x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഫേ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം


Published: January 7, 2026 04:04 PM IST | Updated: January 7, 2026 04:04 PM IST

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​തി​നി​ധി സം​ഘം സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ), ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ (സു​വ​നീ​ർ എ​ഡി​റ്റ​ർ), മാ​ത്യു ജോ​ഷ്വ (മു​ൻ ട്ര​ഷ​റ​ർ), സ​ജി എം. ​പോ​ത്ത​ൻ (മു​ൻ ഫി​നാ​ൻ​സ് മാ​നേ​ജ​ർ/​ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ഈ​ഥ​ൻ കോ​ട്ടു​മ​ത (ഫി​നാ​ൻ​സ്), ആ​രോ​ൺ ജോ​ഷ്വ (എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്), ജ​സ്റ്റി​ൻ ജോ​ൺ (സോ​ഷ്യ​ൽ മീ​ഡി​യ), ആ​ഞ്‌​ജ​ലീ​ന ജോ​ഷ്വ (ര​ജി​സ്ട്രേ​ഷ​ൻ), ഇ​വാ​ൻ കോ​ട്ടു​മ​ത (സു​വ​നീ​ർ), ജ​യാ ജോ​ൺ (എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്), ജോ​ഷ്വ വ​ർ​ഗീ​സ് (സ്പോ​ർ​ട്സ്) എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സ് പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

വി​കാ​രി ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു. ആ​ത്മീ​യ ഉ​ണ​ർ​വി​ന് വ​ർ​ഷ​ങ്ങ​ളാ​യി കോ​ൺ​ഫ​റ​ൻ​സ് ന​ൽ​കു​ന്ന പ്ര​ചോ​ദ​ന​വും നേ​തൃ​ത്വ​വും അ​ഭി​കാ​മ്യ​മാ​ണെ​ന്നും എ​ല്ലാ​വ​രും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത് ഗു​ണ​ഭോ​ക്താ​ക്ക​ളാ​ക​ണ​മെ​ന്നും അ​ച്ച​ൻ ഓ​ർ​മി​പ്പി​ച്ചു.

K-Rail Survey

ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. കോ​ൺ​ഫ​റ​ൻ​സ് തീം, ​വേ​ദി, പ്രാ​സം​ഗി​ക​ർ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ത്യു ജോ​ഷ്വ സം​സാ​രി​ച്ചു. ആ​ഞ്ജ​ലീ​ന ജോ​ഷ്വ റ​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ വി​ശ​ദീ​ക​രി​ച്ചു.

ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. വ്യ​ക്തി​ഗ​ത, ബി​സി​ന​സ് പ​ര​സ്യ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും സു​വ​നീ​ർ എ​ത്തി​ച്ചേ​രു​ന്ന​തും ഓ​ർ​മി​പ്പി​ച്ചു.

ഈ​ഥ​ൻ കോ​ട്ടു​മ​ത സ്പോ​ൺ​സ​ർ​ഷി​പ്പ് വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ജോ​ഷ്വ വ​ർ​ഗീ​സ് കോ​ൺ​ഫ​റ​ൻ​സി​ലെ മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു ന​ല്ല ഓ​ർ​മ​ക​ൾ സൃ​ഷ്ടി​ക്കാ​നും ഓ​ർ​മി​പ്പി​ച്ചു.

K-Rail Survey

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത് നേ​തൃ​ത്വ നി​ര​യി​ൽ വ​ന്നു ചേ​രു​വാ​ൻ സ​ജി പോ​ത്ത​ൻ യു​വാ​ക്ക​ളെ ആ​ഹ്വാ​നം ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സെ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് തീ​യ​റ്റേ​ഴ്സ് (ലാം​ഗ്ക​സ്റ്റ​ർ, പി​എ) ഒ​രു​ക്കു​ന്ന പു​തി​യ ഷോ (​ജോ​ഷ്വ) കാ​ണാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന് ജോ​ൺ താ​മ​ര​വേ​ലി​ൽ അ​റി​യി​ച്ചു.

ഇ​ട​വ​ക​യി​ലെ ര​ജി​സ്ട്രേ​ഷ​ന് ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സ് ത​ന്നെ തു​ട​ക്ക​മി​ട്ടു. ഇ​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്നു ഗോ​ൾ​ഡ് ലെ​വ​ൽ സ്പോ​ൺ​സ​ർ​ഷി​പ്പു​ക​ളും പ​തി​ന​ഞ്ചു റ​ജി​സ്ട്രേ​ഷ​നു​ക​ളും പ​ത്തു പ​ര​സ്യ​ങ്ങ​ളും ല​ഭി​ച്ചു. നി​ര​വ​ധി ഇ​ട​വ​കാം​ഗ​ങ്ങ​ൾ റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി​യും പി​ന്തു​ണ അ​റി​യി​ച്ചു.

വി​കാ​രി​യും ഇ​ട​വ​കാം​ഗ​ങ്ങ​ളും ന​ൽ​കി​യ ആ​വേ​ശ​ക​ര​മാ​യ പി​ന്തു​ണ​യ്ക്ക് ജോ​ൺ താ​മ​ര​വേ​ലി​ൽ ന​ന്ദി അ​റി​യി​ച്ചു. 2026 ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ജൂ​ലൈ 15 മു​ത​ൽ ജൂ​ലൈ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​ർ വി​ൻ​ധം റി​സോ​ർ​ട്ടി​ൽ ന​ട​ക്കും.

"കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന കോ​ൺ​ഫ​റ​ൻ​സ് തീം 2 ​തി​മോ​ത്തി 2:20-22 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്.

 

K-Rail Survey

പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ: ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ്, (ലോ​ങ്ങ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: ഫാ. ​അ​ല​ക്സ് ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ): 973-489-6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917-612-8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917-533-3566.

Tags : family conference youth conference st mary parish usa

Recent News

Corehub Up