Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stand Built

Kannur

സ്ഥ​ലപ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടി ഇ​രി​ട്ടി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ്

ഇ​രി​ട്ടി: സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടി വി​ക​സ​നം കാ​ത്ത് ഇ​രി​ട്ടി​യി​ലെ പു​തി​യ ബ​സ് ‌സ്റ്റാ​ൻ​ഡ്. ത​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ ഇ​രി​ട്ടി​യി​ലെ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സ്ഥ​ല​പ​രി​മി​തി​ക​ളും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും കാ​ര​ണം യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും വ​ല​യു​ക​യാ​ണ്.

മ​ല​യോ​ര പ​ട്ട​ണ​മാ​യ ഇ​രി​ട്ടി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ന്‌ അ​ക​ത്തും പു​റ​ത്തു​മാ​യി ദീ​ർ​ഘദൂ​ര ബ​സു​ക​ളും പ്രാ​ദേ​ശി​ക റൂ​ട്ടു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി ബ​സു​ക​ളാ​ണ് ഇ​വി​ടെ നി​ന്ന് ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ബ​സ് കാ​ത്തി​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം. സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ടോ​യ്‌​ലെ​റ്റിന്‍റെ അ​പ​ര്യാ​പ്‌​ത​ത​യും യാ​ത്ര​ക്കാ​രെ​യും ബ​സ് ജീ​വ​ന​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.

2014 ൽ ​ആ​രം​ഭി​ച്ച സ്റ്റാ​ൻ​ഡ്

കീ​ഴൂ​ർ-​ച​വ​ശേരി പ​ഞ്ച​യ​ത്തി​ൽ ത​ല​ശേ​രി-​മൈ​സൂ​ർ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഇ​ന്ന​ത്തെ ന​ഗ​ര​സ​ഭ​യു​ടെ ഷോ​പ്പിം​ഗ് കോ​പ്ല​ക്സ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ പ​ഴ​യ സ്റ്റാ​ൻ​ഡ് അ​വി​ടെ​നി​ന്നും മാ​റ്റി പ​ഴ​ശി റി​സ​ർ​വോ​യ​റി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് ഏ​റെ എ​തി​ർ​പ്പു​ക​ൾ​ക്ക് ശേ​ഷ​മാ​ണ്. 2014 ജ​നു​വ​രി 18നാ​ണ് പു​തി​യ സ്റ്റാ​ൻ​ഡ് അന്നതെ കൃ​ഷി മ​ന്ത്രി കെ.​പി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പി​ന്നീ​ട് ഇ​രി​ട്ടി ആ​സ്ഥാ​ന​മാ​യി പു​തി​യ താ​ലൂ​ക്കും, പ​ഞ്ചാ​യ​ത്ത് മാ​റി ന​ഗ​ര​സ​ഭ​യും വ​ന്നെ​ങ്കി​ലും പു​തി​യ സ്റ്റാ​ൻ​ഡി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം മ​ന്ദ​ഗ​തി​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.പി​ന്നീ​ട് പ​ല​പ്പോ​ഴും അ​പ്രോ​ച്ചു റോ​ഡ് ത​ക​ർ​ന്ന് ബ​സു​ക​ൾ ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കാ​തെ വ​രി​ക​യും ചെ​യ്തി​രു​ന്നു.

250ൽ അ​ധി​കം ബസു​ക​ൾ

2014 ൽ 55 ​ബ​സു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ത​ക്ക​വ​ണ്ണം നി​ർ​മി​ച്ച ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന് 250 ൽ ​അ​ധി​കം ബ​സു​ക​ളാ​ണ് 1000ൽ ​അ​ധി​കം സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ട്രി​പ്പ്‌ ആ​രം​ഭി​ക്കാ​ൻ 10 മി​നി​റ്റി​ൽ കൂ​ടു​ത​ൽ സ​മ​യം ഉ​ണ്ടെ​ങ്കി​ൽ ബ​സു​ക​ൾ​ക്ക് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ല​ഭി​ക്കി​ല്ല.

