല്ലാം അ​​​നാ​​​യാ​​​സം കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന ഗാ​​യി​​ക​​യു​​മാ​​യി​​രു​​ന്നു അ​​വ​​ർ. ഓ​​രോ പാ​​ട്ടി​​നും അ​​വ​​ർ ന​​ല്കി​​യി​​രു​​ന്ന ഭാ​​വം ത​​ന്നെ​​യാ​​ണ് അ​​വ​​രെ ത​​ല​​മു​​റ​​ക​​ളു​​ടെ ഗാ​​യി​​ക​​യാ​​ക്കി​​യ​​തും.

എ​​ട്ടു​​ ദ​​ശാ​​ബ്ദം, 12,500ഓ​​ളം ഗാ​​ന​​ങ്ങ​​ൾ

1943ൽ ​​​പ​​​ത്താം വ​​​യ​​​സി​​​ലാ​​​ണ് അ​​വ​​രു​​ടെ ആ​​​ദ്യ ഗാ​​​നം റി​​​ക്കാ​​​ർ​​​ഡ് ചെ​​യ്യ​​പ്പെ​​ട്ട​​ത്‌. മാ​​​ഝാ ബാ​​​ൽ എ​​​ന്ന മ​​​റാ​​​ത്തി ച​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ൽ ച​​​ലാ ച​​​ലാ ന​​​വ് ബാ​​​ലാ എ​​​ന്ന ഗാ​​​ന​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഹി​​​ന്ദി​​​യി​​​ൽ 1945ൽ ​​​ബ​​​ഡി മാ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി പാ​​​ടി​​​യ​​​തെ​​​ങ്കി​​​ലും 1948ൽ ​​​റി​​​ലീ​​​സാ​​​യ ചു​​​നാ​​​രി​​​യ ആ​​​ണ് ഇ​​​വ​​​രു​​​ടെ ആ​​​ദ്യ ചി​​​ത്ര​​​മാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

1956ൽ ​​​ഒ.​​​പി. ന​​​യ്യാ​​​റി​​​ന്‍റെ സം​​​ഗീ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​ൻ കീ​​​ഴി​​​ൽ സി​​​ഐ​​​ഡി എ​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ ക​​​ഹീ പേ ​​​നി​​​ഗാ​​​ഹേ ക​​​ഹീ പേ ​​​നി​​​ശാ​​​നാ..., ബൂ​​​ജ് മേ​​​രാ ക്യാ ​​​നാം​​​രേ... അ​​​ട​​​ക്ക​​​മു​​​ള്ള ഗാ​​​ന​​​ങ്ങ​​​ൾ പാ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഹി​​​ന്ദി സി​​​നി​​​മാ രം​​​ഗ​​​ത്ത് ആ​​​ശ​​​യെ​​​ന്ന പേ​​​രും ഉ​​​യ​​​ർ​​​ന്നു​​​തു​​​ട​​​ങ്ങി​​​യ​​​ത്. 1974 വരെ ​​ഈ ​സം​​​ഗീ​​​ത​​​ജോ​​​ഡി നി​​​ര​​​വ​​​ധി ഹി​​​റ്റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി.


