ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്ത് നടന്നുവരുന്ന സോണല്‍ കരിസ്മാറ്റിക് ബൈബിള്‍ കണ്‍വന്‍ഷനില്‍ ഫാ. ഡോ. ജോണ്സണ് തുണ്ടിയില്‍ സന്ദേശം നല്കുന്നു.
ചങ്ങനാശേരി: വചനം ശ്രവിച്ച് ഹൃദയങ്ങള്‍ മാനസാന്തരപ്പെടണമെന്ന് കെസിബിസി കരിസ്മാറ്റിക് കണ്വന്ഷന് സെക്രട്ടറി ഫാ. ഡോ. ജോണ്സണ് തുണ്ടിയില്‍. എസ്ബി കോളജ് മൈതാനത്ത് നടന്നുവരുന്ന സോണല്‍ കരിസ്മാറ്റിക് ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാംദിവസം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പ്രാര്‍ഥനയിലൂടെ ദൈവകൃപ ആര്‍ജിച്ച് വിശ്വാസ ജീവിതം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡോമിനിക് വാളന്മനാല് വചന പ്രഘോഷണം നടത്തി. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
ഇന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സഹകാര്‍മികനായിരിക്കും. സമാപന ദിനമായ നാളെ ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും. ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്വന്ഷന് സമയം.