ഇ​തു​മൂ​ലം സ്റ്റാ​ൻ​ഡി​ന് പു​റ​ത്ത് കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രെ റോ​ഡ​രി​കി​ലും മ​റ്റു​മാ​യി പാ​ർ​ക്ക് ചെ​യ്യേ​ണ്ടി വ​രു​ന്നു. ഇ​ങ്ങ​നെ ബ​സു​ക​ൾ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യു​ന്ന​ത് ഗു​രു​ത​ര​മാ​യ ട്രാ​ഫി​ക് പ്ര​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ റോ​ഡ​രി​കി​ൽ ത​ന്നെ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

ഒ​രു ബ​സി​ന് 10 മി​നി​ട്ട്

ട്രി​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് 10 മി​നി​ട്ട് മു​ന്പ് മാ​ത്ര​മേ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​വൂ എ​ന്ന് അ​സോ​സി​യേ​ഷ​ൻ നി​യ​മ​മു​ണ്ടെ​ങ്കി​ലും ആ​രും പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ബ​സ് ഒ​ണേ​സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത്. പ​ല ബ​സ് ജീ​വ​ന​ക്കാ​രും നി​യ​മം പാ​ലി​ക്കാ​റി​ല്ലെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ പ​രാ​തി.

കൃ​ത്യ​മാ​യി പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ബ​സു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും നി​ർ​ത്തി​യി​ടു​ന്ന​ത് കാ​ര​ണം ശു​ചി​മു​റി​യി​ലേ​ക്ക് പോ​ലും ന​ട​ന്നു​പോ​കാ​ൻ ക​ഴി​യി​ല്ല. സ്റ്റാ​ൻ​ഡി​ൽ കീ​ഴ്പള്ളി - ഉ​ളി​ക്ക​ൽ- -എ​ടൂ​ർ- കൂ​ട്ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ നി​ർ​ത്തു​ന്ന സ്ഥ​ല​മാ​ണ് കൂ​ടു​ത​ൽ പ്ര​ശ്നം നി​റ​ഞ്ഞ​ത്. ഒ​രേ ലൈ​നി​ൽ ര​ണ്ടും മൂ​ന്നും ബ​സു​ക​ളാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. ആ​യി​ര​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ എ​ത്തു​ന്ന ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സ്ഥി​രം പോ​ലീ​സ് സം​വി​ധാ​ന​മി​ല്ല. ബ​സ് ജീ​വ​ന​ക്കാ​ർ പ​ര​സ്പ​രം സ​മ​യ​ത്തെ കു​റി​ച്ചു​ള്ള ത​ർ​ക്കം പ​ല​പ്പോ​ഴും കൈ​യാ​ങ്ക​ളി​യി​ൽ എ​ത്തു​ന്ന​ത് ഇ​വി​ടെ പ​തി​വാ​ണ്.

ദീ​ർ​ഘ​ദൂ​ര ബ​സി​നും കെ​എ​സ്ആ​ർ​ടി​സി​ക്കും പ്ര​ത്യേ​ക ട്രാ​ക്കി​ല്ല

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ, പ്രൈ​വ​റ്റ് ബ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക ട്രാ​ക്കു​ക​ളി​ല്ല. അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ൾ ഒ​ന്നും സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​തെ​യാ​ണ് പോ​കു​ന്ന​ത്. രാ​ത്രി ഏ​ഴ് ക​ഴി​യു​ന്ന​ത്തോ​ടെ ബ​സു​ക​ൾ ഒ​ന്നും സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റാ​തെ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. രാ​ത്രി എ​ട്ടാ​കു​ന്ന​തോ​ടെ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കേ​ന്ദ്ര​മാ​യി ബ​സ്‌​ സ്റ്റാൻ​ഡ് മാ​റും.

നി​ല​വാ​ര​മി​ല്ലാ​ത്ത ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ

ബ​സ്‌​സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ പ​ല​തും നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണ്. മ​ഴ പെ​യ്താ​ൽ ന​ന​ഞ്ഞൊ​ഴു​കു​ന്ന കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ല​തും തെ​രു​വ് നാ​യ്ക്ക​ളു​ടെ പി​ടി​യി​ലാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ബ​സ് കാ​ത്തു​നി​ൽ​ക്കാ​ൻ ഒ​രു​ക്കി​യ സ്ഥ​ല​ങ്ങ​ൾ പ​ല​തും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ കൈ​യ​ട​ക്കി​യ നി​ല​യി​ലാ​ണ്. അ​തി​വേ​ഗം വ​ള​രു​ന്ന അ​ന്ത​ർ സം​സ്ഥാ​ന പ​ട്ട​ണ​മാ​യ ഇ​രി​ട്ടി​യും അ​തി​ന്‍റെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ഹൈ​ടെ​ക് ആ​വേ​ണ്ട​തു​ണ്ട്.

Latest News

Corehub Up