Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunlight

പോക്കുവെയിലിൽ മുഖം നോക്കുമ്പോൾ

നി​​​വി​​​ൻ പോ​​​ളി നാ​​​യ​​​ക​​​നാ​​​യ ‘സ​​​ർ​​​വ്വം മാ​​​യ’ ക​​​ണ്ട് തി​​​യ​​​റ്റ​​​ർ വി​​​ട്ടി​​​റ​​​ങ്ങു​​​മ്പോ​​​ൾ ഒ​​​രു ചോ​​​ദ്യം ബാ​​​ക്കി​​​യാ​​​കും: ആ​​​രാ​​​ണ് സി​​​നി​​​മ​​​യി​​​ലെ ആ ‘ഡെ​​​ലൂ​​​ലു’? കേ​​​വ​​​ലം നാ​​​യ​​​ക​​​ന്‍റെ ചി​​​ത്ത​​​ഭ്ര​​​മ​​​മോ, അ​​​തോ ഗ​​​തി​​​കി​​​ട്ടാ​​​ത്ത ആ​​​ത്മാ​​​വോ? ഈ ​​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ചോ​​​ദ്യ​​​ത്തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​ത്തി​​​നാ​​​യി സി​​​നി​​​മ​​​യു​​​ടെ അ​​​ന്ത്യ​​​ത്തി​​​ൽ​​​നി​​​ന്ന് നാം ​​​വീ​​​ണ്ടും ടൈ​​​റ്റി​​​ൽ സോ​​​ങ്ങി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യെ​​​ത്തേ​​​ണ്ടി​​​വ​​​രു​​​ന്നു. 1980ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ എ​​​യ​​​ർ​​​ ഹോ​​​സ്റ്റ​​​സ് എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ ‘ഒ​​​ന്നാ​​​നാം കു​​​ന്നു​​​മ്മേ​​​ൽ’ എ​​​ന്ന ഗാ​​​ന​​​മാ​​​ണ് ഇ​​​വി​​​ടെ ടൈ​​​റ്റി​​​ൽ സോ​​​ങ്ങാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്:

“കാ​​​വേ​​​രി തീ​​​ര​​​ത്തോ കാ​​​ട്ട​​​രു​​​വി​​​യോ​​​ര​​​ത്തോ, ആ​​​രാ​​​രോ സ്വ​​​പ്നം​​​കൊ​​​ണ്ടൊ​​​രു ക​​​ളി​​​വീ​​​ടു​​​ണ്ടാക്കി...”