ആ​​​ർ.​​​ഡി. ബ​​​ർ​​​മ​​​നോ​​​ടു ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഹി​​​ന്ദി ച​​​ല​​​ച്ചി​​​ത്ര പി​​​ന്ന​​​ണി​​​ഗാ​​​ന രം​​​ഗ​​​ത്ത് ആ​​​ശ​​​യെ​​​ന്ന ന​​​ക്ഷ​​​ത്രം ഉ​​​ദി​​​ച്ചു​​​യ​​​ർ​​​ന്നു. 1966ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ തീ​​​സി​​​രി മ​​​ൻ​​​സി​​​ലി​​​ൽ പാ​​​ടി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ആ​​​ശ ഭോ​​​സ്‌​​​ലെ - ആ​​​ർ.​​​ഡി ബ​​​ർ​​​മ​​​ൻ കൂ​​​ട്ടു​​​കെ​​​ട്ടി​​​ന്‍റെ തു​​​ട​​​ക്കം. പോ​​​പ്പ്, കാ​​​ബ​​​റെ, റോ​​​ക്ക്, ഡി​​​സ്‌​​​കൊ, ഗ​​​സ​​​ൽ, ക്ലാ​​​സി​​​ക്ക​​​ൽ അ​​​ങ്ങ​​​നെ എ​​​ല്ലാ​​​ത്ത​​​രം ഗാ​​​ന​​​ങ്ങ​​​ളും പാ​​​ടാ​​​ൻ ക​​​ഴി​​​വു​​​ള്ള ഒ​​​രു ഗാ​​​യി​​​ക​​​യാ​​​ണ് താ​​​നെ​​​ന്ന് ആ​​​ശ, ബ​​​ർ​​​മ​​​ൻ ഗാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ തെ​​​ളി​​​യി​​​ച്ചു. അ​​​ക്കാ​​​ല​​​ത്ത് ഹെ​​​ല​​​ന്‍റെ ല​​​ഹ​​​രി പി​​​ടി​​​പ്പി​​​ക്കു​​​ന്ന നൃ​​​ത്ത​​​ത്തി​​​ന് ഒ​​​രു അ​​​വി​​​ഭാ​​​ജ്യ​​​ഘ​​​ട​​​ക​​​മാ​​​യി​​​രു​​​ന്നു ആ​​​ശ​​​യു​​​ടെ പാ​​​ട്ടു​​​ക​​​ൾ.

ഒ.​​​പി. ന​​​യ്യാ​​​ർ, ആ​​​ർ.​​​ഡി. ബ​​​ർ​​​മ​​​ൻ എ​​​ന്നി​​​വ​​​രെ കൂ​​​ടാ​​​തെ ബോം​​ബെ ര​​​വി, എ​​​സ്.​​​ഡി. ബ​​​ർ​​​മ​​​ൻ, ഇ​​​ള​​​യ​​​രാ​​​ജ, റ​​​ഹ്മാ​​​ൻ, ജ​​​യ്‌​​​ദേ​​​വ്, ശ​​​ങ്ക​​​ർ ജ​​​യ്കി​​​ഷ​​​ൻ, അ​​​നു​​​മാ​​​ലി​​​ക്, ര​​​വീ​​​ന്ദ്ര ജ​​​യി​​​ൻ തു​​​ട​​​ങ്ങി പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത​ സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ​​​യെ​​​ല്ലാം കീ​​​ഴി​​​ൽ ആ​​​ശ ഭോ​​സ്‌​​ലെ ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ച്ചു. 90ക​​​ളി​​​ൽ സി​​​നി​​​മ​​​യി​​​ൽ നി​​​ന്ന് പ​​​തി​​​യെ പി​​​ൻ​​വാ​​​ങ്ങി​​​യ ആ​​​ശ​​​യെ എ.​​​ആ​​​ർ. റ​​​ഹ്മാ​​​നാ​​​ണ് തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. 1995ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ രം​​​ഗീ​​​ല എ​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ പാ​​​ടി​​​യ പാ​​​ട്ടു​​​ക​​​ളെ​​​ല്ലാം സൂ​​​പ്പ​​​ർ ഹി​​​റ്റു​​​ക​​​ളാ​​​യി. തു​​​ട​​​ർ​​​ന്ന് താ​​​ൽ, ദൗ​​​ഡ്, ഇ​​​രു​​​വ​​​ർ, ല​​​ഗാ​​​ൻ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി റ​​​ഹ്മാ​​​ൻ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ആ​​​ശ പാ​​​ടി. സു​​​ജാ​​​ത എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ ര​​വീ​​ന്ദ്ര ജ​​യി​​നി​​ന്‍റെ സം​​ഗീ​​ത​​ത്തി​​ലു​​ള്ള സ്വ​​​യം​​​വ​​​ര ശു​​​ഭ​​​ദി​​​ന മം​​​ഗ​​​ള​​​ങ്ങ​​​ൾ എ​​​ന്ന ഗാ​​​ന​​മാ​​ണ് മ​​ല​​യാ​​ള​​ത്തി​​ൽ അ​​വ​​ർ പാ​​ടി​​യ​​ത്.

