Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thinking Beyond

Alappuzha

വി​ഭാ​ഗീ​യ​ത​യ്ക്ക് അ​തീ​ത​മാ​യി ചി​ന്തി​ക്കു​ന്ന​താ​ണ് സാ​ക്ഷ​ര​ത: മാ​ര്‍ ബ​ര്‍​ണ​ബാ​സ്

റാ​ന്നി: എ​ഴു​ത്തും വാ​യ​ന​യും അ​റി​യു​ന്ന​വ​രു​ടെ സ​മൂ​ഹം മാ​ത്ര​മ​ല്ല, ജാ​തി​മ​ത രാ​ഷ്‌ട്രീയ വി​ഭാ​ഗീ​യ​ത​യ്ക്ക് അ​തീ​ത​മാ​യി ചി​ന്തി​ക്കു​ന്ന​വ​രു​ടെ സ​മൂ​ഹ​മാ​ണ് സാ​ക്ഷ​ര​ത​യു​ടെ അ​ട​യാ​ള​മെ​ന്ന് ഡോ.​ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ന്ന​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത. റാ​ന്നി ഇ​ട​ക്കു​ളം മാ​ര്‍​ത്തോ​മ്മാ ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ക്തി​യും ബു​ദ്ധി​യും വി​വേ​ക​വും ഭ​ക്തി​യു​ടെ ഭാ​വ​ങ്ങ​ളാ​ണ​ന്നും വി​വേ​ച​നാ​ശേ​ഷി​യു​ള്ള ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സാ​ധി​ക്ക​ണ​മെ​ന്നും സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ന​ത്തെ രാ​ഷ്‌ട്രീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച വി​ഭാ​ഗീ​യ​ത​യു​ടെ മു​റി​വു​ക​ള്‍ വ​രും ത​ല​മു​റ​യി​ലേ​ക്ക് വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ല്‍, ട്ര​ഷ​റ​ര്‍ അ​നു ഫി​ലി​പ്പ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മി​ന്നി ജോ​ര്‍​ജ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ റ​വ. ​മാ​ത്യു സ്‌​ക​റി​യ, റ​വ. ​ജോ​ണ്‍​സ​ന്‍ വ​ര്‍​ഗീ​സ്, ജി​ജി കെ. ​യോ​ഹ​ന്നാ​ന്‍, ഡോ.​വ​ര്‍​ഗീ​സ് പി ​പീ​റ്റ​ര്‍, ഡോ.​ കെ.​കെ. ബി​ന്ദു​മോ​ള്‍, ഗോ​കു​ല്‍ ജി. ​കൃ​ഷ്ണ​ന്‍, ഡൂ​ലി​യ യോ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up