എ​​​യ​​​ർ​​​ ഹോ​​​സ്റ്റ​​​സ് എ​​​ന്ന സി​​​നി​​​മ​​​യി​​​ൽ ഭാ​​​ര്യ​​​യും ഭ​​​ർ​​​ത്താ​​​വും കു​​​ട്ടി​​​ക​​​ളും ചേ​​​ർ​​​ന്ന ഒ​​​രു സാ​​​ധാ​​​ര​​​ണ കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സ​​​ന്തോ​​​ഷ​​​വും സ്വ​​​പ്ന​​​വു​​​മാ​​​ണ് ഈ ​​​ഗാ​​​നം ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ‘സ​​​ർ​​​വ്വം മാ​​​യ​​​’യി​​​ൽ എ​​​ത്തു​​​മ്പോ​​​ൾ അ​​​തേ വ​​​രി​​​ക​​​ൾ​​​ക്ക് തി​​​ക​​​ച്ചും വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഒ​​​രു അ​​​ർ​​​ഥം കൈ​​​വ​​​രു​​​ന്നു. ഇ​​​വി​​​ടെ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് കേ​​​വ​​​ലം പ​​​ഴ​​​യൊ​​​രു പാ​​​ട്ടി​​​ന്‍റെ പു​​​ന​​​രു​​​പ​​​യോ​​​ഗ​​​മ​​​ല്ല. ഭൂ​​​ത​​​കാ​​​ല​​​ത്തി​​​ലെ സം​​​ഗീ​​​തം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി പു​​​തി​​​യ കാ​​​ല​​​ത്തി​​​ന്‍റെ അ​​​ർ​​​ഥം വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്നു. വ​​​ർ​​​ത്ത​​​മാ​​​ന​​​കാ​​​ലം ഭൂ​​​ത​​​കാ​​​ല​​​ത്തെ ഓ​​​ർ​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, ഭൂ​​​ത​​​കാ​​​ല​​​ത്തെ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്വ​​​ന്തം അ​​​ർ​​​ഥ​​​ങ്ങ​​​ളെ വാ​​​യി​​​ക്കു​​​ക​​​യും നി​​​ർ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ക​​​ല്യാ​​​ണി പ്രി​​​യ​​​ദ​​​ർ​​​ശ​​​ൻ പ്ര​​​ധാ​​​ന റോ​​​ളി​​​ലെ​​​ത്തു​​​ന്ന ‘ലോ​​​ക’​​​യി​​​ൽ നാ​​​യി​​​ക​​​യാ​​​യ ച​​​ന്ദ്ര ക​​​ട​​​ന്നു​​​വ​​​രു​​​ന്ന ഭാ​​​ഗ​​​ത്ത് എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ലെ കി​​​ളി​​​യേ കി​​​ളി​​​യേ എ​​​ന്ന ഗാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് കേ​​​വ​​​ലം ആ ​​​രം​​​ഗ​​​ത്തി​​​ന് മോ​​​ടി കൂ​​​ട്ടാ​​​ൻ മാ​​​ത്ര​​​മാ​​​ണോ? “ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ല​​​നാ​​​ടു​​​ക​​​ൾ തേ​​​ടി ഒ​​​രു കി​​​ന്നാ​​​രം മൂ​​​ളും...” എ​​​ന്ന ശീ​​​ലു​​​ക​​​ൾ യ​​​ക്ഷി​​​ക്കും പ​​​ക്ഷി​​​ക്കും ഒ​​​രു​​​പോ​​​ലെ ഇ​​​ണ​​​ങ്ങു​​​ന്നി​​​ല്ലേ?

സൂ​​​ച​​​ക​​​മാ​​​യി പു​​​തി​​​യ അ​​​ർ​​​ഥ​​​ബ​​​ന്ധം സ്ഥാ​​​പി​​​ക്കു​​​ന്നു. പ​​​ഴ​​​യ​​​ത് റീ​​​മി​​​ക്സാ​​​യും പു​​​ന​​​രു​​​പ​​​യോ​​​ഗ​​​മാ​​​യും സി​​​നി​​​മ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് പ​​​ഴ​​​യ അ​​​ർ​​​ഥ​​​ത്തെ നി​​​ല​​​നി​​​ർ​​​ത്താ​​​ന​​​ല്ല പു​​​തി​​​യ കാ​​​ല​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് അ​​​തി​​​നെ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​ണ്. ‘മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സി’​​​ൽ എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ലെ ഗു​​​ണ സി​​​നി​​​മ​​​യി​​​ലെ “ക​​​ൺ​​​മ​​​ണി അ​​​ൻ​​​പോ​​​ട് കാ​​​ത​​​ല​​​ൻ...” എ​​​ന്ന പ്ര​​​ണ​​​യ​​​ഗാ​​​നം, അ​​​തി​​​ന്‍റെ സ​​​ർ​​​വ​​​തീ​​​വ്ര​​​ത​​​യോ​​​ടും​​​കൂ​​​ടി അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ​​​യും ഗാ​​​ന​​​മാ​​​യി പ​​​രി​​​ണ​​​മി​​​ച്ചു. ഭ​​​ര​​​ത​​​ന്‍റെ പ്ര​​​ണ​​​യ​​​ചാ​​​രു​​​ത ദൃ​​​ശ്യ​​​മാ​​​യും ശ്ര​​​ാവ്യ​​​മാ​​​യും നി​​​റ​​​ഞ്ഞൊ​​​ഴു​​​കി​​​യ ദേ​​​വ​​​രാ​​​ഗ​​​ത്തി​​​ലെ ഗാ​​​നം പ്രേ​​​മ​​​ലു​​​വി​​​ൽ പു​​​തി​​​യൊ​​​രു ദൃ​​​ശ്യ​​​ഭാ​​​ഷ​​​യി​​​ൽ ക​​​ണ്ടു. ‘ന്നാ ​​​താ​​​ൻ കേ​​​സു​​​കൊ​​​ട്’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലും 80ക​​​ളി​​​ലെ ഭ​​​ര​​​ത​​​ന്‍റെ ‘കാ​​​തോ​​​ടു കാ​​​തോ​​​ര​​​ത്തി​​​ലെ’ “ദേ​​​വ​​​ദൂ​​​ത​​​ർ പാ​​​ടി...” എ​​​ന്ന ഗാ​​​നം വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഭാ​​​വ​​​ത്തി​​​ൽ കാ​​​ണു​​​ന്നു.