ഏ​​​തു പ്രാ​​​യ​​​ത്തി​​​ലു​​​ള​​​ള ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍​ക്കും അ​​​നു​​​യോ​​​ജ്യ​​​മാം വി​​​ധം ശ​​​ബ്ദ​​​ത്തി​​​ല്‍ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ള്‍ വ​​​രു​​​ത്താ​​​ന്‍ അ​​​വ​​​ര്‍​ക്ക് ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ആ​​​മി​​​ര്‍​ഖാ​​​ന്‍റെ ‘ല​​​ഗാ​​​നി’​​​ലെ രാ​​​ധ കൈ​​​സേ ന ​​​ജ​​​ലേ പോ​​​ലു​​​ള​​​ള പാ​​​ട്ടു​​​ക​​​ള്‍ പാ​​​ടു​​​മ്പോ​​​ള്‍ അ​​വ​​ർ സ​​​പ്ത​​​തി​​​യോ​​​ട​​​ടു​​​ത്തി​​​രു​​​ന്നു. ബ്രി​​ട്ടീ​​ഷ് വി​​ർ​​ച്വ​​ൽ ബാ​​ൻ​​ഡ് ഗൊ​​റി​​ല്ലാ​​സി​​ന്‍റെ ദ ​​മൗ​​ണ്ട​​ൻ(​​പ​​ർ​​വ​​ത്) എ​​ന്ന ആ​​ൽ​​ബ​​ത്തി​​ൽ ച​​ൽ മേ​​രി രാ​​ഹി...​​ഗെ​​ഹ്‌​​രാ ഹെ ​​പാ​​നി എ​​ന്ന ഗാ​​നം ആ​​ല​​പി​​ക്കു​​മ്പോ​​ൾ ന​​വ​​തി​​യും പി​​ന്നി​​ട്ടി​​രു​​ന്നു. മ​​ര​​ണ​​ത്തി​​ന് ആ​​ഴ്ച​​ക​​ൾ​​ക്ക് മു​​ന്നേ​​യാ​​ണ് ഇ​​ത് പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്. പ്രാ​​യം ത​​ള​​ർ​​ത്താ​​ത്ത ഗാ​​യി​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ.

പു​​ര​​സ്കാ​​ര​​ങ്ങ​​ൾ...


ഇ​​​ന്ത്യ​​​ൻ സം​​​ഗീ​​​ത​​​ത്തി​​​ന് ന​​​ൽ​​​കി​​​യ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ആ​​ശ ഭോ​​സ്‌​​ലെ​​യെ തേ​​​ടി​​​യെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2000ൽ ​​​ദാ​​​ദാ​​​സാ​​​ഹി​​​ബ് ഫാ​​​ൽ​​​ക്കെ അ​​​വാ​​​ർ​​​ഡും 2008ൽ ​​​പ​​​ത്മ​​​വി​​​ഭൂ​​​ഷ​​​ണും ന​​​ൽ​​​കി രാ​​​ജ്യം ആ​​​ദ​​​രി​​​ച്ചു. ഉം​​​റാ​​​വോ ജാ​​​ൻ, ഇ​​​ജാ​​​സ​​​ത്ത് എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച ആ​​​ലാ​​​പ​​​ന​​​ത്തി​​​ന് ര​​​ണ്ട് ത​​​വ​​​ണ ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡു​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബം​​​ഗാ​​​ളി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത ബ​​​ഹു​​​മ​​​തി​​​യാ​​​യ ബം​​​ഗാ​​​ബി​​​ഭൂ​​​ഷ​​​ൺ പു​​​ര​​​സ്കാ​​​ര​​​വും ആ​​​ശാ​​ജി​​യെ തേ​​​ടി​​​യെ​​​ത്തി.

