Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Word

Kottayam

വച​നം​ ശ്ര​വി​ച്ച് ഹൃ​ദ​യ​ങ്ങ​ള്‍ മാ​ന​സാ​ന്ത​രം നേ​ട​ണം: ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ തു​ണ്ടി​യി​ല്‍

ച​ങ്ങ​നാ​ശേ​രി: വ​ച​നം ശ്ര​വി​ച്ച് ഹൃ​ദ​യ​ങ്ങ​ള്‍ മാ​​ന​സാ​ന്ത​ര​പ്പെ​ട​ണ​മെ​ന്ന് കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ തു​ണ്ടി​യി​ല്‍. എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ന്നു​വ​രു​ന്ന സോ​ണ​ല്‍ ക​രി​സ്മാ​റ്റി​ക് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ മൂ​ന്നാം​ദി​വ​സം സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രാ​ര്‍​ഥ​ന​യി​ലൂ​ടെ ദൈ​വ​കൃ​പ ആ​ര്‍​ജി​ച്ച് വി​ശ്വാ​സ ജീ​വി​തം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ചു.

ഇ​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. അ​തി​രൂ​പ​താ വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. സ​മാ​പ​ന ദി​ന​മാ​യ നാ​ളെ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ദി​വ​സ​വും വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മ​യം.

Latest News

Corehub Up