‘ബ​​​ത്‌​​​ല​​​ഹേം കു​​​ടും​​​ബ യൂ​​​ണി​​​റ്റ്’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ, എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​തെ​​​പോ​​​യ അ​​​ന്ന എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ “യ​​​വ​​​ന​​​ക​​​ഥ​​​യി​​​ലെ...” എ​​​ന്ന ഗാ​​​നം പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​യി ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത് തി​​​ക​​​ച്ചും സ​​​വി​​​ശേ​​​ഷ​​​മാ​​​യ ഒ​​​രു കാ​​​ല​​​നി​​​ർ​​​മി​​​തി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ്. സ​​​മ​​​കാ​​​ലി​​​ക​​​മാ​​​യ പ്ര​​​ണ​​​യ​​​സ​​​ങ്ക​​​ൽ​​​പ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മാ​​​റി, എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ലെ കാ​​​ല്പ​​​നി​​​ക​​​വും നി​​​ഷ്ക​​​ള​​​ങ്ക​​​വു​​​മാ​​​യ പ്ര​​​ണ​​​യ​​​ഭാ​​​വ​​​ങ്ങ​​​ളെ​​​യാ​​​ണ് ചി​​​ത്രം അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. സം​​​ഗീ​​​ത​​​ത്തി​​​ന് ഭൗ​​​തി​​​ക​​​മാ​​​യ സ്പ​​​ർ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ന​​​ലോ​​​ഗ് കാ​​​സ​​​റ്റ് കാ​​​ല​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക സ്മൃ​​​തി​​​ക​​​ളെ ഉ​​​ണ​​​ർ​​​ത്തു​​​ക​​​വ​​​ഴി, സി​​​നി​​​മ എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ വൈ​​​കാ​​​രി​​​ക ഭൂ​​​മി​​​ക രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്നു. മു​​​ണ്ട​​​ക്ക​​​യ​​​ത്തെ എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ ഭാ​​​വ​​​മു​​​ള്ള വീ​​​ടും പ​​​രി​​​സ​​​ര​​​ങ്ങ​​​ളും ശ്രാ​​​വ്യ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തോ​​​ട് ഇ​​​ഴ​​​ചേ​​​രു​​​മ്പോ​​​ൾ, എ​​​ൺ​​​പ​​​തു​​​ക​​​ൾ എ​​​ന്ന​​​ത് കേ​​​വ​​​ല​​​മൊ​​​രു നൊ​​​സ്റ്റാ​​​ൾ​​​ജി​​​യ​​​യി​​​ലൊ​​​തു​​​ങ്ങാ​​​തെ ച​​​ല​​​ച്ചി​​​ത്രാ​​​ഖ്യാ​​​ന​​​ത്തെ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന കൃ​​​ത്യ​​​മാ​​​യ ഒ​​​രു സ്ഥ​​​ല-​​​കാ​​​ല സൂ​​​ച​​​ക​​​മാ​​​യി മാ​​​റു​​​ക​​​യാ​​​ണ്.

എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ മാ​​​യി​​​കലോ​​​കം

ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളും ഗാ​​​ന​​​ങ്ങ​​​ളും അ​​​ടു​​​ത്തി​​​ടെ ത​​​രം​​​ഗ​​​മാ​​​യ സു​​​കു​​​മാ​​​ര​​​കു​​​റു​​​പ്പു​​​മെ​​​ല്ലാം ചേ​​​ർ​​​ന്ന് എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ മാ​​​യി​​​കലോ​​​കംത​​​ന്നെ നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ പ​​​തി​​​പ്പാ​​​ണ് എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ പോർ​​​ട്രെയ്​​​റ്റ്. എ​​​ഐ പോ​​​ർ​​​ട്രെ​​​യ്റ്റു​​​ക​​​ളി​​​ലൂ​​​ടെ എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ലെ വി​​​ന്‍റേ​​​ജ് സൗ​​​ന്ദ​​​ര്യ​​​ത്തി​​​ലേ​​​ക്ക് സ​​​ഞ്ച​​​രി​​​ക്കാ​​​ത്ത​​​വ​​​രാ​​​യി ഇ​​​ന്ന് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ആ​​​രു​​​മു​​​ണ്ടാ​​​കി​​​ല്ല. താ​​​ര​​​ങ്ങ​​​ൾ മു​​​ത​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ വ​​​രെ ഈ ‘​​​റെ​​​ട്രോ-​​​പോ​​​ർ​​​ട്രെ​​​യി​​​റ്റ്’ ട്രെ​​​ൻ​​​ഡി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ഇ​​​തൊ​​​രു വെ​​​റും ഡി​​​ജി​​​റ്റ​​​ൽ ട്രെ​​​ൻ​​​ഡ് മാ​​​ത്ര​​​മ​​​ല്ല; എ​​​ൺ​​​പ​​​തു​​​ക​​​ളെ​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തോ​​​ടും അ​​​ന്ന​​​ത്തെ സാം​​​സ്കാ​​​രി​​​ക പ​​​ശ്ചാ​​​ത്ത​​​ല​​​ത്തോ​​​ടു​​​മു​​​ള്ള ഇ​​​ന്ന​​​ത്തെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക​​​ടു​​​ത്ത ആ​​​രാ​​​ധ​​​നകൂ​​​ടി​​​യാ​​​ണി​​​ത്. സി​​​നി​​​മ​​​ക​​​ൾ പ​​​ഴ​​​യ പാ​​​ട്ടു​​​ക​​​ളെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ളെ​​​യും പു​​​തി​​​യ അ​​​ർ​​​ഥ​​​ത്തി​​​ൽ പു​​​ന​​​രാ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ത​​​ന്നെ​​​യാ​​​ണി​​​ത്. ഗൃ​​​ഹാ​​​തു​​​ര​​​ത്വ​​​വും ഫാ​​​ന്‍റ​​​സി​​​യും സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച്, എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ സൗ​​​ന്ദ​​​ര്യ​​​ത്തെ സ്വ​​​ന്തം വ്യ​​​ക്തി​​​ത്വ​​​ത്തോ​​​ട് ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കാ​​​നു​​​ള്ള പു​​​തി​​​യ കാ​​​ല​​​ത്തി​​​ന്‍റെ ശ്ര​​​മ​​​മാ​​​യാ​​​ണ് ഈ ​​​ചി​​​ത്ര​​​ങ്ങ​​​ളെ ന​​​മ്മ​​​ൾ കാ​​​ണേ​​​ണ്ട​​​ത്.