ഗ്രാ​​​മി അ​​​വാ​​​ർ​​​ഡി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട ആ​​​ദ്യ​ ഇ​​​ന്ത്യ​​​ൻ ഗാ​​​യി​​​ക​​​യാ​​​ണ് അ​​വ​​ർ. 1997ൽ ​​​ഉ​​​സ്താ​​​ദ് അ​​​ലി അ​​​ക്ബ​​​ർ ഖാ​​​നു​​​മൊ​​​ത്തു​​​ള്ള ലെ​​​ഗ​​​സി എ​​​ന്ന ആ​​​ൽ​​​ബ​​​ത്തി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. 2006ൽ ​​​യു ഹാ​​​വ് സ്റ്റോ​​​ള​​​ൻ മൈ ​​​ഹാ​​​ർ​​​ട്ട് എ​​​ന്ന ആ​​​ൽ​​​ബ​​​ത്തി​​​ലൂ​​​ടെ ആ​​​ശ​​​യ്ക്ക് വീ​​​ണ്ടും ഗ്രാ​​​മി നാ​​​മ​​​നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ചു. മ​​​ഹാ​​​രാ​​​ഷ്ട്ര സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 17 അ​​​വാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് അ​​​വ​​​രെ തേ​​​ടി​​​യെ​​​ത്തി​​​യ​​​ത്. സാ​​​ഹി​​​ത്യ​​​ത്തി​​​ൽ അ​​​മ​​​രാ​​​വ​​​തി സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​നി​​​ന്നും ജ​​​ൽ​​​ഗാ​​​വ് സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​നി​​​ന്നും ക​​​ല​​​യി​​ൽ സ​​​ൽ​​​ഫോ​​​ർ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും ഡോ​​​ക്ട​​​റേ​​​റ്റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ലാ​​രം​​ഗ​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​യ്ക്ക് ഫ്രെ​​​ഡി മെ​​​ർ​​​ക്കു​​​റി അ​​​വാ​​​ർ​​​ഡും ആ​​​ശ​​​യ്ക്കു ല​​​ഭി​​​ച്ചു. 2002 ന​​​വം​​​ബ​​​റി​​​ൽ ബ​​​ർ​​​മിം​​​ഗ്ഹാം ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ൽ പ്ര​​​ത്യേ​​​ക ആ​​​ദ​​​രം ന​​​ൽ​​​കി. 2021ൽ ​​​മ​​​ഹാ​​​രാ​​​ഷ്ട്ര സ​​​ർ​​​ക്കാ​​​ർ മ​​​ഹാ​​​രാ​​​ഷ്ട്ര ഭൂ​​​ഷ​​​ൺ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 50 വ​​​ർ​​​ഷ​​​ത്തി​​​ലെ മി​​​ക​​​ച്ച 20 സം​​​ഗീ​​​ത പ്ര​​​തി​​​ഭ​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. 2011ൽ ​​​ഏ​​​ഷ്യ​​​ൻ അ​​​വാ​​​ർ​​​ഡി​​​ൽ, സം​​​ഗീ​​​ത ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റി​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത ക​​​ലാ​​​കാ​​​രി​​​യാ​​​യി ആ​​ശ​​​യെ ഗി​​​ന്ന​​​സ് ബു​​​ക്ക് ഓ​​​ഫ് വേ​​​ൾ​​​ഡ് റി​​ക്കാ​​​ർ​​​ഡ്സ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചു. ജോ​​​ധ്പുർ നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്ന് ആ​​​ദ്യ​​​ത്തെ ഡോ​​​ക്ട​​​ർ ഓ​​​ഫ് ലി​​​റ്റ​​​റേ​​​ച്ച​​​ർ (ഡി​​ലി​​​റ്റ്) പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​ത് ആ​​​ശാ​​ജി​​​യാ​​​ണ്. 2015ലെ ​​​ബി​​​ബി​​​സി​​​യു​​​ടെ 100 പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക വ​​​നി​​​ത​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലും അ​​​വ​​​ർ ഇ​​​ടം നേ​​​ടി.

Latest News

Corehub Up