Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : System

Kottayam

ഹോ​​ട്ട​​ല്‍ മേ​​ഖ​​ല​​യി​​ല്‍ ഒ​​രു തൊ​​ഴി​​ലാ​​ളി​​ക്ക് ഒ​​രു ഹെ​​ല്‍​ത്ത് കാ​​ര്‍​ഡ് സം​​വി​​ധാ​​നം വേ​​ണം: ഹോ​​ട്ട​​ല്‍ ആ​​ന്‍​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ.

കോ​​ട്ട​​യം: ഹോ​​ട്ട​​ല്‍ മേ​​ഖ​​ല​​യി​​ല്‍ ഒ​​രു തൊ​​ഴി​​ലാ​​ളി​​ക്ക് ഒ​​രു ഹെ​​ല്‍​ത്ത് കാ​​ര്‍​ഡ് സം​​വി​​ധാ​​നം വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ഹോ​​ട്ട​​ല്‍ ആ​​ന്‍​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍. ടൈ​​ഫോ​​യ്ഡ് ഇ​​ന്‍​ജ​​ക്‌​​ഷ​​ന്‍ ഒ​​ന്നി​​ല്‍ കൂ​​ടു​​ത​​ല്‍ ത​​വ​​ണ എ​​ടു​​ക്കേ​​ണ്ടി വ​​രു​​ന്ന സാ​​ഹ​​ച​​ര്യം നി​​ര്‍​ത്ത​​ലാ​​ക്ക​​ണ​​മെ​​ന്നും അ​​സോ​​സി​​യേ​​ഷ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ത് സം​​ബ​​ന്ധി​​ച്ച് ആ​​രോ​​ഗ്യ​​മ​​ന്ത്രി​​ക്ക് അ​​സോ​​സി​​യേ​​ഷ​​ന്‍ നി​​വേ​​ദ​​നം ന​​ല്‍​കി.

മെ​​ഡി​​ക്ക​​ല്‍ ഹെ​​ല്‍​ത്ത് കാ​​ര്‍​ഡ് സം​​ബ​​ന്ധി​​ച്ച് സ​​ര്‍​ക്കാ​​ര്‍ ഇ​​റ​​ക്കി​​യി​​ട്ടു​​ള്ള നി​​യ​​മം അ​​നു​​സ​​രി​​ച്ച് ഹോ​​ട്ട​​ലി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ര്‍​ക്ക് ഹെ​​ല്‍​ത്ത് കാ​​ര്‍​ഡ് എ​​ടു​​ക്ക​​ണ​​മെ​​ന്ന് നി​​യ​​മ​​മു​​ണ്ട്. സം​​സ്ഥാ​​ന​​ത്ത് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്ഷാ​​മം​​മൂ​​ലം അ​​ന്യ​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് 80 ശ​​ത​​മാ​​നം ഹോ​​ട്ട​​ലു​​ക​​ളി​​ലും ജോ​​ലി ചെ​​യ്യു​​ന്ന​​ത്. ഈ ​​തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ഒ​​രു ക​​ട​​യി​​ലും സ്ഥി​​ര​​മാ​​യി നി​​ല്‍​ക്കാ​​റി​​ല്ല. മൂ​​ന്നു മാ​​സം മു​​ത​​ല്‍ ഒ​​രു വ​​ര്‍​ഷം വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ല്‍​ത​​ന്നെ ഇ​​വ​​ര്‍ ര​​ണ്ടും മൂ​​ന്നും ക​​ട​​ക​​ളി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​രാ​​ണ്.

മി​​ക്ക​​വ​​രും ക​​ട​​യു​​ട​​മ​​യോ​​ട് പ​​റ​​യു​​ക​​പോ​​ലും ചെ​​യ്യാ​​തെ​​യാ​​ണ് ജോ​​ലി അ​​വ​​സാ​​നി​​പ്പി​​ച്ചു മ​​റ്റൊ​​രി​​ട​​ത്ത് ക​​യ​​റു​​ന്ന​​ത്. ഇ​​ങ്ങ​​നെ ക​​ട​​ക​​ള്‍ മാ​​റു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചു വീ​​ണ്ടും ഹെ​​ല്‍​ത്ത് കാ​​ര്‍​ഡ് എ​​ടു​​ക്ക​​ണം. ടൈ​​ഫോ​​യ്ഡി​​ന്‍റെ ഇ​​ന്‍​ജ​​ക്‌​​ഷ​​നും എ​​ടു​​ക്ക​​ണം. വീ​​ണ്ടും വീ​​ണ്ടും ഈ ​​ഇ​​ന്‍​ജ​​ക്‌​​ഷ​​ന്‍ എ​​ടു​​ക്കു​​മ്പോ​​ള്‍ തൊ​​ഴി​​ലാ​​ളി​​ക്ക് ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

ഇ​​ന്‍​ജ​​ക്‌​​ഷ​​ന്‍റെ കാ​​ലാ​​വ​​ധി എ​​ത്ര​​നാ​​ളാ​​ണെ​​ന്നു​​ള്ള​​ത് തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് അ​​റി​​യാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ് ഇ​​ങ്ങ​​നെ സം​​ഭ​​വി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ ഹെ​​ല്‍​ത്ത് കാ​​ര്‍​ഡ് സം​​വി​​ധാ​​നം മാ​​റ്റി ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ നേ​​രി​​ട്ടു​​ള്ള നി​​യ​​ന്ത്ര​​ണ​​ത്തി​​ല്‍ ഒ​​രു തൊ​​ഴി​​ലാ​​ളി​​ക്ക് ഒ​​രു ഹെ​​ല്‍​ത്ത് കാ​​ര്‍​ഡ് എ​​ന്ന സം​​വി​​ധാ​​നം ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ന്നും മി​​നി​​മം ര​​ണ്ടു​​വ​​ര്‍​ഷ​​മെ​​ങ്കി​​ലും കാ​​ലാ​​വ​​ധി വേ​​ണ​​മെ​​ന്നും ടൈ​​ഫോ​​യ്ഡ് ഇ​​ന്‍​ജ​​ക്‌​​ഷ​​ന്‍ വീ​​ണ്ടും വീ​​ണ്ടും കൊ​​ടു​​ക്കേ​​ണ്ടി വ​​രു​​ന്ന സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കി പു​​തി​​യൊ​​രു സം​​വി​​ധാ​​നം വേ​​ണ​​മെ​​ന്നും അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ഫി​​ലി​​പ്പു​​കു​​ട്ടി, സെ​​ക്ര​​ട്ട​​റി ഷാ​​ഹു​​ല്‍ ഹ​​മീ​​ദ്, ട്ര​​ഷ​​റ​​ര്‍ മ​​നോ​​ജ് കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Latest News

Corehub Up