ഫി​​​ലിം കാ​​​മ​​​റ​​​ക​​​ളു​​​ടെ വി​​​ന്‍റേ​​​ജ് ഫീ​​​ലി​​​ന് പോ​​​ക്കു​​​വെ​​​യി​​​ൽ നി​​​റ​​​വും, നേ​​​ർ​​​ത്ത ത​​​രി​​​ക​​​ളും, സോ​​​ഫ്റ്റ് ഫോ​​​ക്ക​​​സ് ഫ്രെ​​​യി​​​മി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് നി​​​റം മ​​​ങ്ങി​​​പ്പോ​​​കു​​​ന്ന രീ​​​തി, പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബ​​​ജാ​​​ജ് സ്കൂ​​​ട്ട​​​ർ, അം​​​ബാ​​​സ​​​ഡ​​​ർ കാ​​​ർ, സ്റ്റു​​​ഡി​​​യോ ക​​​ർ​​​ട്ട​​​നു​​​ക​​​ൾ വ​​​സ്ത്ര​​​ധാ​​​ര​​​ണ​​​വും പ​​​ഴ​​​യ​​​കാ​​​ല ഹെ​​​യ​​​ർ​​​സ്റ്റൈ​​​ലു​​​ക​​​ളും സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ ശ​​​രീ​​​ര​​​പ്ര​​​കൃ​​​തി​​​യും ചേ​​​ർ​​​ന്ന് 80ക​​​ളി​​​ലെ​​​ത്തു​​​ന്നു. എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ലെ സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളും അ​​​വ​​​രു​​​ടെ ഫാ​​​ഷ​​​നും ച​​​ല​​​ച്ചി​​​ത്ര​​​പ​​​ശ്ചാ​​​ത്ത​​​ല​​​ങ്ങ​​​ളും എ​​​ഐ ടൂ​​​ളു​​​ക​​​ൾ സൂ​​​ക്ഷ്മാ​​​യി പ​​​ഠി​​​ച്ചു നി​​​ർ​​​മി​​​ച്ച​​​താ​​​ണ് നാം ​​​കാ​​​ണു​​​ന്ന എ​​​ൺ​​​പ​​​തു​​​ക​​​ൾ. വ്യ​​​ത്യ​​​സ്ത​​​മാ​​​ണെ​​​ന്ന് തോ​​​ന്നു​​​മെ​​​ങ്കി​​​ലും അ​​​ന്ത​​​രി​​​ക​​​മാ​​​യി കൗ​​​തു​​​ക​​​ക​​​ര​​​മാ​​​യ സ​​​മാ​​​ന​​​ത​​​യാ​​​ണ് റെ​​​ട്രോ പോ​​​ർട്രെ​​​യ്​​​റ്റു​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത.

ഉ​​​ത്ത​​​രാ​​​ധു​​​നി​​​ക സാം​​​സ്കാ​​​രി​​​ക വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഏ​​​റെ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ‘പാ​​​സ്റ്റി​​​ഷ്’ (Pastiche) എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് മേ​​​ൽ​​​പ​​​റ​​​ഞ്ഞ പ്ര​​​വ​​​ണ​​​ത​​​ക​​​ൾ. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ആ​​​ഴ​​​ങ്ങ​​​ളോ, അ​​​ന്ന​​​ത്തെ കാ​​​ല​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ-​​​സാ​​​മൂ​​​ഹി​​​ക യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​തെ, ഭൂ​​​ത​​​കാ​​​ല​​​ത്തി​​​ന്‍റെ ശൈ​​​ലി​​​ക​​​ളെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ളെ​​​യും (ഹെ​​​യ​​​ർ​​​സ്റ്റൈ​​​ൽ, വ​​​സ്ത്ര​​​ധാ​​​ര​​​ണം, ഫോ​​​ട്ടോ​​​യി​​​ലെ ക​​​ള​​​ർ ടോ​​​ൺ) കേ​​​വ​​​ലം ഉ​​​പ​​​രി​​​പ്ല​​​വ​​​മാ​​​യി അ​​​നു​​​ക​​​രി​​​ക്കു​​​ന്ന ശൈ​​​ലി​​​യാ​​​ണ് പാ​​​സ്റ്റി​​​ഷ്. എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ ഫാ​​​ഷ​​​ൻ ത​​​രം​​​ഗ​​​വും ഉ​​​ട​​​നെ പ്ര​​​തീ​​​ക്ഷി​​​ക്കാം. വി​​​പ​​​ണി അ​​​തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ്.

Latest News

Corehub Up