ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ പ്രതിനിധി സംഘം സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ), മാത്യു ജോഷ്വ (മുൻ ട്രഷറർ), സജി എം. പോത്തൻ (മുൻ ഫിനാൻസ് മാനേജർ/ഭദ്രാസന കൗൺസിൽ അംഗം), ഈഥൻ കോട്ടുമത (ഫിനാൻസ്), ആരോൺ ജോഷ്വ (എന്റർടെയിൻമെന്റ്), ജസ്റ്റിൻ ജോൺ (സോഷ്യൽ മീഡിയ), ആഞ്ജലീന ജോഷ്വ (രജിസ്ട്രേഷൻ), ഇവാൻ കോട്ടുമത (സുവനീർ), ജയാ ജോൺ (എന്റർടെയിൻമെന്റ്), ജോഷ്വ വർഗീസ് (സ്പോർട്സ്) എന്നിവർ കോൺഫറൻസ് പ്രതിനിധികളായി പങ്കെടുത്തു.
വികാരി ഫാ. ഡോ. രാജു വർഗീസ് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ആത്മീയ ഉണർവിന് വർഷങ്ങളായി കോൺഫറൻസ് നൽകുന്ന പ്രചോദനവും നേതൃത്വവും അഭികാമ്യമാണെന്നും എല്ലാവരും കോൺഫറൻസിൽ പങ്കെടുത്ത് ഗുണഭോക്താക്കളാകണമെന്നും അച്ചൻ ഓർമിപ്പിച്ചു.