റാന്നി: എഴുത്തും വായനയും അറിയുന്നവരുടെ സമൂഹം മാത്രമല്ല, ജാതിമത രാഷ്ട്രീയ വിഭാഗീയതയ്ക്ക് അതീതമായി ചിന്തിക്കുന്നവരുടെ സമൂഹമാണ് സാക്ഷരതയുടെ അടയാളമെന്ന് ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത. റാന്നി ഇടക്കുളം മാര്‍ത്തോമ്മാ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
യുക്തിയും ബുദ്ധിയും വിവേകവും ഭക്തിയുടെ ഭാവങ്ങളാണന്നും വിവേചനാശേഷിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്നും സഫ്രഗന്‍ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ സൃഷ്ടിച്ച വിഭാഗീയതയുടെ മുറിവുകള്‍ വരും തലമുറയിലേക്ക് വ്യാപിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍, ട്രഷറര്‍ അനു ഫിലിപ്പ്, പ്രിന്‍സിപ്പല്‍ ഡോ. മിന്നി ജോര്‍ജ്, അഡ്മിനിസ്ട്രേറ്റര്‍ റവ. മാത്യു സ്കറിയ, റവ. ജോണ്സന് വര്‍ഗീസ്, ജിജി കെ. യോഹന്നാന്, ഡോ.വര്‍ഗീസ് പി പീറ്റര്‍, ഡോ. കെ.കെ. ബിന്ദുമോള്‍, ഗോകുല്‍ ജി. കൃഷ്ണന്, ഡൂലിയ യോഹന്നാന് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Literacy thinking beyond division