Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Therapy

കാര്‍ ടിസെല്‍ തെറാപ്പിയിലൂടെ വീട്ടമ്മയ്ക്കു പുതുജീവന്‍

കൊ​​​ച്ചി: ലിം​​​ഫോ​​​മ അ​​​ര്‍ബു​​​ദം ബാ​​​ധി​​​ച്ച പു​​​ത്ത​​​ന്‍വേ​​​ലി​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ 64 കാ​​​രി​​​യി​​​ൽ കാ​​​ര്‍ ടി​​​സെ​​​ല്‍ തെ​​​റാ​​​പ്പി (കി​​​മ​​​റി​​​ക് ആ​​​ന്‍റി​​​ജ​​​ന്‍ റി​​​സ​​​പ്റ്റ​​​ര്‍ ടി​​​സെ​​​ല്‍) വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ.

ശ​​​രീ​​​ര​​​ത്തി​​​ലെ രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ കോ​​​ശ​​​ങ്ങ​​​ളാ​​​യ ടി​​​സെ​​​ല്ലു​​​ക​​​ളെ രോ​​​ഗി​​​യി​​​ല്‍നി​​​ന്നും ശേ​​​ഖ​​​രി​​​ച്ച് പ്ര​​​ത്യേ​​​ക ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ല്‍ വ​​​ച്ച് ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ശേ​​​ഷം തി​​​രി​​​കെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന ചി​​​കി​​​ത്സാ​​​രീ​​​തി​​​യാ​​​ണി​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി​​​യ കോ​​​ശ​​​ങ്ങ​​​ള്‍ ശ​​​രീ​​​ര​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​മു​​​ള്ള കോ​​​ശ​​​ങ്ങ​​​ളെ ന​​​ശി​​​പ്പി​​​ക്കാ​​​തെ കാ​​​ന്‍സ​​​ര്‍ കോ​​​ശ​​​ങ്ങ​​​ളെ മാ​​​ത്രം കൃ​​​ത്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തി ന​​​ശി​​​പ്പി​​​ക്കു​​​ന്നു.

സാ​​​ധാ​​​ര​​​ണ കീ​​​മോ​​​തെ​​​റാ​​​പ്പി​​​യോ​​​ടു ശ​​​രീ​​​രം പ്ര​​​തി​​​ക​​​രി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് കാ​​​ര്‍ ടി​​​സെ​​​ല്‍ തെ​​​റാ​​​പ്പി​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. അ​​​ത്യാ​​​ധു​​​നി​​​ക അ​​​ഫ​​​റി​​​സി​​​സ് മെ​​​ഷീ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു ര​​​ക്ത​​​ഘ​​​ട​​​ക​​​ങ്ങ​​​ള്‍ വേ​​​ര്‍തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​ത്. ആ​​​വ​​​ശ്യ​​​മാ​​​യ ര​​​ക്ത​​​ഘ​​​ട​​​കം മാ​​​ത്രം ത​​​ത്‌​​​സ​​​മ​​​യം വേ​​​ര്‍തി​​​രി​​​ച്ചെ​​​ടു​​​ത്ത് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​വ അ​​​തേ​​​സ​​​മ​​​യംത​​​ന്നെ തി​​​രി​​​കെ ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്നു.

പാ​​​ർ​​​ശ്വ​​​ഫ​​​ല​​​ങ്ങ​​​ൾ കു​​​റ​​​വ്

രാ​​​ജ​​​ഗി​​​രി കാ​​​ന്‍സ​​​ര്‍ സെ​​​ന്‍റ​​​റി​​​ലെ ക്ലി​​​നി​​​ക്ക​​​ല്‍ ഹെ​​​മ​​​റ്റോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ. ​​​റോ​​​യ് ജെ. ​​​പാ​​​ലാ​​​ട്ടി, ഡോ. ​​​നി​​​ഖി​​​ല്‍ എം. ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണു ചി​​​കി​​​ത്സ​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍കി​​​യ​​​ത്. ഒ​​​റ്റ​​​ത്ത​​​വ​​​ണ ചി​​​കി​​​ത്സ എ​​​ന്ന​​​തും പാ​​​ര്‍ശ്വ​​​ഫ​​​ല​​​ങ്ങ​​​ള്‍ കു​​​റ​​​വാ​​​ണെ​​​ന്ന​​​തും ചി​​​കി​​​ത്സ​​​യു​​​ടെ നേ​​​ട്ട​​​മാ​​​ണെ​​​ന്ന് ഡോ. ​​​റോ​​​യ് ജെ. ​​​പാ​​​ലാ​​​ട്ടി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

മ​​​റ്റു ചി​​​കി​​​ത്സ​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് രോ​​​ഗം തി​​​രി​​​കെ വ​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ആ​​​ശു​​​പ​​​ത്രി​​​വാ​​​സ​​​വും താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​വാ​​​ണ്. മു​​​ന്‍കാ​​​ല​​​ങ്ങ​​​ളി​​​ല്‍ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​തീ​​​വ ചെ​​​ല​​​വേ​​​റി​​​യ​​​താ​​​യി​​​രു​​​ന്ന ഈ ​​​ചി​​​കി​​​ത്സ, ഇ​​​പ്പോ​​​ള്‍ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി കാ​​​ര്‍ ടി ​​​സെ​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍ത്ത​​​ന്നെ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത് രോ​​​ഗി​​​ക​​​ള്‍ക്ക് വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​ണെ​​​ന്ന് ഡോ. ​​​നി​​​ഖി​​​ല്‍ എം. ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

കാ​​​ന്‍സ​​​ര്‍ രോ​​​ഗി​​​ക​​​ള്‍ക്ക് പ്ര​​​തീ​​​ക്ഷ ന​​​ല്‍കു​​​ന്ന നൂ​​​ത​​​ന ചി​​​കി​​​ത്സാ​​​രീ​​​തി​​​യാ​​​യ കാ​​​ര്‍ ടി​​​സെ​​​ല്‍ തെ​​​റാ​​​പ്പി​​​യി​​​ൽ തു​​​ട​​​ര്‍ച്ച​​​യാ​​​യി വി​​​ജ​​​യം കൈ​​​വ​​​രി​​​ച്ച ചി​​​കി​​​ത്സാ​​​സം​​​ഘ​​​ത്തെ രാ​​​ജ​​​ഗി​​​രി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ണ്‍സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

Latest News

Corehub Up