മുംബൈ: ബാരാമതി വിമാനാപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറാകാത്തത് ഒട്ടേറെ സംശയങ്ങളാണു സൃഷ്ടിക്കുന്നതെന്ന് എൻസിപി(എസ്പി) എംഎൽഎ രോഹിത് പവാർ.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനുകാരണമായ അപകടത്തിൽ ആരെയോ സംരക്ഷിക്കാൻ സർക്കാരും ഭരണകൂടവും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിഎസ്ആർ വെഞ്ച്വേഴ്സ് എന്ന കന്പനിയുടെ ചെറുവിമാനം കഴിഞ്ഞമാസം 28ന് അപകടത്തിൽപ്പെട്ടാണ് അജിത് പവാർ മരണമടഞ്ഞത്. കന്പനിയുടെ നാല് വിമാനങ്ങളും പരിശോധിക്കാൻ വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.